»   » പടവെട്ടാനായി ഒരുങ്ങി, സംസ്ഥാന പുരസ്‌കാരത്തിനായി ഒരു നാള്‍ കാത്തിരിക്കണം

പടവെട്ടാനായി ഒരുങ്ങി, സംസ്ഥാന പുരസ്‌കാരത്തിനായി ഒരു നാള്‍ കാത്തിരിക്കണം

Posted By:
Subscribe to Filmibeat Malayalam

2015ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ആര്‍ക്കൊക്കെ എന്നറിയാന്‍ ഒരു നാള്‍ കൂടി കാത്തിരിക്കണം. ഫെബ്രുവരി 29 തിങ്കളാഴ്ച അവാര്‍ഡ് പ്രഖ്യാപനം നടത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ പ്രഖ്യാപനം നാളെ മാര്‍ച്ച് ഒന്നിനായിരിക്കും. കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തെ തുടര്‍ന്നാണ് പ്രഖ്യാപനം നാളത്തേക്ക് മാറ്റിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കടുത്ത മത്സരം തന്നെയാണ് ഈ വര്‍ഷം നടക്കുക. മികച്ച നടനുള്ള പരിഗണനയില്‍ പൃഥ്വിരാജും മമ്മൂട്ടിയുമാണ് ഇപ്പോഴുള്ളത്. ആര്‍ എസ് വിമലിന്റെ സംവിധാനത്തിലെ എന്ന് നിന്റെ മൊയ്തീനും സച്ചിയുടെ അനാര്‍ക്കലിയും കണക്കിലെടുത്താണ് പൃഥ്വിരാജിനെ അവാര്‍ഡിലേക്ക് പരിഗണിച്ചിരിക്കുന്നത്. പത്തേമാരിയിലെ പള്ളിക്കല്‍ നാരയണന്‍ എന്ന കഥപാത്രവുമായാണ് മമ്മൂട്ടിയും മത്സരത്തിനെത്തുന്നത്.

പടവെട്ടാനായി ഒരുങ്ങി, സംസ്ഥാന പുരസ്‌കാരത്തിനായി ഒരു നാള്‍ കാത്തിരിക്കണം

നാളെ( മാര്‍ച്ച് ഒന്ന്) രാവിലെ പതിനൊന്ന് മണിക്ക് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കും.

പടവെട്ടാനായി ഒരുങ്ങി, സംസ്ഥാന പുരസ്‌കാരത്തിനായി ഒരു നാള്‍ കാത്തിരിക്കണം

മൊയ്തീന്‍ കാഞ്ചനമാല യഥാര്‍ത്ഥ പ്രണയത്തെ ആസ്പദമാക്കി ഒരുക്കിയ എന്ന് നിന്റെ മൊയ്തീനിലാണ് പ്രതീക്ഷ. മികച്ച ഗാനം, മികച്ച തിരക്കഥ, സംവിധാനം, മികച്ച നടന്‍ എല്ലാം കൊണ്ട് മൊയ്തീനാണ് മുന്നിട്ട് നില്‍ക്കുന്നത്.

പടവെട്ടാനായി ഒരുങ്ങി, സംസ്ഥാന പുരസ്‌കാരത്തിനായി ഒരു നാള്‍ കാത്തിരിക്കണം

സലിം അഹമ്മദിന്റെ പത്തേമാരിയും മുന്നിട്ട് നില്‍ക്കുന്നുണ്ട്. ചിത്രത്തിലെ പള്ളിക്കല്‍ നാരായണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മമ്മൂട്ടിയും മത്സരത്തിനുണ്ട്.

പടവെട്ടാനായി ഒരുങ്ങി, സംസ്ഥാന പുരസ്‌കാരത്തിനായി ഒരു നാള്‍ കാത്തിരിക്കണം

മികച്ച നടിയായി പാര്‍വ്വതിയാണ് മുമ്പില്‍ നില്‍ക്കുന്നത്. എന്ന് നിന്റെ മൊയ്തീനിലെ അഭിനയം കണക്കിലെടുത്താണിത്.

English summary
State Film Award 2016.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam