»   » ബാഹുബലിക്ക് ശേഷമുളള രാജമൗലിയുടെ അടുത്ത ചിത്രം പ്രഖ്യാപിച്ചു: നായകന്‍മാരാവുന്നത് ഈ താരങ്ങള്‍

ബാഹുബലിക്ക് ശേഷമുളള രാജമൗലിയുടെ അടുത്ത ചിത്രം പ്രഖ്യാപിച്ചു: നായകന്‍മാരാവുന്നത് ഈ താരങ്ങള്‍

Written By:
Subscribe to Filmibeat Malayalam
ബാഹുബലിക്ക് ശേഷമുളള രാജമൗലിയുടെ അടുത്ത ചിത്രം പ്രഖ്യാപിച്ചു | Filmibeat Malaylam

ബാഹുബലി എന്ന വിസ്മയ ചിത്രം സിനിമാ പ്രേമികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് എസ് എസ് രാജമൗലി. തെന്നിന്ത്യയിലെ മുന്‍നിര സംവിധായകരിലൊരാളായ രാജമൗലിയുടെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ചിത്രങ്ങളായിരുന്നു. മഗധീര, ഈഗ,ബാഹുബലി സിരീസ് തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ ചിത്രങ്ങളായിരുന്നു. മഗധീര എന്ന ബ്രഹ്മാണ്ട ചിത്രമൊരുക്കിയായിരുന്നു രാജമൗലി ആദ്യം പ്രക്ഷകരെ ഒന്നടങ്കം വിസ്മയിപ്പിച്ചിരുന്നത്.

താരപുത്രന്‍റെ '9', പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ സിനിമ, നായകനായി പൃഥ്വി തന്നെ, കാണൂ!

രാം ചരണ്‍ തേജ നായകനായ ഈ ചിത്രം തെലുങ്കിലെ മെഗാഹിറ്റ് ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. മലയാളമടക്കം ഇന്ത്യിലെ മറ്റു ഭാഷകളിലെല്ലാം തന്നെ മൊഴിമാറ്റി പ്രദര്‍ശിപ്പിച്ചിരുന്ന ചിത്രം എല്ലായിടങ്ങളിലും ഒരേപോലെ സ്വീകരിക്കപ്പെട്ട ചിത്രമായിരുന്നു. മഗധീരയ്ക്കു ശേഷം രാജമൗലി സംവിധാനം ചെയ്ത വിസ്മയ ചിത്രമായിരുന്നു ഈഗ. നാനിയും സാമന്തയും മുഖ്യ വേഷത്തിലെത്തിയ ചിത്രത്തില്‍ ഒരു ഈച്ചയായിരുന്നു പ്രധാന കഥാപാത്രം. ഈച്ചയുടെ പ്രതികാരം കാണിച്ച ചിത്രം സിനിമാ പ്രേമികളെയെല്ലാം ഒന്നടങ്കം അത്ഭുതപ്പെടുത്തിയിരുന്നു.

rajamouli

2012ല്‍ പുറത്തിറങ്ങിയ ഈഗ എന്ന ചിത്രം തിയ്യേറ്ററുകളിലെ പണം വാരി ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. 2015ലായിരുന്നു ഇന്ത്യന്‍ സിനിമയിലെ അത്ഭുത ചിത്രങ്ങളിലൊന്നായ രാജമൗലിയുടെ ബാഹുബലി പുറത്തിറങ്ങിയത്. രണ്ട് ഭാഗങ്ങളിലായി ഇറങ്ങിയ ബാഹുബലി ഇന്ത്യന്‍ സിനിമയിലെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളെല്ലാം തിരുത്തിയെഴുതിയ ചിത്രമായിരുന്നു. പ്രഭാസ് ബാഹുബലിയായെത്തിയ ചിത്രത്തില്‍ എല്ലാ താരങ്ങളും മികച്ച പ്രകടനമായിരുന്നു നടത്തിയിരുന്നത്. ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു.

rajamouli

പുതിയ ചിത്രത്തിന്റെ നിര്‍മ്മാതാവായ ഡിവിവി ദിനയ്യയാണ് രാജമൗലിയുടെ അടുത്ത ചിത്രം ഔദ്യാഗികമായി പ്രഖ്യാപിച്ചത്. തെലുങ്കിലെ സൂപ്പര്‍ താരങ്ങള്‍ ഒന്നിക്കുന്ന ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രമാണ് രാജമൗലി അടുത്തതായി ഒരുക്കുന്നത്. ജൂനിയര്‍ എന്‍ടിആറും രാംചരണ്‍ തേജയുമാണ് ചിത്രത്തിലെ നായകന്‍മാര്‍.ചിത്രത്തിന് താല്‍ക്കാലികമായി ആര്‍ആര്‍ആര്‍ എന്ന പേര് അണിയറപ്രവര്‍ത്തകര്‍ ഇട്ടിട്ടുണ്ട്. രാംചരണ്‍, രാമറാവു,രാജമൗലി എന്നി പേരുകളുടെ ആദ്യാക്ഷരം ചേര്‍ത്താണ് ആര്‍ആര്‍ആര്‍ എന്ന പേരിട്ടിരിക്കുന്നത്. ബാഹുബലിക്ക് ശേഷം വരുന്ന രാജമൗലി ചിത്രമെന്ന നിലയില്‍ ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമായിരിക്കും.

ലാലേട്ടന്റെ അധിപനിലെ ഡയലോഗ് പറഞ്ഞ് ഫഹദ്: സൂപ്പറെന്ന് നസ്രിയയും അവതാരകനും

ഇതാണ് ഒടിയൻ മാണിക്യന്റെ വിശ്വരൂപം! ആരു കണ്ടാലും ഒന്ന് ഞെട്ടും, ചിത്രം കാണാം

English summary
ss rajamouli announces his next film with ramcharan and jnr ntr

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X