For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജയസൂര്യയും സൗബിനും മികച്ച നടന്‍മാര്‍! നടിയായി നിമിഷ സജയന്‍! ജനപ്രിയമായി അവാര്‍ഡ് പ്രഖ്യാപനം

  |

  സിനിമാപ്രേമികളെല്ലാം അക്ഷമയോടെ ഉറ്റുനോക്കിയ പുരസ്‌കാര പ്രഖ്യാപനമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള ചിത്രങ്ങളുമായാണ് താരങ്ങളും സംവിധായകരുമെല്ലാം എത്തിയത്. അപ്രതീക്ഷിതമായെത്തിയ പ്രതിസന്ധികളില്‍ നിന്നും കരകയറാനായി കേരളം പെടാപ്പാട് പെട്ടപ്പോള്‍ സിനിമാലോകവും സഹായഹസ്തവുമായി എത്തിയിരുന്നു. അഭ്രപാളിയില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും താരമാണ് തങ്ങളെന്ന് പലരും തെളിയിക്കുകയായിരുന്നു.

  നേട്ടങ്ങളും നഷ്ടങ്ങളുമൊക്കെ കൂടിക്കലര്‍ന്ന വര്‍ഷമായിരുന്നു കടന്നുപോയത്. പോയവര്‍ഷത്തെ പുരസ്‌കാര ജേതാക്കള്‍ ആരൊക്കെയാണെന്നറിയാനായി കാത്തിരിക്കുകയാണ് സിനിമാലോകവും പ്രേക്ഷകരും. ഗംഭീര തിരിച്ചുവരവിലൂടെയാണ് ചില താരങ്ങള്‍ ഞെട്ടിച്ചത്. അമ്പരപ്പിക്കുന്ന മേക്കോവറും ഭാവപ്പകര്‍ച്ചയുമായെത്തിയവരും കുറവല്ല. പരീക്ഷണങ്ങളുമായെത്തിയവര്‍ക്കും നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. 101 സിനിമകളായിരുന്നു ഇത്തവണ അവാര്‍ഡിനായി മത്സരിച്ചത്. അവസാന ഘട്ടത്തിലേക്കെത്തിയത് 21 സിനിമകളാണ്. 49ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. പുരസ്‌കാര ജേതാക്കളെക്കുറിച്ചും സിനിമകളെക്കുറിച്ചും വിശദമായറിയാന്‍ തുടര്‍ന്നുവായിക്കൂ.

  കടുത്ത മത്സരത്തിനൊടുവില്‍

  കടുത്ത മത്സരത്തിനൊടുവില്‍

  വിവിധ വിഭാഗങ്ങളിലായി നല്‍കുന്ന പുരസ്കാരത്തില്‍ കടുത്ത മത്സരമായിരുന്നു നേടിച്ചത്. സംവിധായകനായ കുമാര്‍ സാഹ്നിയായിരുന്നു ഇത്തവണത്തെ ജൂറി ചെയര്‍മാന്‍. സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ഛായാഗ്രാഹകനായ കെജി ജയന്‍, നിരൂപകരായ വിജയകൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകനായ ബേണി ഇഗ്നേഷ്യസ്, മോഹന്‍ദാസ് അഭിനേത്രിയായ നവ്യ നായര്‍ തുടങ്ങിയവരുള്‍പ്പെട്ട ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

  സീനിയര്‍-ജൂനിയര്‍ മത്സരം

  സീനിയര്‍-ജൂനിയര്‍ മത്സരം

  സീനിയേഴ്‌സും ജൂനിയേഴ്‌സും തമ്മിലുള്ള മത്സരത്തിന് കൂടിയാണ് ഇത്തവണത്തെ അവാര്‍ഡ് പ്രഖ്യാപനം സാക്ഷ്യം വഹിച്ചത്. പൂര്‍വ്വാധികം ശക്തിയോടെ സീനിയേഴ്‌സ് സിനിമയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ആധിപത്യവുമായി ജൂനിയേഴ്‌സ് മുന്നേറുന്നതിനിടയിലാണ് സീനിയേഴ്‌സും എത്തിയത്. മികച്ച നടന്‍, നടി, സിനിമ, സംവിധായകന്‍ തുടങ്ങിയ മേഖലകളിലാണ് ശക്തമായ മത്സരം നടന്നത്.

  മികച്ച നടന്‍

  മികച്ച നടന്‍

  മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ജോജു ജോര്‍ജ്, ജയസൂര്യ എന്നിവരായിരുന്നു മികച്ച നടനാവാനായി മത്സരിച്ചത്. ഒടിയന്‍, കായംകുളം കൊച്ചുണ്ണി സിനിമകളിലെ പ്രകടനവുമായാണ് മോഹന്‍ലാല്‍ എത്തിയത്. കാര്‍ബണ്‍, വരത്തന്‍, ഞാന്‍ പ്രകാശന്‍ ഈ സിനിമകളുമായാണ് താരപുത്രനെത്തിയത്. ഞാന്‍ മേരിക്കുട്ടിയുമായി ജയസൂര്യയും സുഡാനി ഫ്രം നൈജീരിയയുമായി സൗബിനും ഈ ലിസ്റ്റില്‍ ഇടം പിടിച്ചിരുന്നു. ജയസൂര്യയ്ക്കും സാബിനുമാണ് മികച്ച നടന്‍മാര്‍ക്കുള്ള പുരസ്‌കാരം ലഭിച്ചത്.

  മികച്ച നടി

  മികച്ച നടി

  മികച്ച നടിയാവാനും കടുത്ത മത്സരമായിരുന്നു അരങ്ങേറിയത്. ആമിയിലൂടെ മഞ്ജു വാര്യരും കൂടെയിലൂടെ നസ്രിയയും വരത്തനുമായി ഐശ്വര്യ ലക്ഷ്മിയും ഓളിലൂടെ എസ്തറുമാണ് മികച്ച നടിയാവാനായി മത്സരിച്ചത്. ഒന്നിനൊന്ന് മികച്ച പ്രകടനവുമായാണ് ഓരോ നായികയും എത്തിയതെന്നുള്ളത് മറ്റൊരു കാര്യം. ഒരു കുപ്രസിദ്ധ പയ്യന്‍, ചോല ഈ രണ്ട് സിനിമകളിലെ പ്രകടനത്തിലൂടെയായി നിമിഷ സജയനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്.

  മികച്ച സ്വഭാവ നടി

  മികച്ച സ്വഭാവ നടി

  സുഡാനി ഫ്രം നൈജീരിയയിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച താരങ്ങളായ സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരന്‍. നാടകവേദിയില്‍ നിന്നും സിനിമയിലെക്കെത്തിയ ഇരുവര്‍ക്കും തുടക്കം മുതലേ തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സ്വഭാവികത നിറഞ്ഞ അഭിനയമായിരുന്നു ഇരുവരുടേതും.

  മികച്ച സ്വഭാവ നടന്‍

  മികച്ച സ്വഭാവ നടന്‍

  ജോസഫിലെ അഭിനയത്തിലൂടെയാണ് മികച്ച സ്വഭാവനടനുള്ള പുരസ്‌കാരം ജോജുവിന് ലഭിച്ചത്. ജൂനിയര്‍ ആര്‍ടിസ്റ്റായി സിനിമയിലേക്കെത്തിയ ജോജു ജോര്‍ജിന്റെ കരിയര്‍ തന്നെ മാറ്റി മറിച്ച സിനിമയായിരുന്നു ജോസഫ്. പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. അമാസമാന്യ പ്രകടനവുമായാണ് ജോജു എത്തിയത്. ഈ ചിത്രത്തിലൂടെ താരത്തിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുമെന്ന് നേരത്തെ തന്നെ വിലയിരുത്തലുകളുണ്ടായിരുന്നു.

  മികച്ച പിന്നണി ഗായകന്‍

  മികച്ച പിന്നണി ഗായകന്‍

  ജോസഫിലെ അഭിനയത്തിലൂടെ മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരം വിജയ് യേശുദാസിനാണ് ലഭിച്ചത്. സിനിമ ഹിറ്റായി മാറുന്നതിന് മുന്‍പ് തന്നെ ഗാനവും പോപ്പുലറായി മാറിയിരുന്നു. വിജയ് യേശുദാസായിരുന്നു ഗാനം ആലപിച്ചത്.

  മികച്ച പിന്നണി ഗായിക

  മികച്ച പിന്നണി ഗായിക

  ആമിയിലെ നീര്‍മാതള പൂവിനുള്ളിലെ എന്ന ഗാനത്തിലൂടെ ശ്രേയ ഘോഷ്വാലിനാണ് മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം എത്തിയത്. മലയാളിയല്ലെങ്കില്‍ക്കൂടിയും മലയാളികള്‍ നെഞ്ചേറ്റിയ ഗായികയാണ് ശ്രേയ ഘോഷ്വാല്‍. മാധവിക്കുട്ടിയുടെ ജീവിതകഥയുമായെത്തിയ സിനിമയില്‍ മഞ്ജു വാര്യരായിരുന്നു പ്രധാന താരം.

  മികച്ച കഥാകൃത്ത്

  മികച്ച കഥാകൃത്ത്

  മമ്മൂട്ടി നായകനായെത്തിയ സിനിമയായിരുന്നു അങ്കിള്‍. സാമൂഹ്യ പ്രസക്തിയുള്ള വിഷയവുമായിട്ടായിരുന്നു ഇത്തവണ മമ്മൂട്ടി എത്തിയത്. ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്ത അങ്കിളിന് തിരക്കഥയൊരുക്കിയത് ജോയ് മാത്യുവായിരുന്നു

  മികച്ച ചിത്രം

  മികച്ച ചിത്രം

  മികച്ച സിനിമ കാന്തന്‍ ദ ലവര്‍ ഓഫ് ദ കളര്‍. തൊലിവെളുപ്പിന്റെയും ജീവിതസാഹചര്യത്തിന്റെയും വ്യത്യാസത്തില്‍ മനുഷ്യരെ മാറ്റി നിര്‍ത്തുന്ന വ്യവസ്തിതിയെക്കുറിച്ചും അത്തരത്തില്‍ അവകാശം നിഷേധിക്കപ്പെടുന്നവരെക്കുറിച്ചും സൂചിപ്പിക്കുന്ന സിനിമയാണ് കാന്തന്‍ ദ ലവര്‍ ഓഫ് ദ കളര്‍. ഷെറീഫ് ഈസയാണ് ചിത്രം സംവിധാനം ചെയ്തത്.

  English summary
  State Award declaration latest updates
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X