»   » അഭ്യൂഹങ്ങള്‍ക്ക് വിരാമം, രാജമൗലി ചിത്രത്തിലെ നായകന്മാര്‍ ഇവരാണ്..! ചിത്രീകരണം ഉടന്‍!!!

അഭ്യൂഹങ്ങള്‍ക്ക് വിരാമം, രാജമൗലി ചിത്രത്തിലെ നായകന്മാര്‍ ഇവരാണ്..! ചിത്രീകരണം ഉടന്‍!!!

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ ഇതിഹാസമായി മാറിയ ബാഹുബലി എന്ന ചിത്രത്തോടെ രാജ്യമൊട്ടാകെ ശ്രദ്ധ നേടിയിരിക്കുകയാണ് എസ്എസ് രാജമൗലി എന്ന സംവിധായകന്‍. ബാഹുബലി വന്‍ വിജയമായി മാറിതിന് ശേഷം പ്രേക്ഷകര്‍ കാത്തിരുന്നത് രാജമൗലിയുടെ പുതിയ ചിത്രത്തില്‍ ആര് നായകനാകും എന്നറിയാനാണ്. തെന്നിന്ത്യന്‍ സിനിമയിലെ നിരവധി താരങ്ങളുടെ പേരുകളാണ് പറഞ്ഞ് കേട്ടത്. എന്നാല്‍ തന്റെ പുതിയ ചിത്രത്തിലെ താരങ്ങളേക്കുറിച്ചുള്ള സൂചന നല്‍കിയിരിക്കുകയാണ് രാജമൗലി.

സിനിമയ്ക്കും നൃത്തത്തിനും വേണ്ടി ആത്മാവ് വില്‍ക്കാന്‍ തയാറല്ല! തുറന്നടിച്ച് റിമ കല്ലിങ്കല്‍

ജോയ്യേട്ടന്‍ പൊളിച്ചൂട്ടാ!!! രണ്ടാം ദിനവും ബോക്‌സ് ഓഫീസില്‍ പുണ്യാളന്റെ വന്‍ കുതിപ്പ്!

ss rajamouli

സോഷ്യല്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറും റാം ചരണ്‍ തേജയും നായകന്മാരാകും എന്നാണ് ലഭിക്കുന്ന സൂചന. ഇരുവര്‍ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ രാജമൈലി പുറത്ത് വിട്ടിരിക്കുകയാണ്. പ്രത്യേകിച്ച് അടിക്കുറിപ്പൊന്നുമില്ലാതെ ഒരു കണ്ണടയ്ക്കുന്ന സ്‌മൈലി മാത്രം കൊടുത്താണ് രാജമൗലിയുടെ ട്വീറ്റ്. ഡിവിവി ദനയ്യ നിര്‍മിക്കുന്ന ചിത്രം തെലുങ്കിലായിരിക്കും ഒരുക്കുക. 2018 ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ ചിത്രം പൂര്‍ത്തിയാക്കിയ ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഹേഷ് ബാബുവായിരിക്കും നായകന്‍. 2019ഓടെ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കുന്ന ചിത്രം നിര്‍മിക്കുന്നത് കെഎല്‍ നാരായാണനാണ്.

English summary
Baahubali director SS Rajamouli's next film to feature Ram Charan and Jr NTR.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam