സ്റ്റേജ് ഷോ ചെയ്യുന്നതില്‍ നിന്നും താരങ്ങളെ വിലക്കിയിട്ടില്ല
സ്റ്റേജ് ഷോകളില്‍ പങ്കെടുക്കുന്നതിന് താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. താരസംഘടനയായ അമ്മ ഇതുസംബന്ധിച്ച് അസോസിയേഷന്റെ നിലപാടറിയിക്കാന്‍ ആവശ്യമുന്നയിക്കുകയാണ് ഉണ്ടായത്. വൈകാതെ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും- സംഘടനാ പ്രസിഡണ്ട് മിലന്‍ ജലീല്‍ പറഞ്ഞു.
നേരത്തേ ടിവിയില്‍ താരങ്ങള്‍ പങ്കെടുക്കുന്ന പരിപാടികള്‍ സംപ്രേഷണം ചെയ്യുമ്പോള്‍ അത് തിയേറ്ററുകളില്‍ കളക്ഷനെ ബാധിക്കുമെന്ന് കാണിച്ച് പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫിലിം ചേംബറിനെ സമീപിച്ചത് തിയേറ്റര്‍ ഉടമകളായിരുന്നു. ചേംബര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ ഏല്‍പ്പിയ്ക്കുകയും ചെയ്തു.

സിനിമയെ സിസിഎല്‍ മല്‍സരങ്ങളും ദോഷകരമായി ബാധിക്കുന്നുണ്ടെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. താരസംഘടന അമ്മയുമായി നടത്തുന്ന ചര്‍ച്ചയില്‍ ഇക്കാര്യങ്ങള്‍ വിശദമായിത്തന്നെ ചര്‍ച്ച ചെയ്യും-മിലന്‍ പറഞ്ഞു. സ്‌റ്റേജ് ഷോകളില്‍ പങ്കെടുക്കുന്നതിന് സിനിമാതാരങ്ങള്‍ക്ക് ഫിലിം ചേംബര്‍ വിലക്കേര്‍പ്പെടുത്തിയതായി നേരത്തേ വാര്‍ത്ത വന്നിരുന്നു.
More from Filmibeat
actor actress film producers association ban fil chamber stage show star night നടന് നടി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഫിലിം ചേംബര്‍ വിലക്ക് താരനിശ സ്റ്റേജ് ഷോ


Click it and Unblock the Notifications











