twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രജിഷയുടെ കഥാപാത്രം പുരസ്‌കാരം അര്‍ഹിക്കുന്നില്ല!!! അവാര്‍ഡ് അര്‍ഹിക്കുന്നത് സുരഭിക്ക്???

    രജിഷയ്ക്കല്ല സുരഭിക്കാണ് ദേശീയ പുരസ്‌കാരം അര്‍ഹിക്കുന്നതെന്ന് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. രജിഷയുടെ കഥാപാത്രത്തിന് അഭിനയ സാധ്യതകളില്ല. നാല് പ്രധാന കഥാപാത്രങ്ങളില്‍ ഒന്നു മാത്രമായിരുന്നു രജിഷയുടേത്.

    By Jince K Benny
    |

    പുരസ്‌കാര പ്രഖ്യാപനങ്ങളേ ചൊല്ലി എപ്പോഴും വിവാദങ്ങള്‍ കൊഴുക്കാറുണ്ട്. ഇക്കുറിയും അതിന് മാറ്റമില്ല. എങ്കിലും വിവാദങ്ങള്‍ക്ക് കുറവുണ്ടെന്ന് മാത്രം. പുരസ്‌കാര പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ വിമര്‍ശനവുമായി എത്തിയത് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ ആയിരുന്നു. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട മാന്‍ഹോളിനും സംവിധായിക വിധു വിന്‍സെന്റിനും പുരസ്‌കാരം അര്‍ഹിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ജൂറിയ്ക്ക് ചില തെറ്റായ മുന്‍ധാരണകളുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    മികച്ച നടനെ തെരഞ്ഞെടുത്ത ജൂറി ഏറെ അഭിനന്ദനങ്ങള്‍ നേടിയെങ്കിലും മികച്ച നടിയുടെ കാര്യത്തില്‍ സിനിമാ ലോകത്തു നിന്നുതന്നെ വിമര്‍ശനങ്ങള്‍ കിട്ടി. അനുരാഗ കരിക്കിന്‍ വെള്ളത്തിലെ അഭിനയത്തിന് രജിഷ വിജയനായിരുന്നു അവാര്‍ഡ് ലഭിച്ചത്. എന്നാല്‍ 'നവല്‍ എന്ന ജുവല്‍' എന്ന സിനിമയിലെ അഭിനയത്തിന് ശ്വേതാ മേനോനായിരുന്നു അവാര്‍ഡ് ലഭിക്കേണ്ടിയിരുന്നത് എന്ന ആരോപണവുമായി ചിത്രത്തിന്റെ സംവിധായകന്‍ രംഗത്തെത്തി. ഏറ്റവും ഒടുവില്‍ രംഗത്തെത്തിയത് സംഗീത സംവിധായകന്‍ ഔസേപ്പച്ചനാണ്. മികച്ച നടിക്കുള്ള അവസാന റൗണ്ടിലെത്തിയ സുരഭിക്കായിരുന്നു അവാര്‍ഡ് ലഭിക്കേണ്ടിയിരുന്നതെന്നാണ് ഔസേപ്പച്ചന്റെ അഭിപ്രായം.

    അഭിനയ സാധ്യതളില്ലാത്ത വേഷം

    മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ച രജിഷ വിജയന്‍ നന്നായി അഭിനയിച്ചിട്ടുണ്ടെങ്കിലും കഥാപാത്രം അഭിനയ സാധ്യത ഉള്ളതായിരുന്നില്ലെന്ന് ഔസേപ്പച്ചന്‍ പറഞ്ഞു. അനുരാഗ കരിക്കിന്‍ വെള്ളത്തില്‍ നാല് കഥാപാത്രങ്ങളില്‍ ഒന്ന് മാത്രമായിരുന്നു രജിഷയുടേത്. സിനിമ കൈകാര്യം ചെയ്യുന്ന വിഷയത്തെ മികച്ച നായികയെ തെരഞ്ഞെടുക്കുമ്പോള്‍ പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

    അര്‍ഹത സുരഭിക്കായിരുന്നു

    മിന്നാമിനുങ്ങ് ദ ഫയര്‍ ഫ്‌ളൈ എന്ന ചിത്രത്തിലെ അഭിനയമാണ് സുരഭിയെ മികച്ച നടിക്കുള്ള മത്സരത്തിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിച്ചത്. സുരഭിക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചിരുന്നു. സ്ത്രീ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള ചിത്രത്തില്‍ പ്രത്യേക ജൂറി പരാമര്‍ശത്തിനപ്പുറം മികച്ച നടിക്കുള്ള പുരസ്‌കാരം തന്നെ സുരഭി അര്‍ഹിച്ചിരുന്നെന്ന് ഔസേപ്പച്ചന്‍ പറഞ്ഞു.

    ദേശീയ അവാര്‍ഡ് ലഭിക്കുന്ന പ്രകടനം

    മിന്നാമിനുങ്ങിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് ഔസേപ്പച്ചനായിരുന്നു. സുരഭിയുടെ അഭിനയം തന്നെ അത്ഭുകപ്പെടുത്തി. സിനിമയുടെ ഏതാനം ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ സുരഭിയെ വിളിച്ച് പറഞ്ഞത് ദേശീയ അവാര്‍ഡ് ലഭിക്കുന്ന പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവച്ചിരിക്കുന്നതെന്നാണ്. അത്ര മനോഹരമായിരുന്നു സുരഭിയുടെ അഭിനയമെന്നും അദ്ദേഹം പറഞ്ഞു.

    ശക്തവും തീവ്രവുമായ കഥാപാത്രം

    മിന്നാമിനുങ്ങിലേത് ശക്തവും തീവ്രവുമായ കഥാപാത്രമായിരുന്നു. സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരം സുരഭി പുലര്‍ത്തിയ അര്‍പ്പണ ബോധത്തിന് സമാനതകളില്ലെന്നും ഔസേപ്പച്ചന്‍ പറഞ്ഞിരുന്നു. കഥാപാത്രത്തില്‍ പൂര്‍ണമായും ലയിച്ച് ശരീര ഭാഷ ഉള്‍ക്കൊണ്ടാണ് സുരഭി അഭിനയിച്ചിരക്കുന്നത്. സ്ത്രീ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള ഈ ചിത്രത്തിന് പ്രത്യേക ജൂറി പരാമര്‍ശത്തിനപ്പുറം മികച്ച നടിക്കുള്ള അവാര്‍ഡ് തന്നെ ലഭിക്കണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

    ഹൃദയ സ്പര്‍ശിയായ മിന്നാമിനുങ്ങ്

    മാതൃസ്‌നേഹത്തിന്റെ ഊഷ്മളമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ചിത്രമാണ് മിന്നാമിനുങ്ങ്. നവാഗതനായ അനില്‍ തോമസ് ഒരുക്കുന്ന ചിത്രം ഒരു അമ്മയുടേയും മകളുടേയും കഥയാണ് പറയുന്നത്. ചിത്രത്തിലെ സുരഭിയുടെ കഥാപാത്രത്തിന് പേരരില്ല. സുരഭി എന്ന നടിയില്‍ പൂര്‍ണ വിശ്വാസമുള്ളതുകൊണ്ടാണ് ഇതിലെ അമ്മയുടെ വേഷം അവരെ ഏല്‍പ്പിച്ചതെന്ന് സംവിധായകന്‍ അനില്‍ തോമസ് പറഞ്ഞു.

    English summary
    Music composer Ouseppachan says Surabhi deserves best actress award rather than Rejisha. Rejisha's character doesn't have any scope for performances. And she was only one of the four main characters he said.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X