»   » ഏറെ വ്യത്യസ്തമായ ആ റോളിനെക്കുറിച്ച് ശിവദ പറയുന്നത് അറിയേണ്ടേ???

ഏറെ വ്യത്യസ്തമായ ആ റോളിനെക്കുറിച്ച് ശിവദ പറയുന്നത് അറിയേണ്ടേ???

Posted By: Nihara
Subscribe to Filmibeat Malayalam

രണ്ടുവര്‍ഷം മുമ്പാണ് ശിവദ നായര്‍ എന്ന പുതുമുഖ താരം മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയത്. സുസു സുധീ വാത്മീകത്തിലെ കല്യാണിയായി വെള്ളിത്തിരയിലെത്തിയ ശിവദയെ വളരെ പെട്ടെന്നുതന്നെ പ്രേക്ഷകര്‍ സ്വീകരിച്ചു.

ടെലിവിഷന്‍ അവതാരികയായിരുന്ന ശിവദ 2011 ല്‍ പുറത്തിറങ്ങിയ ലിവിംഗ് ടുഗദര്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. എന്നാല്‍ 2011 ല്‍ പറത്തിറങ്ങിയ നെടുഞ്ചാലേ എന്ന തമിഴ് ചിത്രമാണ്ശിവദയെ ഏറെ ശ്രദ്ധേയയാക്കിയത്. ജയസൂര്യ നായകനായ സുസുധി വാത്മീകത്തിലൂടെയാണ് മലയാളി പ്രേക്ഷകര്‍ ശിവദയെ ഏറ്റെടുത്തത്. ശിവദ നായികയാവുന്ന അച്ചായന്‍സില്‍ ഏറെ വ്യത്യസ്തമാര്‍ന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

കാമുകനെ നേര്‍വഴിയിലേക്ക് നയിക്കുന്ന നായിക

ഇതുവരെ ചെയ്തതില്‍ നിന്നും വളരെ വ്യത്യസ്തമായ റോളിലാണ് ശിവദ എത്തുന്നത്. ആര്‍ക്കും പെട്ടെന്ന് ഇഷ്ടപ്പെടാത്ത പരുക്കനായ ടോണിയോട് ജെസീക്കയ്ക്ക് പ്രണയം തോന്നുന്നു. ജെസീക്കയുടെ സ്വാധീനം അവനില്‍ പല മാറ്റങ്ങളും ഉണ്ടാക്കുന്നു. കുടുംബവും സമൂഹവും അവനെ അംഗീകരിച്ചു തുടങ്ങുന്നു. ഇരുവരും ഒന്നിക്കാന്‍ തീരുമാനിക്കുന്നു. ഇവരുടെ വിവാഹവും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്.

പ്രമുഖ താരങ്ങളോടൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലില്‍

ജയറാം, പ്രകാശ് രാജ്, ഉണ്ണി മുകുന്ദന്‍, അമല പോള്‍ തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഇത്രയും വലിയൊരു ടീമിന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന ആദ്യമാണെന്ന് ശിവദ പറഞ്ഞു.

ഏറെ പുതുമയുള്ള കഥാപാത്രം

മദ്യപാനിയായ ടോണിയോട് ഇഷ്ടം തോന്നുകയും ടോണിയെ നേര്‍ വഴിയിലേക്ക് കൊണ്ടുവരികയും ചെയ്യുന്ന ജെസീക്കയുടെ വേഷം ഏറെ വ്യത്യസ്തമാര്‍ന്നതെന്നാണ് താരം പറയുന്നത്.

ആദ്യമായി മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍

തുല്യപ്രാധാന്യമുള്ള നായകന്മാരെ അണിനിരത്തി വിജയംകൊയ്ത ചിത്രങ്ങളുടെ ഗണത്തിലേക്ക് ചുവടുവെക്കാനൊരുങ്ങുകയാണ് അച്ചായന്‍സ് എന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം. ക്രിസ്തീയ പശ്ചാത്തലത്തില്‍ അച്ചായന്മാരുടെ രസകരമായ ജീവിതം നര്‍മത്തില്‍ ചാലിച്ചെടുക്കുന്ന ചിത്രമാണിത്. ജയറാം, ഉണ്ണി മുകുന്ദന്‍, ആദില്‍ ഇബ്രാഹിം, സഞ്ജു ശിവറാം എന്നിവര്‍ നായകരായെത്തുന്നു. സി.കെ. പത്മകുമാര്‍ നിര്‍മിക്കുന്ന ചിത്രത്തിന് കഥയും തിരക്കഥയും രചിക്കുന്നത് സേതുവാണ്.

English summary
shivada next role in Achayans, will be nothing of that sort, as she will play a girl who is deeply in love with a man who has many vices. The film's scriptwriter, Sethu, says, "Sshivada's character Jessica is in love with Tony, played by Unni Mukundan. He isn't quite lovable to begin with and isn't somebody everyone can accept easily. However, Jessica cares for Tony and is absolutely in love with him." The plot of the film also starts with Jessica's side of the story, and has some sequences of her wedding and events that ensue, Sethu reveals.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam