twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൊറോണ ഭീതിയില്‍ സിനിമാലോകവും! സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനം വൈകും! മത്സരത്തില്‍ 119 സിനിമകള്‍!

    |

    സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഉറ്റുനോക്കുന്ന പുരസ്‌കാരങ്ങളിലൊന്നാണ് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്. പോയ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങള്‍ വിലയിരുത്തിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. മികച്ച നടന്‍, നടി, സിനിമ, സംവിധായകന്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായാണ് ജേതാക്കളെ തീരുമാനിക്കുന്നത്. 119 ചിത്രങ്ങളാണ് ഇത്തവണ അവാര്‍ഡിനായി തിരഞ്ഞെടുത്തിട്ടുള്ളതെന്ന വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

    കൊറോണ ഭീതിയെത്തുടര്‍ന്ന് ഇത്തവണ അവാര്‍ഡ് പ്രഖ്യാപനം വൈകുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കൊറോണ വൈറസ് പകരുന്നത് തടയുന്നതുമായി ബന്ധപ്പെട്ട് കടുത്ത നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. സിനിമ-സീരിയല്‍ ചിത്രീകരണങ്ങളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. തിയേറ്ററുകളെല്ലാം അടച്ചിട്ടതിനാല്‍ പുതിയ റിലീസുകളുമില്ല. ബിഗ് ബജറ്റ് ചിത്രങ്ങളുള്‍പ്പടെ നിരവധി സിനിമകളുടെ റിലീസാണ് മാറ്റിവെച്ചിട്ടുള്ളത്. ഏഷ്യാനെറ്റിലെ ജനപ്രിയ റിയാലിറ്റി ഷോകളിലൊന്നായ ബിഗ് ബോസ് സീസണ്‍ 2 അവസാനിപ്പിച്ചിരിക്കുകയാണ്. മത്സരാര്‍ത്ഥികളുടേയും അണിയറപ്രവര്‍ത്തകരുടേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് പരിപാടി അവസാനിപ്പിച്ചത്.

     മോഹന്‍ലാലിനൊപ്പമുള്ള സ്‌നേഹനിമിഷം പങ്കുവെച്ച് ബിഗ് ബോസ് താരങ്ങള്‍! വിമര്‍ശകര്‍ക്കുള്ള മറുപടിയോ? മോഹന്‍ലാലിനൊപ്പമുള്ള സ്‌നേഹനിമിഷം പങ്കുവെച്ച് ബിഗ് ബോസ് താരങ്ങള്‍! വിമര്‍ശകര്‍ക്കുള്ള മറുപടിയോ?

    ഈ സാഹചര്യത്തില്‍ മാര്‍ച്ച് 31 വരെ അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട ജോലികളൊന്നും നടക്കില്ലെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഈ സ്ഥിതി തുടരുകയാണെങ്കില്‍ ഏപ്രിലിലും പൂര്‍ത്തിയാക്കാനവുമോയെന്ന ആശങ്കയുമുണ്ട്. 119 സിനിമകള്‍ കണ്ട് വിലയിരുത്താന്‍ 20 ദിവസമെങ്കിലും വേണം. ഏപ്രില്‍ കഴിഞ്ഞ് മാത്രമേ അവാര്‍ഡ് പ്രഖ്യാപിക്കാന്‍ സാധ്യതയുള്ളൂയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.

    State Award

    മാര്‍ച്ചിന് മുന്‍പായാണ് സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിക്കാറുള്ളത്. ജൂറി ചെയര്‍മാനേയും അംഗങ്ങളേയും തീരുമാനിക്കുന്നതും വൈകിയിരുന്നു. ഇതിനിടയില്‍ കൊറോണ വൈറസും സ്ഥിരീകരിച്ചത് തിരിച്ചടിയായിരിക്കുകയാണ്. താന്‍ ഗാനരച നിര്‍വഹിച്ച 2 സിനിമകള്‍ ഇത്തവണ അവാര്‍ഡിനായി മത്സരിക്കുന്നതിനാല്‍ ശ്രീകുമാരന്‍ തമ്പി ജൂറിയില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. ഇന്ദ്രന്‍സും ഇതേ പോലെ പിന്‍മാറിയിരുന്നു.

    ആ ശീലം അവസാനിപ്പിച്ചു! സിഗരറ്റ് വലിക്കുന്നത് നിര്‍ത്തി! വെളിപ്പെടുത്തലുകളുമായി സാന്‍ഡ്ര!ആ ശീലം അവസാനിപ്പിച്ചു! സിഗരറ്റ് വലിക്കുന്നത് നിര്‍ത്തി! വെളിപ്പെടുത്തലുകളുമായി സാന്‍ഡ്ര!

    മധു അമ്പാട്ടാണ് ശ്രീകുമാരന്‍ തമ്പിക്ക് പകരമായി ജൂറി അധ്യക്ഷനാവുന്നത്. അജോയ് ചന്ദ്രനാണ് പുതിയ സെക്രട്ടറി. തിങ്കളാഴ്ച അദ്ദേഹം ചുമതലയേല്‍ക്കുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. എബ്രിഡ് ഷൈന്‍, സലീം അഹമ്മദ്, വിപിന്‍ മോഹന്‍, ബേണി, അര്‍ച്ചന, ഭൂമിനാഥ്, രാധാകൃഷ്ണന്‍, ടിഡി രാമകൃഷ്ണന്‍ തുടങ്ങിയവരാണ് ഇത്തവണത്തെ ജൂറി അംഗങ്ങള്‍.

    ബിഗ് ബോസില്‍ ഏറ്റവും പ്രിയപ്പെട്ടത് ഇദ്ദേഹമെന്ന് സുജോ! പപ്പനെ മിസ്സ് ചെയ്യുന്നു! പോസ്റ്റ് വൈറല്‍!ബിഗ് ബോസില്‍ ഏറ്റവും പ്രിയപ്പെട്ടത് ഇദ്ദേഹമെന്ന് സുജോ! പപ്പനെ മിസ്സ് ചെയ്യുന്നു! പോസ്റ്റ് വൈറല്‍!

    English summary
    State Film Award date delay.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X