»   » 19കാരന് സ്പീല്‍ബര്‍ഗിന്റെ അഭിനന്ദനക്കത്ത്

19കാരന് സ്പീല്‍ബര്‍ഗിന്റെ അഭിനന്ദനക്കത്ത്

Posted By: Super
Subscribe to Filmibeat Malayalam

ബാംഗ്ലൂര്‍: ലോകസിനിമയിലെ അതികായനായ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് നേരിട്ട് അഭിനന്ദിക്കുകയെന്നുപറഞ്ഞാല്‍ ഏതൊരു കലാകാരനും അനുഗ്രഹമായി മാത്രമേ കരുതാന്‍ കഴിയുകയുള്ളു. അതും അഭിനന്ദനും സ്പീല്‍ബര്‍ഗിന്റെ സ്വന്തം കൈപ്പടയില്‍ നമ്മളെത്തേടിയെത്തുകയെന്ന് പറഞ്ഞാല്‍ ആ സന്തോഷത്തിന്റെയും അംഗീകാരത്തിന്റെയും മധുരം ഇരട്ടിയ്ക്കും.

ഇത്തരമൊരു അംഗീകാരത്തിന്റെ ലഹരിയിലാണ് ബാംഗ്ലൂര്‍ സ്വദേശിയായ പത്തൊന്‍പതുകാരന്‍ കൃഷ്ണ ബാല ഷേണായ്. ബാംഗ്ലൂരിലെ സൃഷ്ടി സ്‌കള്‍ ഓഫ് ഓര്‍ട്‌സില്‍ വിദ്യാര്‍ഥിയായ കൃഷ്ണ ചെയ്ത ഒരു അനിമേഷന്‍ ചിത്രം ശ്രദ്ധയില്‍പ്പെട്ട സ്പീല്‍ ബര്‍ഗില്‍ അതില്‍ ആകൃഷ്ടനാവുകയും ഒട്ടും അമാന്തിക്കായെ കൃഷ്ണയെ അഭിനന്ദിച്ചുകൊണ്ട് കത്തെഴുതുകയുമായിരുന്നു. സ്പീല്‍ബര്‍ഗിനെപ്പോലെ താനാരാധിയ്ക്കുന്ന ഒരാളില്‍ നിന്നും അംഗീകാരം കിട്ടിയ സന്തോഷത്തിലാണ് കൃഷ്ണ.

Steven Spielberg's Letter to Bangalore Boy

ഞാന്‍ ഹീറോയെപ്പോലെ ആരാധിയ്ക്കുന്ന അദ്ദേഹത്തില്‍ നിന്നുള്ള അഭിനന്ദനക്കത്ത് കിട്ടിയപ്പോള്‍ ശരിയ്ക്കും ഞാന്‍ ഞെട്ടി, കത്ത് വായിച്ചപ്പോഴേയ്ക്കും ഞെട്ടല്‍ കൊണ്ട് വിറച്ചുപോയി. അടക്കാനാകാത്ത സന്തോഷം തോന്നുന്നു, ഞാന്‍ അദ്ദേഹത്തോട് നന്ദി പറയുകയാണ്. എന്നെപ്പോലെ ഒരു തുടക്കക്കാരന്റെ സൃഷ്ടി കാണാനും അതിനെ അഭിനന്ദിക്കാനും സമയം കണ്ടെത്തിയ അദ്ദേഹത്തോട് എങ്ങനെയാണ് നന്ദി പറയേണ്ടതെന്നുതന്നെ അറിയില്ല- കൃഷ്ണ പറയുന്നു.

കുട്ടിക്കാലം മുതല്‍ ആരാധിക്കുന്ന അദ്ദേഹത്തിനുള്ള ഒരു ആദരമെന്ന രീതിയിലാണ് ഞാനീ അനിമേഷന്‍ ചിത്രം ചെയ്തത്. ചിത്രം പൂര്‍ത്തിയാക്കാന്‍ നാലുമാസമെടുത്തു. പഠിത്തത്തിനിടെ സമയം കണ്ടെത്തിയാണ് ഇത് ചെയ്തിരുന്നത്. സ്പീല്‍ബര്‍ഗ് ചിത്രങ്ങളില്‍ നിന്നുള്ള ഇഷ്ടപ്പെട്ട ദൃശ്യങ്ങളെടുത്ത് റോട്ടോസ്‌കോപ്പിങ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ചിത്രം ചെയ്തിരിക്കുന്നത്, ഇത് അദ്ദേഹത്തിന് വേണ്ടി മാത്രമുള്ളതാണ്. ഭാവിയില്‍ അദ്ദേഹത്തെപ്പോലെ സിനിമകളെടുക്കാനാണ് എന്റെ ആഗ്രഹം- കൃഷ്ണ പറയുന്നു.

ചലച്ചിത്രവിമര്‍ശകനായ റോജര്‍ എബെര്‍ട്ട് 2010ല്‍ കൃഷ്ണയ്ക്ക് മെയില്‍ അയച്ചിരുന്നു, എന്റെ ആദ്യ ചിത്രം കണ്ടാണ് അദ്ദേഹം വിളിച്ചത്, ചിത്രത്തെക്കുറിച്ച് അദ്ദേഹം ബ്ലോഗില്‍ എഴുതുകയും ചെയ്തിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ബ്ലോഗിലേയ്ക്ക് എന്നെ ക്ഷണിക്കുകയും ചെയ്തു. ലോകത്തെമ്പാടുനിന്നും ഒട്ടേറെയാളുകള്‍ ഈ ബ്ലോഗില്‍ എഴുതുകയും സ്വന്തം സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്. ഈ ബ്ലോഗിലെ ഒരു വിദേശ കറസ്‌പോണ്ടന്റായ അനത്ത് വൈറ്റ് എന്റെ വീഡിയോ സ്പീല്‍ ബര്‍ഗിനൊപ്പം പ്രവര്‍ത്തിച്ച മേക്ക് അപ്പ് ആര്‍ടിസ്റ്റായ ലോയിസ് ബര്‍വെല്ലിന് അയച്ചുകൊടുത്തു, അദ്ദേഹം അത് സ്പീല്‍ ബര്‍ഗിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു- കൃഷ്ണ പറയുന്നു.

English summary
A 19 year old Bengaluru student was paid the ultimate compliment on Wednesday when his hero Steven Spielberg wrote him a letter of appreciation after his own animated tribute caught the legendary film maker's eye.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam