twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലോ ഫഹദോ? അവസാന റൗണ്ടില്‍ 21 സിനിമകള്‍! പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം! കാണൂ!

    |

    സിനിമാലോകവും പ്രേക്ഷകരും ഉറ്റുനോക്കുകയാണ് സംസ്ഥാന അവാര്‍ഡ് ജേതാക്കളെക്കുറിച്ച് അറിയുന്നതിനായി. ഇത്തവണ ആരൊക്കെയായിരിക്കും അവാര്‍ഡ് സ്വന്തമാക്കുന്നതെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. വിവിധ വിഭാഗങ്ങളിലായി മികവ് പ്രകടിപ്പിച്ചവരെ കണ്ടെത്തുന്നതിനുള്ള ജോലികള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു.നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാരമിട്ട് ഇന്ന്( ബുധനാഴ്ച) 12 മണിയോടെ ജേതാക്കളെ പ്രഖ്യാപിക്കും. കുമാര്‍ സാഹ്നിയാണ് ജൂറി അധ്യക്ഷന്‍. രചനാവിഭാഗത്തിന്റെ അധ്യക്ഷന്‍ പികെ പോക്കറാണ്. ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ക്യമറാമാനായ കെജി ജയന്‍, നിരൂപകനും സംവിധായകനുമായ വിജയകൃഷ്ണന്‍, സംഗീത സംവിധായകനായ ബേണി ഇഗ്നേഷ്യസ്, അഭിനേത്രിയായ നവ്യ നായര്‍ തുടങ്ങിയവരാണ് സിനിമാവിഭാഗത്തിലെ ജൂറി അംഗങ്ങള്‍.

    സീനിയേഴ്‌സും ജൂനിയേഴ്‌സും തമ്മിലുള്ള പോരാട്ടമാണ് ഇത്തവണ നടക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് തല മുതിര്‍ന്നവരും യുവതലമുറയിലെ ചലച്ചിത്ര പ്രവര്‍ത്തകരും മത്സരിക്കുന്നത്. ജയസൂര്യ, ഫഹദ് ഫാസില്‍, ജോജു ജോര്‍ജ്, മോഹന്‍ലാല്‍, ടൊവിനോ തോമസ്, എന്നിവരാണ് മത്സര രംഗത്തുള്ളതെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പുറത്തുവന്നത്. അവസാന ഘട്ടത്തിലേക്ക് 21 ചിത്രങ്ങളാണ് എത്തിയത്. പുരസ്കാര ജേതാക്കളെക്കുറിച്ചറിയാന്‍ ഇനി കുറച്ച് മണിക്കൂറുകള്‍ കൂടി കാത്തിരുന്നാല്‍ മതി.

    ആകാംക്ഷ അവസാനിക്കാന്‍ മണിക്കൂറുകള്‍ കൂടി

    ആകാംക്ഷ അവസാനിക്കാന്‍ മണിക്കൂറുകള്‍ കൂടി

    പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തതകളുമായി നിരവധി സിനിമകളാണ് കഴിഞ്ഞ വര്‍ഷം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. അസാമാന്യ അഭിനയമികവിലൂടെ ഞെട്ടിച്ച താരങ്ങളും നിരവധിയായിരുന്നു. ചാനല്‍ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയവരും കുറവല്ലായിരുന്നു. സംസ്ഥാന അവാര്‍ഡ് നേട്ടം ആരെയൊക്കെയാണ് തേടിയെത്തുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. അവസാനനിമിഷത്തെ കടുത്ത പോരാട്ടത്തിലൂടെയായിരുന്നു കഴിഞ്ഞ വര്‍ഷം ഇന്ദ്രന്‍സ് മുന്നിലേക്കെത്തിയത്. യുവതാരനിരയെ പിന്നിലാക്കിയായിരുന്നു അദ്ദേഹത്തിന്‍റെ കുതിപ്പ്. ജോജു ജോര്‍ജും മോഹന്‍ലാലുമുള്‍പ്പടെയുള്ള സീനിയേഴ്സും ജയസൂര്യയും ഫഹദ് ഫാസിലുമുള്‍പ്പടെയുള്ള ജൂനിയേഴ്സുമാണ് ഇത്തവണ ഏറ്റുമുട്ടുന്നത്.

    ജൂനിയേഴ്സും സീനിയേഴ്സും തമ്മിലുള്ള മത്സരം

    ജൂനിയേഴ്സും സീനിയേഴ്സും തമ്മിലുള്ള മത്സരം

    പൂര്‍വ്വാധികം ശക്തിയോടെ സീനിയേഴ്സ് സിനിമയിലേക്ക് തിരിച്ചെത്തുകയും അസാമാന്യ പ്രകടനങ്ങളുമായി ജൂനിയേഴഅസ് നിറഞ്ഞുനില്‍ക്കുകയും ചെയ്ത വര്‍ഷമാണ് 2018. മികച്ച നടന്‍, നടി, സംവിധായകന്‍, ചിത്രം തുടങ്ങിയ മേഖലകളില്‍ ജൂനിയര്‍-സീനിയര്‍ പോരാട്ടം ശക്തമാണ്. ഇവരിരാലൊക്കെയായിരിക്കും അവാര്‍ഡില്‍ മുത്തമിടുന്നതെന്നതാണ് മറ്റൊരു ചോദ്യം. എന്തായാലും നമുക്ക് കാത്തിരിക്കാം.

    മികച്ച നടനായി ആരെത്തും

    മികച്ച നടനായി ആരെത്തും

    സിനിമാപ്രേമികള്‍ ഒന്നടങ്കം ഉറ്റുനോക്കുന്നത് ഇത്തവണത്തെ മികച്ച നടനെക്കുറിച്ച് അറിയുന്നതിന് വേണ്ടിയാണ്. ജോസഫിലെ അസാമാന്യ പ്രകടനത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച ജോജുവിനായിരിക്കും പുരസ്കാരമെന്നായിരുന്നു ചിലരൊക്കെ വിലയിരുത്തിയത്. ട്രാന്‍സ്ജെന്‍റഡറായെത്തിയ ജയസൂര്യയ്ക്കാണ് മികച്ച നടനുള്ള അവാര്‍ഡെന്നായിരുന്നു മറ്റൊരു വിഭാഗത്തിന്‍റെ വാദം. വില്ലനായും നായകനായും ഫഹദ് ഫാസില്‍ തിളങ്ങി നില്‍ക്കുന്ന ഫഹദിന് തന്നെയാണ് ആ പുരസ്കാരമെന്നാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍ പറയുന്നത്. ഒടിയനേയും കൊച്ചുണ്ണിയേയും അനശ്വരനാക്കിയ മോഹന്‍ലാലായിരിക്കും മികച്ച നടനെന്ന് വാദിക്കുന്നവരും കുറവല്ല.

    ശക്തമായ മത്സരം

    ശക്തമായ മത്സരം

    മികച്ച നടൻ, മികച്ച നടി, മികച്ച സിനിമ ഈ വിഭാഗങ്ങളിൽ കടുത്ത മത്സരമാണ് നടക്കുന്നത്. വരത്തൻ, ഞാൻ പ്രകാശൻ,കാർബൺ എന്നീ സിനിമകളിലെ അഭിനയത്തിന് ഫഹദ് ഫാസിൽ, ജോസഫിലെ പ്രകടനത്തിലൂടെ ജോജു ജോർജ്, ഞാൻ മേരിക്കുട്ടി, ക്യാപ്റ്റൻ എന്നീ സിനിമകളിലെ അഭിനയത്തിന് ജയസൂര്യ. കുപ്രസിദ്ധ പയ്യൻ, തീവണ്ടി, മറഡോണ, എന്‍റെ ഉമ്മാന്‍റെ പേര് എന്നീ സിനിമകളിലൂടെ ടൊവിനോ തോമസ്, ഒടിയനിലൂടെ മോഹൻലാൽ എന്നിവരാണ് നടൻമാരുടെ പട്ടികയിൽ മുന്നിലുള്ളത്.

    മികച്ച നടി

    മികച്ച നടി

    ആമിയിലൂടെ മഞ്ജു വാര്യർ, കൂടെയിലൂടെ നസ്രിയ, വരത്തനിലെ പ്രകടനത്തിലൂടെ ഐശര്യ ലക്ഷമി, ഓള് സിനിമയിലുടെ എസ്തർ, എന്നിവരാണ് നടിമാരുടെ പട്ടികയിൽ മുന്നിലുള്ളത്. പ്രതീക്ഷിക്കുന്നതിനും അപ്പുറത്തുള്ള കാര്യങ്ങളും അവാര്‍ഡ് പുരസ്‌കാരത്തില്‍ സംഭവിക്കാറുണ്ട്. പ്രതീക്ഷിച്ചവര്‍ക്ക് കിട്ടാതെ പോവുകയും അപ്രതീക്ഷിതമായി ചിലര്‍ക്ക് പുരസ്‌കാരം ലഭിക്കുകയുമൊക്കെ ചെയ്യാറുണ്ട്. അത്തരത്തില്‍ ഇത്തവണ അരങ്ങേറുന്ന അപ്രതീക്ഷിത ട്വിസ്റ്റിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

    അവസാന റൗണ്ടിലെ ചിത്രങ്ങള്‍

    അവസാന റൗണ്ടിലെ ചിത്രങ്ങള്‍

    21 സിനിമകളാണ് അവസാന റൗണ്ടിലേക്കെത്തിയതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഒടുുവിലായി പുറത്തുവന്നിട്ടുള്ളത്. ജേതാക്കളെ തിരഞ്ഞെടുക്കുകയെന്നത് ജൂറി അംഗങ്ങളെ സംബന്ധിച്ച് കടുത്ത വെല്ലുവിളി കൂടിയാണ്. ഒന്നിലധികം പേരാണ് ഒാരോ വിഭാഗത്തിലും തിളങ്ങിയത്. ഇവരിലാരാണ് മികച്ചതെന്ന് സംശയിച്ചുപോവുന്ന തരത്തിലാണ് പലരുടേയും അഭിനയം.

     മികച്ച സിനിമ

    മികച്ച സിനിമ

    മുന്‍വര്‍ഷങ്ങളിലെപ്പോലെ തന്നെ അപ്രതീക്ഷിത സിനിമകളും ഇത്തവണത്തെ പുരസ്കാരത്തില്‍ തിളങ്ങിയേക്കാമെന്നുള്ള വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്.
    ജയരാജിന്‍റെ രൗദ്രം, ശ്യാമപ്രസാദിന്‍റെ എ സൺഡേ, ഷാജി എൻ കരുണിന്‍റെ ഓള്, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ,പ്രജേഷ് സെന്നിന്‍റെ ക്യാപ്റ്റൻ തുടങ്ങിയ ചിത്രങ്ങൾ മികച്ച സിനിമയ്ക്കായി മത്സരിക്കുന്നു.

    English summary
    State Award declaration today
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X