»   » അവാര്‍ഡ് ഒരിടിവെട്ടു പോലെ: ദിലീപ്

അവാര്‍ഡ് ഒരിടിവെട്ടു പോലെ: ദിലീപ്

Posted By:
Subscribe to Filmibeat Malayalam
Dileep
കാത്തിരിപ്പിന് അവസാനമായി...ദിലീപിനെ തേടി ഒടുവിലൊരു സംസ്ഥാന പുരസ്‌കാരം എത്തിയിരിക്കുന്നു. കുഞ്ഞിക്കൂനന്‍, ചാന്തുപൊട്ട് എന്നീ ചിത്രങ്ങളില്‍ ഗംഭീരപ്രകടനം നടത്തിയപ്പോള്‍ അതിനെ മിമിക്രിയെന്ന് കളിയാക്കിയവര്‍ക്കുള്ള ദിലീപിന്റെ മറുപടി കൂടിയാണ് വെള്ളരിപ്രാവിലൂടെ നേടിയ ഈ പുരസ്‌കാരം.

എന്നാല്‍ പ്രതീക്ഷിയ്ക്കാത്ത നേരത്ത് തേടിയെത്തിയ പുരസ്‌കാരം ശരിയ്ക്കുമൊരു ഇടിവെട്ടാണെന്നാണ് ദിലീപ് പറയുന്നത്. ഇതേപ്പറ്റി ജനപ്രിയ നായകന്റെ പ്രതികരണവും ഏറെ രസകരം.

വിചാരിയ്ക്കാണ്ടിരുന്ന നേരത്ത് കിട്ടിയ അവാര്‍ഡ്. പണ്ട് കുഞ്ഞിക്കൂനനും ചാന്തുപൊട്ടുമൊക്കെ ചെയ്യുന്ന സമയത്ത് പലരും പറയും ഗംഭീരമായിട്ടുണ്ട് അന്നൊക്കെ ആഗ്രഹിച്ചിട്ടുണ്ട്. പിന്നെ പിന്നെ എനിയ്ക്ക് മനസ്സിലായി അതൊന്നും നമുക്ക് പറഞ്ഞിട്ടുള്ള കാര്യമല്ലെന്ന്. നമ്മളെയൊക്കെ എപ്പോഴും മിമിക്രയെന്ന് പറഞ്ഞ് എഴുതിത്തള്ളി വിടുന്ന സംഭവമാണ്. അതുകൊണ്ട് അത് വിട്ടു.

ജനങ്ങള്‍ നമ്മുക്ക് തരുന്ന അംഗീകാരം അതിനെയാണ് വലിയ അവാര്‍ഡായി കണ്ടത്. ഇന്ന് ഉച്ചവരെ ആ പ്രദേശത്തേക്ക് നമ്മള്‍ ചിന്തിച്ചിട്ടേയില്ല. അവാര്‍ ഡിക്ലയര്‍ ചചെയ്യുമെന്ന കേട്ടെങ്കിലും ആ ഏരിയയിലൊന്നും നമ്മള്‍ ഇല്ലല്ലോ.....എന്നാലിത് പ്രതീക്ഷിയ്ക്കാത്തൊരു ഫീലായിപ്പോയി. ഓര്‍ക്കാപ്പുറത്ത് ഇടിവെട്ടേറ്റ പോല...ആക്‌സിഡന്റ്. എന്നൊക്കെ പറയുമ്പോലെ.....അവാര്‍ഡിനെപ്പറ്റി ദിലീപ് പറയുന്നതിങ്ങനെ...

ജീവിച്ചിരിയ്ക്കുമ്പോ ചില പുരസ്‌ക്കാരങ്ങള്‍ കിട്ടുകയെന്നൊക്കെ പറയില്ലേ... ചിലയാളുകള്‍ എത്ര നല്ല സംഭവങ്ങള്‍ ചെയ്താലും മരിച്ചു കഴിഞ്ഞാലേ അവര്‍ നല്ല നടനായിരുന്നൂവെന്ന് പറയൂ.. അതുപോലെയാണ് ഇപ്പോള്‍. ഞാനത് മനസ്സിലാക്കിക്കൊണ്ടിരിയ്ക്കുന്നു. രാവിലെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ പോലും എനിയ്ക്കറിയില്ല...ഉച്ചയ്ക്ക് ഒരു സ്‌റ്റേറ്റ് അവാര്‍ഡ് എനിയ്ക്ക് കിട്ടുമെന്ന്...ഞാന്‍ ഷൂട്ടിങിലായിരിക്കുമ്പോഴാണ് ഇക്കാര്യമറിയുന്നത്. എല്ലാവരും എന്നെ വിളിച്ചു കൊണ്ടിരിയ്ക്കുവാ....സന്തോഷമടക്കാനാവാതെ ദിലീപ് പറയുന്നു.

English summary
In a surprise selection Dileep bagged the Best Actor Award for his performance the movie "Vellaripravinte Changathi

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam