»   » സത്യസന്ധത നിര്‍ബന്ധം!!! കളക്ഷന്‍ പെരുപ്പിച്ച കാണിച്ച നിര്‍മാതാവിനോട് രാജമൗലി ചെയ്തത്...

സത്യസന്ധത നിര്‍ബന്ധം!!! കളക്ഷന്‍ പെരുപ്പിച്ച കാണിച്ച നിര്‍മാതാവിനോട് രാജമൗലി ചെയ്തത്...

By: Karthi
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിയിലെ ഇതിഹാസമായി മാറിയി ബാഹുബലിയുടെ സംവിധായകന്‍ രാജമൗലി ഇന്ത്യന്‍ സിനിമയിലെ ഒന്നാം നിര സംവിധായകരുടെ ഗണത്തിലേക്ക് ഉയര്‍ന്നു കഴിഞ്ഞു. ബാഹുബലിക്ക് മുമ്പും ഞെട്ടിക്കുന്ന സിനിമകളുമായി രാജമൗലി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചിട്ടുണ്ട്. ഈച്ചയും മഗധീരയുമൊക്കെ അതിന് ഉദാഹരണങ്ങളാണ്.

2009ല്‍ പുറത്തിറങ്ങിയ മഗധീരത്തെ അക്കാലത്ത് തെലങ്കിലെ ഏറ്റവും ഉയര്‍ന്ന ബജറ്റില്‍ നിര്‍മിച്ച ചിത്രമായിരുന്നു. മെഗാസ്റ്റാര്‍ ചിരഞ്ജീയുടെ മകന്‍ റാം ചരണ്‍ തേജ നായകനായി എത്തിയ ചിത്രം കേരളത്തിലും വിജയം നേടിയിരുന്നു. ബിഗ് ബജറ്റ് ശ്രേണിയിലേക്ക് ചുവട് മാറ്റത്തിന് രാജമൗലി തുടക്കം കുറിച്ച മഗധീരയുടെ നിര്‍മാതാവുമായി അത്ര രസത്തിലായിരുന്നില്ല രാജമൗലി പിരിഞ്ഞത്.

ഗീത ആര്‍ട്‌സിന്റെ നിര്‍മാണം

തെലുങ്കിലെ ഏറ്റവും വലിയ നിര്‍മാണ കമ്പിനികളിലൊന്നായ ഗീത ആര്‍ട്‌സിന്റെ ബാനറില്‍ അല്ലു അരവിന്ദായിരുന്നു മഗധീര നിര്‍മിച്ചത്. അല്ലു അരവിന്ദിന്റെ സഹോദരീ പുത്രനായ റാം ചരണ്‍ തേജയായിരുന്നു ചിത്രത്തിലെ നായകന്‍. 40 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ബജറ്റ്.

വന്‍ഹിറ്റായി മാറിയ ചിത്രം

തെലുങ്കില്‍ അന്നത്തെ ഏറ്റവും ഉയര്‍ന്ന ബജറ്റില്‍ നിര്‍മിച്ച ചിത്രം 150 കോടി രൂപ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടി. 1000 ദിവസം തിയറ്റില്‍ പ്രദര്‍ശിപ്പിച്ച മഗധീര രജനികാന്ത് ചിത്രം ചന്ദ്രമുഖിയുടെ റെക്കോര്‍ഡ് മറികടന്നിരുന്നു. മലയാളം തമിഴ് ഭാഷകളിലും ചിത്രം മൊഴിമാറ്റി എത്തി.

നിര്‍മാതാവുമായി പിണങ്ങി

പടം ഹിറ്റായി ലാഭവും പേരും നേടിയെങ്കിലും നിര്‍മാതാവുമായി പിണങ്ങിയാണ് രാജമൗലി പിരിഞ്ഞത്. ചിത്രത്തിന്റെ വിജയം പെരുപ്പിച്ച് കണിച്ചതിന്റെ പേരിലായിരുന്നു രാജമൗലി പിണങ്ങിയത്. അത് തനിക്ക് മനോവിഷമമുണ്ടാക്കിയെന്ന് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ആദ്യമേ കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു

ബോക്‌സ് ഓഫീസിലെ കള്ളക്കണക്കുക്കളില്‍ തനിക്ക് താല്പര്യമില്ലെന്ന് രാജമൗലി ചിത്രം തുടങ്ങുമ്പോള്‍ തന്നെ രാജമൗലിയോട് വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് അവര്‍ തമ്മില്‍ ധാരണയിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ അല്ലു അരവിന്ദ് ധാരണ തെറ്റിച്ചെന്നും രാജമൗലി പറഞ്ഞു.

കണക്കുകള്‍ പെരുപ്പിച്ച് കാണിച്ചു

ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കണക്കുകള്‍ അല്ലു അരവിന്ദ് പെരുപ്പിച്ച് കാണിച്ചെന്നാണ് രാജമൗലി ആരോപിക്കുന്നത്. കാലാവധി കഴിഞ്ഞിട്ടും ചിത്രം പല തിയറ്ററിലും നിര്‍ബന്ധിപ്പിച്ച് പ്രദര്‍ശിപ്പിച്ചെന്നും അദ്ദേഹം പറയുന്നു. 1000 ദിവസത്തിലധികം ഒരു ദതിയറ്ററില്‍ പ്രദര്‍ശിപ്പിച്ച് ചന്ദ്രമുഖിയുടെ റെക്കോര്‍ഡ് ചിത്രം മറികടന്നിരുന്നു.

20 ശതമാനവും കള്ളവും

സിനിമ വന്‍ വിജയമായിരുന്നു എന്നത് യാര്‍ത്ഥ്യമായിരുന്നു. അതിന് കണക്കുകള്‍ പെരുപ്പിച്ച് കാണിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. 20 ശതമാനം കണക്കുകളും കള്ളമായിരുന്നു. അല്ലു അരവിന്ദിന്റെ ഈ പ്രവര്‍ത്തിയോട് തനിക്ക് യോജിക്കാന്‍ കഴിഞ്ഞില്ലെന്നും രാജമൗലി പറയുന്നു.

സത്യസന്ധത നിര്‍ബന്ധം

തന്റെ പേരിനൊപ്പം ചേര്‍ത്ത് വായിക്കുന്ന സിനിമയാണെങ്കില്‍ സത്യസന്ധത കാണിക്കണമെന്ന് കാര്യം നിര്‍ബന്ധമാണ്. അക്കാര്യത്തില്‍ വിട്ടുവീഴ്ച്ചയ്ക്ക് ഒരുക്കമല്ലെന്നും രാജമൗലി പറഞ്ഞു. അക്കാരണത്താല്‍ ചിത്രത്തിന്റെ നൂറാം ദിനാഘോഷച്ചടങ്ങില്‍ രാജമൗലി പങ്കെടുത്തിരുന്നില്ല.

English summary
Rajamouli Rejected Endorsing Allu Aravind’s Wrong Statements?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam