»   » അവഗണനക്കൊടുവില്‍ ആദിവാസി ബാലന്‍ മണി സിനിമയിലേക്ക്! തിരിച്ചു വരവ് നായകനായി!!

അവഗണനക്കൊടുവില്‍ ആദിവാസി ബാലന്‍ മണി സിനിമയിലേക്ക്! തിരിച്ചു വരവ് നായകനായി!!

Posted By: Teresa John
Subscribe to Filmibeat Malayalam

മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടും അവഗണനയുടെ ലോകത്ത് പട്ടിണിയും പരിവട്ടവുമായി ഒതുങ്ങി കൂടിയ ഒരു കലാകാരനുണ്ട്. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഫോട്ടോഗ്രാഫര്‍ എന്ന ഒറ്റ സിനിമയിലെ പ്രകടനത്തിനത്തിലുടെ ശ്രദ്ധേയനായ മാസ്റ്റര്‍ മണി. ആദിവാസി കുടുംബത്തില്‍ നിന്നും വന്ന മണി 12 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണ്.

മലയാളികളെ വെറുപ്പിക്കാത്ത നടിമാരുടെ കൂട്ടത്തില്‍ ഈ നടിയും! ആശ അരവിന്ദിന്റെ പുതിയ ചിത്രങ്ങള്‍ കാണാം!!

അന്ന് കൊച്ചു ബാലനായിരുന്നെങ്കിലും ഇപ്പോള്‍ മണി നായകനാണ്. ഉണ്ണികൃഷ്ണന്‍ ആവള തിരക്കഥയെഴുതി സംവിധാനം ചെയ്യാന്‍ പോവുന്ന ഉടലാഴം എന്ന ചിത്രത്തിലുടെയാണ് നായകനായി മണിയുടെ തിരിച്ചു വരവ്. ഫീച്ചര്‍ ഫിലിമ്മായി നിര്‍മ്മിക്കുന്ന ചിത്രം 'ഡോക്ടേഴ്‌സ് ഡിലെമ' എന്ന മൂവി പ്രൊഡക്ഷന്‍ ഹൗസാണ് നിര്‍മ്മിക്കുന്നത്.

ഉടലാഴം

ഉണ്ണികൃഷ്ണന്‍ ആവള തിരക്കഥയെഴുതി സംവിധാനം ചെയ്യാന്‍ പോവുന്ന ഫീച്ചര്‍ ഫിലിമാണ് ഉടലാഴം. ചിത്രത്തിന്റെ ഔദ്യോഗിക അനൗണ്‍സ്‌മെന്റ് ഇന്നലെ നടത്തിയിരുന്നു.

മണിയുടെ തിരിച്ചു വരവ്

ഉടലാഴം എന്ന പേരില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലുടെ മികച്ച ബാല താരത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ മണി നായകനായി തിരിച്ചെത്തുകയാണ്.

പ്രമുഖ താരങ്ങളും

മണി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ജോയ് മാത്യു, ഇന്ദ്രന്‍സ്, സജിത മഠത്തില്‍, അനുമോള്‍ എന്നിങ്ങനെയുള്ള താരങ്ങളും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

മണി

മോഹന്‍ലാല്‍ ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച ഫോട്ടോഗ്രാഫര്‍ എന്ന സിനിമയിലുടെ ശ്രദ്ധേയനായ ആദിവാസി ബാലനായിരുന്നു മണി. സിനിമ ഹിറ്റായതോടെ മണിയും അറിയപ്പെട്ടു തുടങ്ങിയിരുന്നു.

മികച്ച ബാലതാരം

രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത ചിത്രത്തിലുടെ മികച്ച പ്രകടനം കാഴ്ചവെച്ചതിന് മണിയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ബാല താരത്തിനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.

കാട്ടിലുടെ പാഞ്ഞ് നടക്കുന്ന പയ്യന്‍

ഫോട്ടോഗ്രാഫറായ മോഹന്‍ലാലിനെ ഫോട്ടോ എടുക്കുന്നതിനായി കാട് പരിചയപ്പെടുത്തി കൊടുക്കുന്ന താമി എന്ന പയ്യന്റെ വേഷത്തിലായിരുന്നു മണി ചിത്രത്തില്‍ അഭിനയിച്ചിരുന്നത്.

ദുരിതമായ ജീവിതം

സിനിമയിലുടെ ശ്രദ്ധിക്കപ്പെട്ടെങ്കിലും കുഞ്ഞു താരത്തിന്റെ ജീവിതം ദുരിതമായിരുന്നു. ജീവിക്കാനായി റോഡ് പണിക്കും മറ്റുമിറങ്ങുന്ന മണിയെ ആളുകള്‍ തിരിച്ചറിയുന്നതോടെ പലയിടത്തും നിന്നും ജോലി നഷ്ടപ്പെടുകയായിരുന്നു.

English summary
State award winner master Mani's new movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam