»   » ബിഗ് ബജറ്റ് ചിത്രം കിട്ടാന്‍ വഴങ്ങികൊടുക്കും...: ദുല്‍ഖറിന്റെ നായികയുടെ വെളിപ്പെടുത്തല്‍

ബിഗ് ബജറ്റ് ചിത്രം കിട്ടാന്‍ വഴങ്ങികൊടുക്കും...: ദുല്‍ഖറിന്റെ നായികയുടെ വെളിപ്പെടുത്തല്‍

By: Rohini
Subscribe to Filmibeat Malayalam

സിനിമാ ലോകത്ത് വലിയ തോതില്‍ നടന്നുകൊണ്ടിരിയ്ക്കുന്ന കാസ്റ്റിങ് കൗച്ചിനെ കുറിച്ചാണ് ഇപ്പോള്‍ സംസാരം. എല്ലാ ഇന്റസ്ട്രിയിലും സജീവമായി തന്നെ കാസ്റ്റിങ് കൗച്ച് നടക്കുന്നു. അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് നായികമാരുടെ കൂടെ കിടക്ക പങ്കിടുന്ന സംവിധായകരും സൂപ്പര്‍താരങ്ങളുമുണ്ട്.

ദുല്‍ഖറിന്റെ നായികയുടെ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു, പ്രചരിപ്പിച്ചതാര് ?

ബിഗ് ബജറ്റ്, സൂപ്പര്‍താരങ്ങള്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ പണവും പ്രശസ്തിയും ആഗ്രഹിക്കുന്ന നായികമാര്‍ എന്ത് വിട്ട് വീഴ്ചയ്ക്കും തയ്യാറാവുമെന്ന് കന്നട നടി ശ്രുതി ഹരിഹരന്‍ പറയുന്നു. സോളോ എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായെത്തുന്ന ശ്രുതിയ്ക്ക് എന്താണ് കാസ്റ്റിങ് കൗച്ചിനെ കുറിച്ച് പറയാനുള്ളതെന്ന് വായിക്കാം..

അതൊരു യാഥാര്‍ത്ഥ്യം

എല്ലാ മേഖലകളിലും കാസ്റ്റിങ് കൗച്ച് നടക്കുന്നുണ്ട് എന്നത് ഒരു കെട്ട് കഥയല്ല, അതൊരു യാഥാര്‍ത്ഥ്യമാണ് എന്നാണ് ശ്രുതി ഹരിഹരന്‍ പറയുന്നത്. വളരെ പരിചിതമായി മാറിയിരിയ്ക്കുന്നു കാസ്റ്റിങ് കൗച്ച് എന്ന വാക്ക്.

ക്രിമിനല്‍ കുറ്റം

വാസ്തവത്തില്‍ കാസ്റ്റിങ് കൗച്ച് ഒരു ക്രിമനല്‍ കുറ്റം ആണെന്നാണ് ശ്രുതിയുടെ അഭിപ്രായം. അത്തരം കുറ്റകൃത്യത്തിന് പ്രേരിപ്പിയ്ക്കുന്നവരെയും ചെയ്യുന്നവരെയും തിരിച്ചറിയണം എന്ന് നടി പറയുന്നു.

കോംപ്രമൈസ്-വിട്ടുവീഴ്ച

കാസ്റ്റിങ് കൗച്ചിന് സമീപിയ്ക്കുമ്പോള്‍ പറയുന്ന ഒരു സാധാരണ വാക്കാണ് വിട്ടുവീഴ്, കോംപ്രമൈസ് ചെയ്യുക. ബിഗ് ബജറ്റ് ചിത്രം കിട്ടുമെങ്കില്‍ നായികമാര്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാവാറുണ്ട് എന്ന് ശ്രുതി വെളിപ്പെടുത്തുന്നു.

കഴിവാണ് വേണ്ടത്

വിട്ട് വീഴ്ച ചെയ്തുകൊണ്ടല്ല കരിയര്‍ മെച്ചപ്പെടുത്തേണ്ടത്.. കഴിവുകൊണ്ടാണ്. നിങ്ങള്‍ക്ക് അഭിനയിക്കാന്‍ നല്ല കഴിവുണ്ടെങ്കില്‍ അവസരങ്ങള്‍ വഴിയില്‍ വരും, അതിന് തെറ്റായ വഴി സ്വീകരിക്കരുത് എന്ന് ശ്രുതി പറയുന്നു.

ആരാണ് ശ്രുതി ഹരിഹരന്‍

കന്നട താരമായ ശ്രുതി ഹരിഹരന്‍ ആദ്യ ചിത്രമായ ലൂസിയയിലൂടെ തന്നെ ജനശ്രദ്ധ നേടിയ നടിയാണ്. 2012 ല്‍ പുറത്തിറങ്ങിയ സിനിമാ കമ്പനി എന്ന ചിത്രത്തിലൂടെയാണ് ശ്രുതി മലയാള സിനിമയിലെത്തിയത്.

ദുല്‍ഖറിന്റെ നായിക

ഇപ്പോള്‍ വീണ്ടും മലയാളത്തിലേക്ക് മടങ്ങിയെത്തുകയാണ് ശ്രുതി. ദുല്‍ഖര്‍ സല്‍മാന്റെ നായികയായിട്ടാണ് വരുന്നത്. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സോളോ എന്ന ചിത്രത്തില്‍ അഞ്ച് നായികമാരില്‍ ഒരാളാണ് ശ്രുതി.

ഇന്റര്‍നെറ്റ് ആക്രമണം

ആഴ്ചകള്‍ക്ക് മുന്‍പ് ശ്രുതി ഹരിഹരന്റെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ലീക്കായത് വാര്‍ത്തയായിരുന്നു. സംഭവത്തില്‍ നടി പരാതി നല്‍കുകയും വേണ് നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

English summary
Sruthi Hariharan Talks About Casting Couch In Sandalwood!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam