»   » പ്രതിഫലം തീരുമാനിക്കേണ്ടത് താരങ്ങള്‍ തന്നെ

പ്രതിഫലം തീരുമാനിക്കേണ്ടത് താരങ്ങള്‍ തന്നെ

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ താരങ്ങളുടെ പ്രതിഫലം എന്നും ഒരു തര്‍ക്ക വിഷയമാണ്. സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒരോ സിനിമ വിജയിക്കുമ്പോഴും പ്രതിഫലം ഉയര്‍ത്തുന്നത് ഇന്‍ഡസ്ട്രിയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ താരങ്ങളോട് പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ സംഘടനയ്ക്ക് കഴിയില്ലെന്നാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റായ മിലന്‍ ജലീല്‍ പറയുന്നത്.

മലയാള സിനിമയില്‍ നായകന്‍മാരുടെ എണ്ണം കുറവാണ്. മറ്റു ഭാഷകളിലാണെങ്കില്‍ അന്‍പതും അറുപതും നായകന്‍മാരുണ്ട്. കഥയ്ക്കനുസരിച്ച് നിര്‍മ്മാതാവിന് ഇവരില്‍ ആരെയെങ്കിലും പരിഗണിക്കാം.

എന്നാല്‍ മലയാളത്തില്‍ ഇത്തരമൊരു സാധ്യത ഇല്ല. മോഹന്‍ലാലിന്റെ റേറ്റ് ഒരു കോടി മതിയെന്ന് സംഘടന പറഞ്ഞാലും ഒന്നരക്കോടി നല്‍കാന്‍ തയ്യാറാവുന്ന നിര്‍മ്മാതാക്കളുണ്ട്. അതുകൊണ്ടു തന്നെ താരങ്ങളുടെ പ്രതിഫലകാര്യത്തില്‍ സംഘടനയ്ക്ക് ഇടപെടാനാവില്ല. താരങ്ങള്‍ തന്നെയാണ് അവരുടെ പ്രതിഫലം തീരുമാനിക്കേണ്ടതെന്നും മിലന്‍ ജലീല്‍ പറയുന്നു.

English summary
Milan Jaleel,the president of Kerala Film Producers' Association, said that association won't indulge in the issue of remuneration of actors

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam