twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വലിയൊരു പൊസിറ്റീവ് എനര്‍ജിയ്ക്ക് ഈ ചെറിയ ചിത്രം കാണൂ

    By Aswathi
    |

    സംസാരിക്കുമ്പോള്‍ വിക്ക് വരുന്നവരെ ചിലര്‍ കളിയാക്കും. വിക്ക് ഒരു അസുഖമല്ല, മനസ്സിന്റെ അവസ്ഥയാണ്. അതിനെ എങ്ങിനെ നേരിടണം എന്നറിയാതെ കുഴയുന്നവരുണ്ടെങ്കില്‍ സ്‌റ്റേറ്റ് ഓഫ് മൈന്റ് എന്ന മലയാളം ഹ്രസ്വ ചിത്രം കാണണം.

    ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

    ശ്രാവണ്‍ രാജ് ആര്‍ സംവിധാനം ചെയ്ത 'സ്‌റ്റേറ്റ് ഓഫ് മൈന്റ്' എന്ന ചിത്രത്തില്‍ പറയുന്നത്, മനസ്സിന്റെ ഒരു അവസ്ഥയാണ് വിക്ക് എന്നാണ്. ബാല്യം മുതലേ വിക്ക് ഒരു അസുഖമായും തന്റെ കുറവായും വിശ്വസിച്ചിരുന്ന യുവാവ് ഒരു ഇന്റര്‍വ്യു അഭിമുഖീകരിക്കുന്നതാണ് ചിത്രം.

    state-of-mind

    പക്വതയാര്‍ന്ന ചിത്രീകരണവും നരേഷനുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സൂരജ് കെ സത്യന്‍, ഉണ്ണി ശിവപാല്‍, പൂജ മോഹന്‍രാജ്, മാസ്റ്റര്‍ അല്‍ത്താവ്, വിഷ്ണു ആര്‍ നായര്‍, വിശ്വജിത്ത്, ഡാവിസ് ജോസഫ് തുടങ്ങിയവര്‍ ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു.

    ശ്രാവണ്‍ രാജ് തന്നെയാണ് സ്റ്റേറ്റ് ഓഫ് മൈന്റിന് തിരക്കഥയെഴുതിയതും. ഭാരതമാത കോളേജിലെ ബികോം വിദ്യാര്‍ത്ഥിയാണ് ശ്രാവണ്‍. സന്ദര്‍ഭോജിതമായ കിരണ്‍ ജോസിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ സ്റ്റാന്റേഡ് കാത്ത്‌സൂക്ഷിക്കുന്നു.

    അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത, നിവിന്‍ പോളി നായകനായ 'നേരം' എന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ച ആനന്ദ് സി ചന്ദ്രനാണ് ഈ ഹ്രസ്വചിത്രത്തിന്റെയും ഛായാഗ്രഹകന്‍. സിനിമ ഒന്ന് കണ്ടു നോക്കൂ

    English summary
    'State Of Mind ' is a Malayalam short film which narrates the story of a young boy who is caught with stammering. How he faces the interview board with dis state of mind is the just of this film.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X