»   » 'മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും തെറി കേള്‍ക്കാന്‍ എന്നെ കിട്ടില്ല എന്ന് സോമന്‍ പറഞ്ഞിരുന്നു'

'മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും തെറി കേള്‍ക്കാന്‍ എന്നെ കിട്ടില്ല എന്ന് സോമന്‍ പറഞ്ഞിരുന്നു'

Written By:
Subscribe to Filmibeat Malayalam

'നേരാ തിരുമേനീ, ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല...' എന്ന് തുടങ്ങുന്ന ലേലത്തിലെ സോമന്റെ ഡയലോഗ് ഇപ്പോഴും ഹിറ്റാണ്. എന്നാല്‍ ആ ഡയലോഗ് എഴുതപ്പെട്ടതിന് പിന്നിലും സോമന്‍ ആ ഡയലോഗ് പറഞ്ഞിതിന് പിന്നിലും ഒരു വലിയ കഥയുണ്ട്.

രണ്‍ജി പണിക്കറുടെ നെടുനീളന്‍ ഡയലോഗുകളിലൊന്നാണ് ഈപ്പച്ചന്റെ ലേലത്തിലെ പള്ളിക്കൂടത്തില്‍ പോകാത്ത ഡയലോഗും. സോമന്‍ ചോദിച്ച് വാങ്ങിയതായിരുന്നു അത്. എന്നാല്‍ ഇത്രയും വലിയ ഡയലോഗ് എഴുതിക്കൊടുത്തതിന് രണ്‍ജി പണിക്കര്‍ക്ക് സോമന്റെ അടുത്തു നിന്നും വഴക്ക് കേട്ടിട്ടുണ്ടത്രെ.

'മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും തെറി കേള്‍ക്കാന്‍ എന്നെ കിട്ടില്ല എന്ന് സോമന്‍ പറഞ്ഞിരുന്നു'

നീ എനിക്ക് വേണ്ടിയും ഒരു നല്ല കഥാപാത്രവും ഡയലോഗും തരണമെന്ന് സോമന്‍ ഒരിക്കല്‍ രണ്‍ജി പണിക്കറോട് പറഞ്ഞത്രെ. എന്നും മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും തെറി കേള്‍ക്കാന്‍ എനിക്ക് വയ്യ. മരിക്കുന്നതിന് മുമ്പ് എനിക്കങ്ങനെ ഒരു വേഷം ചെയ്യണം- സോമന്‍ പറഞ്ഞു

'മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും തെറി കേള്‍ക്കാന്‍ എന്നെ കിട്ടില്ല എന്ന് സോമന്‍ പറഞ്ഞിരുന്നു'

ലേലത്തിലെ ഈപ്പച്ചന്‍ എന്ന കഥാപാത്രം സോമേട്ടന്‍ തന്നെ ചെയ്യണം എന്നത് എന്റെ ആഗ്രഹവും നിര്‍ബന്ധവുമായിരുന്നു. ഈ ചിത്രം കഴിഞ്ഞ് കുറച്ചു നാള്‍ കഴിഞ്ഞപ്പോഴാണ് അദ്ദേഹം മരിച്ചത്. അതൊരു അറംപറ്റിയ വാക്കായി പോയി... രണ്‍ജി പണിക്കര്‍ പറയുന്നു

'മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും തെറി കേള്‍ക്കാന്‍ എന്നെ കിട്ടില്ല എന്ന് സോമന്‍ പറഞ്ഞിരുന്നു'

ഏറ്റവും സ്‌നേഹവും ഏറ്റവും വഴക്കുമുള്ള ആളാണ് സോമേട്ടന്‍. ചെറിയൊരു കാര്യം മതി. ഡയലോഗുകള്‍ ആദ്യം റഫ് എഴുതി ബാക്കി ലൊക്കേഷനില്‍ നിന്നെഴുതുന്നതാണ് എന്റെ രീതി. ആദ്യം ഒരു പേജ് എഴുതിക്കൊടുത്താല്‍ ഷൂട്ടിങ് ആരംഭിയ്ക്കു. ആദ്യത്തെ ഒന്ന് രണ്ട് പേജൊക്കെ എഴുതിക്കൊടുത്തപ്പോഴേക്കും സോമേട്ടന്‍ എന്നെ ചീത്ത വിളി തുടങ്ങിയിരുന്നു.

'മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും തെറി കേള്‍ക്കാന്‍ എന്നെ കിട്ടില്ല എന്ന് സോമന്‍ പറഞ്ഞിരുന്നു'

ഡബ്ബ് ചെയ്യുമ്പോഴും സോമേട്ടന്‍ ദേഷ്യപ്പെട്ടു. ഒരുപാട് പേജുള്ള ഡയലോഗുകള്‍ ആ മോഡുലേഷനോടെ പറയാന്‍ പറഞ്ഞപ്പോള്‍ സ്റ്റുഡിയോയില്‍ നിന്നിറങ്ങിപ്പോയി പുറത്തിരിയ്ക്കും. പിന്നെ കുറച്ച് കഴിഞ്ഞ് ഒരു സിഗരറ്റ് ഉണ്ടോടാ എന്ന് ചോദിച്ച് തിരിച്ചുവരും. അത് നമ്മളോടുള്ള സ്‌നേഹം കൊണ്ടും സ്വാതന്ത്രം കൊണ്ടുമാണ്- രണ്‍ജി പണിക്കര്‍ പറഞ്ഞു.

'മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും തെറി കേള്‍ക്കാന്‍ എന്നെ കിട്ടില്ല എന്ന് സോമന്‍ പറഞ്ഞിരുന്നു'

ഇത്രയും പറഞ്ഞപ്പോള്‍, സോമന്റെ ആ ഡയലോഗ് കേള്‍ക്കണം എന്ന ആഗ്രഹം തോന്നാതിരിയ്ക്കുമോ. ഈപ്പച്ചന്‍ ഔട്ട് സ്‌പോക്കണാണ് തിരുമേനീ... ഒന്നുകൂടെ കണ്ടു നോക്കൂ... ആ രംഗം

English summary
Story behind the famous dialogue by Soman in Lelam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam