»   » സുലൈമാന്‍ താമരശ്ശേരി ചുരം ഇറങ്ങിയ കാര്യം പറഞ്ഞത് എങ്ങനെയാണെന്നാ പറഞ്ഞേ....

സുലൈമാന്‍ താമരശ്ശേരി ചുരം ഇറങ്ങിയ കാര്യം പറഞ്ഞത് എങ്ങനെയാണെന്നാ പറഞ്ഞേ....

By: Rohini
Subscribe to Filmibeat Malayalam

വെള്ളാനകളുടെ നാട് എന്ന ചിത്രത്തില്‍ സുലൈമാന്‍ താമരശ്ശേരി ചുരം ഇറങ്ങിയ കഥ പറയുന്നത് കേള്‍ക്കുമ്പോള്‍ ഇപ്പോഴും പ്രേക്ഷകര്‍ ചിരിയ്ക്കും. സ്വതസിദ്ധമായ കോഴിക്കോടന്‍ സ്‌റ്റൈലില്‍ കുതിരവട്ടം പപ്പു അനശ്വരമാക്കിയ സുലൈമാന്‍ എന്ന കഥാപാത്രം പ്രേക്ഷകര്‍ക്ക് മറക്കാന്‍ കഴിയുമോ. ശുദ്ധ ഹാസ്യത്തിന്റെ അമരക്കാരന്‍.

എന്നാല്‍ പ്രേക്ഷകര്‍ കണ്ട് ചിരിയ്ക്കുന്ന താമരശ്ശേരി ചുരമിറങ്ങിയ കഥയ്ക്ക് പിന്നില്‍ ഒരുപാട് ടേക്കുകളുടെ ചരിത്രമുണ്ട്. ഈ രംഗം നാല് വട്ടം എടുത്തിട്ടും ശരിയാകാതെ ചിത്രത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശനെ വട്ടം കറക്കിയിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥപാത്രത്തിന്റെ ജപ്തി ചെയ്ത റോഡ് റോളര്‍ നഗരസഭയുടെ വളപ്പില്‍ നിന്നും എടുത്തുമാറ്റാന്‍ വരുന്നതായിരുന്നു സുലൈമാന്‍ എന്ന പപ്പുവിന്റെ കഥാപാത്രം.

 kuthiravattam-pappu-in-vellanakaludey-naadu

കോഴിക്കോട് ഗസ്റ്റ് ഹൗസിനു മുന്നില്‍ വെച്ചായിരുന്നു ഈ രംഗം ഷൂട്ട് ചെയ്തത്. വളരെ നീണ്ട ഡയലോഗാണ് പപ്പുവിന് പറയാനുള്ളത്. എത്ര പറഞ്ഞിട്ടും ശരിയാകുന്നില്ല. നാലോളം മാഗസീന്‍ ഫിലിം പാഴായി. ഒടുവില്‍, ഒന്നുകൂടി നോക്കാമെന്ന് പറഞ്ഞ് പ്രിയന്‍ ആക്ഷന്‍ പറഞ്ഞു. എന്നിട്ടും, പപ്പുവിന് ശരിയായില്ല

ഒടുവില്‍ പ്രിയന്‍ ചോദിച്ചു '' എന്താ പപ്പുവേട്ടാ, ഡയലോഗ് ഒന്നും ശരിയാകുന്നില്ല. അഡ്വാന്‍സ് തരുന്നതിനു മുന്‍പേ ഡയലോഗ് തന്നതല്ലേ?'' ഇത് കേട്ടതും പപ്പു അടക്കം ലൊക്കേഷനൊന്നാകെ പൊട്ടി ചിരിച്ചു.

വീണ്ടും, പ്രിയന്‍ പപ്പുവിന് അടുത്തേക്ക് ചെന്ന് പറഞ്ഞു പപ്പുവേട്ടാ 'താമരശ്ശേരി ചൊരൊന്നുകേട്ടിട്ടുണ്ടോ' പപ്പു പ്രിയനേ നോക്കി സ്വതസിദ്ധമായ ശൈലിയില്‍ ഒരു കോഴിക്കോടന്‍ ചിരി പാസാക്കി. അടുത്ത ടേക്കിലായിരുന്നു തലമുറയെ ആവര്‍ത്തിച്ച് ചിരിപ്പിയ്ക്കുന്ന താമരശ്ശേരി ചുരം ഉണ്ടായത്.

English summary
Story behind the famous dialogue by Pappu from Vellanakalude Naadu
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam