»   » ഡാന്‍സ് മാസ്റ്ററെയല്ല ഞാന്‍ വിവാഹം ചെയ്യുന്നത്, പ്രചാരണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ദുല്‍ഖര്‍ നായിക

ഡാന്‍സ് മാസ്റ്ററെയല്ല ഞാന്‍ വിവാഹം ചെയ്യുന്നത്, പ്രചാരണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ദുല്‍ഖര്‍ നായിക

By: Nihara
Subscribe to Filmibeat Malayalam

സിനിമാ കമ്പനിയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ ശ്രുതിയുടെ വിവാഹം കഴിഞ്ഞുവെന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ശ്രുതി രഹസ്യമായി വിവാഹിതയായി എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.

പ്രണയം വീട്ടുകാരെ അറിയിച്ചില്ലെങ്കില്‍ രാഖി കെട്ടി സഹോദരനാക്കും, സാമന്തയുടെ ഭീഷണി ഏറ്റു!

ഡാന്‍സ് മാസ്റ്ററെയാണ് താരം വിവാഹം ചെയ്തതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ താന്‍ അറിയാതെ ആരാണ് തന്റെ വിവാഹം നടത്തിയതെന്നായിരുന്നു ഇക്കാര്യത്തെക്കുറിച്ച് അറിഞ്ഞപ്പോഴുള്ള പ്രതികരണം. എല്ലാവരെയും അറിയിച്ച് മാത്രമേ തന്റെ വിവാഹം നടത്തുള്ളൂവെന്നും താരം പറയുന്നു.

ഡാന്‍സ് മാസ്റ്ററുമായി രഹസ്യ വിവാഹം

ഡാന്‍സ് മാസ്റ്ററുമായി രഹസ്യ വിവാഹം നടത്തിയെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. സിനിമാലോകത്ത തന്നെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു ഇത്.

വീട്ടുകാര്‍ നിര്‍ബന്ധിക്കുന്നു

വീട്ടുകാര്‍ വിവാഹത്തിനായി നിര്‍ബന്ധിച്ചു തുടങ്ങിയിട്ടുണ്ടെന്ന് താരം പറയുന്നു. എല്ലാവരും അറിയിച്ചു കൊണ്ടുള്ള വിവാഹമാണ് താന്‍ ഉദ്ദേശിക്കുന്നത്.

അടിസ്ഥാന രഹിതമായ പ്രചാരണം

അടിസ്ഥാന രഹിതമായ വാര്‍ത്തകളാണ് താനുമായി ബന്ധപ്പട്ട് പ്രചരിക്കുന്നതെന്നും ശ്രുതി പറയുന്നു. താന്‍ അറിയാതെ ആരാണ് തന്റെ വിവാഹം നടത്തിയത്.

സിനിമാതാരത്തെ വിവാഹം കഴിക്കില്ല

തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയതതാരമായി മാറിയ ശ്രുതിക്ക് പ്രതിശ്രുത വരനെക്കുറിച്ചും കൃത്യമായ കാഴ്ചപ്പാടുകളുണ്ട്. സിനിമയില്‍ നിന്നുള്ള ഒരാളാവില്ല തന്റെ പങ്കാളിയെന്ന് താരം പറയുന്നു.

ഡാന്‍സ് മാസ്റ്ററെ നേരത്തെ അറിയാം

താരമായി മാറുന്നതിന് മുന്‍പേ തന്നെ തനിക്ക് ഡാന്‍സ് മാസ്റ്ററെ അറിയാമെന്നും ശ്രുതി പറയുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ സോലോയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

പാപ്പരാസികളുടെ പുതിയ ഇര

താരങ്ങളെ വിടാതെ പിന്തുടരുകയാണ് പാപ്പരാസികള്‍. ശ്രുതി ഹരിഹരനാണ് ഒടുവില്‍ പാപ്പരാസികളുടെ ഇരയായി മാറിയിട്ടുള്ളത്.

English summary
Sruthi Hariharan about her marriage.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam