For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇതാണ് എ.ആര്‍ റഹ്മാന്റെ ട്രൂപ്പില്‍ നിന്ന് പിരിയാന്‍ കാരണം!! തുറന്ന് പറഞ്ഞ് സ്റ്റീഫന്‍ ദേവസ്സി

  |

  കീബോർഡിൽ സംഗീത വിസ്മയം തീർക്കുന്ന അതുല്യനായ പ്രതിഭയാണ് സ്റ്റീഫൻ ദേവസി. സംഗീത ചക്രവർത്തിമാർ അരങ്ങ് വാഴുന്ന ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാൻ സ്റ്റീഫന് കഴിഞ്ഞിരുന്നു. സ്റ്റാഫന്റെ ആ മന്ത്രിക സംഗീതം ഇന്ന് ഭൂഖണ്ഡങ്ങൾ വരെ കീഴടക്കിയിരിക്കുകയാണ്. മലയാളി പ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല ഇന്ത്യൻ സംഗീത പ്രേമികളും സ്റ്റീഫനും അദ്ദേഹത്തിന്റെ കീബോർഡിൽ നിന്ന് ഉയരുന്ന സംഗീതവും നെഞ്ചോട് ചേർത്തിട്ടുണ്ട്.

  തീവ്രവാദി ഗെറ്റപ്പിൽ സിഗരറ്റ് വങ്ങാനിറങ്ങിയ താരങ്ങൾക്ക് കിട്ടിയത് എട്ടിന്റെ പണി!! ഒരു മണിക്കൂറിനുള്ളിൽ പോലീസ് കയ്യോടെ പിടിച്ചു, ഒടുവിൽ ട്വിസ്റ്റ്...

  ഇന്ത്യയിലെ എല്ലാ സംഗീതഞജരുടേയും വലിയ സ്വപ്നമാണ് എആർ റഹ്മാന്റെ സംഗീതത്തിൽ പാടുക, അദ്ദേഹത്തിനോടൊപ്പം സംഗീത പരിപാടിയിൽ പങ്കെടുക്കുക എന്നത്. വിരലിൽ എണ്ണാവുന്ന കലാകാരാന്മാർക്ക് മാത്രമേ ഈ ഒരു സൗഭാഗ്യം ലഭിച്ചിട്ടുള്ളൂ. ഈ ഭാഗ്യം സ്റ്റീഫനെ തേടിയെത്തിയിരുന്നു. എആർ റഹ്മാനോടൊപ്പം വേദികൾ പങ്കിടാനും അദ്ദേഹത്തിനു വേണ്ടി നിരവധ പാട്ടുകൾ വായിക്കാനും ഈ കാലാകാരന് കഴിഞ്ഞിരുന്നു. എന്നാൽ ഒരു ചെറിയ കാലം മാത്രമാണ് സ്റ്റീഫൻ റഹ്മാൻ ടീമിലുളളായിരുന്നു. കുറച്ചു കാലങ്ങൾക്ക് ശേഷം പിരിയുകയായിരുന്നു. എല്ലാവരും കൊതിക്കുന്ന ഈ ഭാഗ്യം ഉപേക്ഷിച്ചതിനെ കുറിച്ച് സ്റ്റീഫൻ മനസ്സ് തുറക്കുകയാണ്. മാതൃഭൂമി സ്റ്റാർ ആന്റ് സ്റ്റൈലിനു നൽകിയ അഭിമുഖത്തിലാണ് സ്റ്റീഫൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

  റിമ, സൗബിൻ, പാർവതി.. പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടി വീണ്ടും വൈറസ്!! പുതിയ ടീസർ..

   എആർ റഹ്മാൻ പരിചയപ്പെടുന്നത്

  എആർ റഹ്മാൻ പരിചയപ്പെടുന്നത്

  ചെന്നൈയിൽ വെച്ച് ഗായകൻ ശ്രീനിവാസനാണ് എആർ റഹ്മാൻജിയെ പരിചയപ്പെടുത്തുന്നത്. അദ്ദേഹം എപ്പോഴും റഹ്മാനെ കുറിച്ച് സംസാരിക്കുമായിരുന്നു. അന്നേ തനിയ്ക്ക് അദ്ദേഹത്തിനോടൊപ്പം വർക്ക് ചെയ്യണമെന്നുള്ള ആഗ്രഹം തനിയ്ക്കുണ്ടായിരുന്നു. ഈശ്വരൻ അത് തനിയ്ക്ക് സാധിച്ചു തരുകയും ചെയ്തു. ഓസ്ക്കാർ ലഭിച്ചതിനു ശേഷമാണ് അദ്ദേഹത്തിനോടൊപ്പം സ്റ്റേജ് ഷോകളിൽ പങ്കെടുക്കാൻ തുടങ്ങിയത്.

   റഹ്മാനിൽ നിന്ന് പഠിച്ചത്

  റഹ്മാനിൽ നിന്ന് പഠിച്ചത്

  അദ്ദേഹത്തിനോടൊപ്പം സഞ്ചരിച്ചതിൽ നിന്ന് തനിയ്ക്ക് കുറെ കാര്യങ്ങൾ പഠിക്കാൻ സാധിച്ചുവെന്നും സ്റ്റീഫൻ പറഞ്ഞു. ഹാർഡ് വർക്കിങ്ങായ സംഗീതത്തിൽ ഒട്ടും കോംപ്രമൈസ് ചെയ്യാത്ത കലാകാരനാണ് റഹ്മാൻ ജി. അദ്ദേഹത്തിനോടൊപ്പം റിഹേഴ്സലിനിരിക്കുമ്പോൾ സമയം പോകുന്നത് അറിയാറില്ല. പാട്ടിന്റെ ഫെർഫക്ഷനു വേണ്ടി രാത്രിയിം പകലും കഷ്ടപ്പെടാൻ അദ്ദേഹത്തിന് യാതൊരു മടിയുമില്ല. ഇതെല്ലം റഹ്മാൻജിയിൽ നിന്ന് ആർജിച്ച കാര്യങ്ങളാണ്.

   എആർ റഹ്മാനോടൊപ്പം സിനിമയിലും

  എആർ റഹ്മാനോടൊപ്പം സിനിമയിലും

  റഹ്മാനോടൊപ്പം ലോകത്തെ നിരവധി സ്റ്റേജ് ഷോകളിൽ പെർഫോം ചെയ്യാൻ സാധിച്ചത് ജീവിതത്തിവെ ഏറ്റവും മഹത്തായ ഒരു നിമിഷമായിട്ടാണ് താൻ കാണുന്നത്. സ്റ്റേജ് ഷോകളിൽ മാത്രമല്ല ഹിന്ദി ചിത്രം റോക്ക്സ്റ്റാർ വരെ അദ്ദേഹത്തിനോടാപ്പെ പ്രവർത്തിക്കാൻ തനിയ്ക്ക് സാധിച്ചിട്ടുണ്ടെന്നും സ്റ്റീഫൻ പറഞ്ഞു.

   റഹ്മാൻ ടീമിൽ നിന്ന് പുറത്തു പോകാൻ കാരണം

  റഹ്മാൻ ടീമിൽ നിന്ന് പുറത്തു പോകാൻ കാരണം

  തനിയ്ക്ക് സ്വന്തമായി പ്രോഗ്രാമുകൾ വരുമ്പോൾ അതിനോട് പ്രതിബദ്ധത പുലർത്തണമെന്ന് തോന്നി. ഒറ്റയ്ക്ക് ഒരു ഷോ ചെയ്യുമ്പോൾ കഠിനാധ്വാനം ആവശ്യമാണ്, ആരുടേയെങ്കിലും കീഴിൽ നിന്നാൽ ഒറ്റയ്ക്ക് പ്രോഗ്രാം ചെയ്യാൻ സാധിക്കില്ല. അതുകൊണ്ടാണ് എആർ റഹ്മാന്റെ ഗ്രൂപ്പിൽ നിന്ന് ഒഴിവായത്-സ്റ്റീഫൻ പറഞ്ഞു.

  English summary
  stephen devassy share ar rahman stage show experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X