»   » ദുൽഖറിൻറെ നായിക രഹസ്യമായി കല്ല്യാണം കഴിച്ചു, എപ്പോൾ.. എവിടെ.. എങ്ങിനെ??

ദുൽഖറിൻറെ നായിക രഹസ്യമായി കല്ല്യാണം കഴിച്ചു, എപ്പോൾ.. എവിടെ.. എങ്ങിനെ??

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമാ താരങ്ങളടെ പ്രണയവും വിവാഹവും വിവാഹ മോചനവും മരണവുമൊക്കെ ചിലർക്ക് ആഘോഷമാണ്. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങൾ പറഞ്ഞ് വ്യാജ വാർത്തകൾ പലതും പ്രചരിക്കാറുമുണ്ട്. ഏറ്റവുമൊടുവിൽ പാപ്പരാസികൾ വിവാഹം കഴിപ്പിച്ചയച്ചിരിയ്ക്കുന്നത് ദുൽഖർ സൽമാൻറെ പുതിയ നായികയെയാണ്.

ബിഗ് ബജറ്റ് ചിത്രം കിട്ടാന്‍ വഴങ്ങികൊടുക്കും...: ദുല്‍ഖറിന്റെ നായികയുടെ വെളിപ്പെടുത്തല്‍

സോളോ എന്ന ചിത്രത്തിൽ ദുൽഖറിൻറെ നായികയായി അഭിനയിക്കുന്ന പ്രശസ്ത കന്നട നടി ശ്രുതി ഹരിഹരൻ തൻറെ ഡാൻസ് മാസ്റ്ററെ വിവാഹം ചെയ്തു എന്നായിരുന്നു വാർത്തകൾ. വാർത്ത നിഷേധിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോൾ ശ്രുതി.

പ്രചരിച്ച വാർത്തകൾ

സാൻറവുഡിലെ പ്രശസ്ത നടിയാണ് ശ്രുതി ഹരിഹരൻ. കൈ നിറയെ ചിത്രങ്ങളുമായി നിൽക്കുന്ന ശ്രുതി വിവാഹിതയായി എന്നും ഡാൻസ് മാസ്റ്ററുമായുള്ള വിവാഹം വളരെ രഹസ്യമാണ് എന്നുമാണ് പ്രചരിച്ച വാർത്തകൾ.

നിഷേധിച്ച് നായിക

പ്രചരിയ്ക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാന രഹിതമാണെന്ന് ശ്രുതി പ്രതികരിച്ചു. ഞാൻ പോലും അറിയാതെ എൻറെ വിവാഹം എങ്ങിനെ നടന്നു എന്നാണ് നടി ചോദിയ്ക്കുന്നത്.

ഞാൻ വിവാഹം ചെയ്യും

എല്ലാവരുടെ ജീവിതത്തിലും വിവാഹം എന്നൊരു ടേണിങ് പോയിൻറ് ഉണ്ടാവും. എൻറെ വീട്ടുകാരും വിവാഹത്തിന് നിർബന്ധിയ്ക്കുന്നുണ്ട്. തീർച്ചയായും ഞാൻ വിവാഹം ചെയ്യും. പക്ഷെ അത് എന്നാണെന്നോ എപ്പോഴാണെന്നോ ഇപ്പോൾ പറയാൻ കഴിയില്ല. അങ്ങനെ ഒന്ന് സംഭവിയ്ക്കുമ്പോൾ എല്ലാവരെയും അറിയിക്കും - ശ്രുതി വ്യക്തമാക്കി.

ഡാൻസ് മാസ്റ്റർ ആയിരിക്കില്ല

അങ്ങനെ ഞാൻ വിവാഹം ചെയ്യുമ്പോൾ തീർച്ചയായും വരൻ എൻറെ ഡാൻസ് മാസ്റ്റർ ആയിരിക്കില്ല എന്നും ശ്രുതി പറഞ്ഞു. ഞാനൊരു നടിയാവുന്നതിന് മുൻപേ എനിക്കദ്ദേഹത്തെ അറിയാം. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ആളെ മാത്രമേ വിവാഹം ചെയ്യൂ എന്ന് ശ്രുതി പറയുന്നു.

പ്രചരിപ്പിക്കരുത്

ദയവു ചെയ്ത് ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിയ്ക്കരുത് എന്ന് നടി അഭ്യർത്ഥിച്ചു. അടിസ്ഥാന രഹിതമായ വാർത്തകളാണിതെല്ലാം. പ്രസിദ്ധീകരിക്കുന്നതിന് മുൻപേ വസ്തുതകളറിയുക- ശ്രുതി പറഞ്ഞു.

മലയാളത്തിന് ശ്രുതി ഹരിഹരൻ

കന്നടയിലെ പ്രശസ്ത നടിയായ ശ്രുതി സിനിമാ കമ്പനി എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തിയത്. ഇപ്പോൾ ദുൽഖർ സൽമാൻ നായകനായി എത്തുന്ന സോലോ എന്ന ചിത്രത്തിൽ നായികയായി അഭിനയിക്കുകയാണ് ശ്രുതി.

English summary
AMUSING! Sruthi Hariharan Is Rumoured To Have Secretly Married Her Dance Master; Is It True?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam