»   » കന്നിച്ചിത്രത്തിലൂടെ സംസ്ഥാന പുരസ്‌കാരവുമായി വിധു വിന്‍സെന്റ്, മാന്‍ഹോള്‍ വീണ്ടും അംഗീകരിക്കപ്പെട്ടു

കന്നിച്ചിത്രത്തിലൂടെ സംസ്ഥാന പുരസ്‌കാരവുമായി വിധു വിന്‍സെന്റ്, മാന്‍ഹോള്‍ വീണ്ടും അംഗീകരിക്കപ്പെട്ടു

Posted By: Nihara
Subscribe to Filmibeat Malayalam

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച സംവിധായകയായി വിധു വിന്‍സെന്‍റ്. കേരള രാജ്യാന്തര ചലച്ചിത്ര മേളയുള്‍പ്പടെയുള്ള ചലച്ചിത്രമേളകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് മാന്‍ഹോള്‍. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിലൂടെ വിനായകനെ മികച്ച നടനായി തിരഞ്ഞെടുത്തു. രജിഷാ വിജയനാണ് മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയത്.

. പോയവര്‍ഷം പുറത്തിറങ്ങിയ സിനിമകളില്‍ നിന്നാണ് മികച്ച ചിത്രത്തിന്‍റെ സംവിധായകയെ തിരഞ്ഞെടുത്തത്. 68 ഓളം ചിത്രങ്ങളാണ് അവാര്‍ഡിനായി മത്സരിച്ചത്. ചിത്രത്തില്‍ നിന്നും പത്തു സിനിമകളാണ് അവസാന റൗണ്ടിലെത്തിയത്. ഇതില്‍ത്തന്നെ മിക്ക സിനിമകള്‍ക്കും നിലവാരം പോരെന്നാണ് അവാര്‍ഡ് സമിതി വിലയിരുത്തിയിട്ടുള്ളത്.

നഗരജീവിതത്തിന്റെ ഉച്ചിഷ്ടം നീക്കുന്ന വിഭാഗങ്ങളുടെ നിശബ്ദവിലാപങ്ങള്‍ വെള്ളിത്തിരയിലെത്തിച്ച മാന്‍ഹോള്‍ എന്ന ചിത്രം സംവിധാനം ചെയ്ത വിധു വിന്‍സെന്റിനെയാണ് മികച്ച സംവിധായകയായി തിരഞ്ഞെടുത്തത്.

ആദ്യ ചിത്രത്തിലൂടെ തന്നെ അംഗീകാരം

നഗരജീവിതത്തിന്റെ ഉച്ചിഷ്ടം നീക്കുന്ന വിഭാഗങ്ങളുടെ നിശബ്ദവിലാപങ്ങള്‍ വെള്ളിത്തിരയിലെത്തിച്ച മാന്‍ഹോളിലൂടെയാണ് വിധുവിനെത്തേടി മികച്ച സംവിധായകയ്ക്കുള്ള പുരസ്കാരം എത്തിയത്.

വ്യത്യസ്ത പ്രമേയവുമായി മാന്‍ഹോള്‍

കേരളത്തിലെ ഒരു കാലത്തെ പതിവു കാഴ്ചയായിരുന്നു കുഴി കക്കൂസുകള്‍. ഇത് വൃത്തിയാക്കാനായി തമിഴനാട്ടില്‍ നിന്നും കേരളത്തിലെത്തിയ ജനവിഭാഗങ്ങളുടെ കഥയാണ് മാന്‍ഹോളിലൂടെ വിധു വിന്‍സെന്റ് വെള്ളിത്തിരയിലേക്കെത്തിച്ചത്.

ഡോക്യുമെന്ററിയില്‍ നിന്നും സിനിമയിലേക്ക്

വൃത്തിയുടെ ജാതി എന്ന ഡോക്യുമെന്ററിയിലൂടെയാണ് വിധു വിന്‍സെന്റ് അന്താരാഷ്ട്ര ശ്രദ്ധ നേടിയത്. കേരള രാജ്യാന്തര ചലച്ചിത്ര മേളയുള്‍പ്പടെ നിരവധി ഫെസ്റ്റിവലുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ഈ ഡോക്യുമെന്ററിക്ക് ലഭിച്ചത്.

ഡോക്യുമെന്ററിയുടെ തുടര്‍ച്ച

ആയിരക്കണക്കിന് മാന്‍ഹോള്‍ തൊഴിലാളികളുണ്ട് നമ്മുടെ നാട്ടില്‍. അവരുടെ ജീവിതമാണ് തന്റെ സിനിമ. അവരോട് തന്നെയാണ് ഞാന്‍ നന്ദി പറയുന്നതെന്നും വിധു വിന്‍സെന്റ് പറഞ്ഞു.

English summary
Vidhu Vincent got best Director Award.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam