»   »  ഈ പാട്ട് ബോറടിപ്പിയ്ക്കും.. ഹരിമുരളീരവം ചിത്രീകരിക്കുന്നതിന് മുന്‍പ് മോഹന്‍ലാല്‍ പറഞ്ഞത്

ഈ പാട്ട് ബോറടിപ്പിയ്ക്കും.. ഹരിമുരളീരവം ചിത്രീകരിക്കുന്നതിന് മുന്‍പ് മോഹന്‍ലാല്‍ പറഞ്ഞത്

By: Rohini
Subscribe to Filmibeat Malayalam

ആറാം തമ്പുരാന്‍ എന്ന ചിത്രം ഓര്‍ക്കുമ്പോള്‍ മറക്കാന്‍ കഴിയാത്ത പല കാര്യങ്ങളിലും ഒന്നാണ് പ്രേക്ഷകര്‍ക്ക് ഹരിമുരളീരവം എന്ന് തുടങ്ങുന്ന പാട്ട്. ആ ഒരൊറ്റ ഗാനരംഗത്ത് ജഗന്നാഥന്റെ കഴിഞ്ഞ കാലം മുഴുവന്‍ കടന്നു പോകുന്നു.

നെഞ്ചിനുള്ളില്‍ ഒരു പിടച്ചിലായിരുന്നു, അത് പറഞ്ഞാല്‍ മനസിലാകില്ല, മുന്തിരിവള്ളികളുടെ നിര്‍മ്മാതാവ്!


എന്നാല്‍ ഈ പാട്ടിന് പിന്നില്‍ വലിയൊരു കഥയുണ്ട്. സംവിധായകനെയും എഴുത്തുകാരനെയും നായകനെയും പ്രതിസന്ധിയിലാക്കിയ ഒരു ഘട്ടത്തില്‍ അപ്രതീക്ഷിതമായൊരു ട്വിസ്റ്റ് സംഭവിച്ചു.


ആറ് മിനിട്ട് മതി

ആറ് മിനിട്ട് നീണ്ടു നില്‍ക്കുന്ന ഗാന രംഗമായിരുന്നു ജഗന്നാഥന്റെ ഫഌഷ്ബാക്ക് കാണിക്കാന്‍ സംവിധായകന്‍ ഷാജി കൈലാസിന് വേണ്ടിയിരുന്നത്. ജഗന്നാഥന്റെ കഴിഞ്ഞ കാലമെല്ലാം ഗാനരംഗത്ത് വരികയും വേണം, പാട്ട് ബോറടിയായിരിക്കാനും പാടില്ല.


12 മിനിട്ട് എട്ട് മിനിട്ടാക്കി

സംഗീത വിഭാഗം കൈകാര്യം ചെയ്തിരുന്ന രവീന്ദ്രന്‍ മാഷും ഗിരീഷ് പുത്തഞ്ചേരിയും ചേര്‍ന്നൊരുക്കിയ പാട്ട് 12 മിനിട്ട് ദൈര്‍ഘ്യമുള്ളതാണ്. 12 മിനിട്ടെന്ന് പറഞ്ഞാല്‍ സിനിമയുടെ ഒരു റീലാണ്. എന്തായാലും ഇത്രയും നീളം വേണ്ടെന്ന് ഒരുമിച്ച് തീരുമാനിച്ചതോടെ എട്ടരമിനിട്ടാക്കി എഡിറ്റ് ചെയ്തു.


ലാലിന് സംശയം

ഒരു രാത്രി വന്ന് പുലര്‍ച്ചെ മൂന്നരയോടെ യേശുദാസ് ഹരിമുരളീരവം എന്ന ഗാനം റെക്കോഡ് ചെയ്തു. അപ്പോഴും മോഹന്‍ലാലിന് ദൈര്‍ഘ്യക്കൂടുതല്‍ സംശയമായി. 'ഷാജി ഇതൊരു വെല്ലുവിളിയായിരിക്കും കേട്ടോ.. എട്ടര മിനിട്ട് എങ്ങിനെ ബോറടിയില്ലാതെ ചിത്രീകരിക്കാന്‍ കഴിയും' എന്ന് ലാല്‍ ചോദിച്ചപ്പോള്‍, 'നോ ഐഡിയ' എന്നായിരുന്നു ഷാജി കൈലാസിന്റെ മറുപടി.


ട്വിസ്റ്റ് സംഭവിച്ചത്

ട്വിസ്റ്റ് സംഭവിച്ചത്, ഹരിമുരളീരവം എന്ന ഗാനം ചിത്രീകരിക്കാന്‍ പ്ലാന്‍ ചെയ്ത ദിവസം പുലര്‍ച്ചെയാണ്. രചയ്താവ് രഞ്ജിത്ത് ഗാന രംഗം ചിത്രീകരിക്കാന്‍ മറ്റൊരു സ്‌ക്രിപ്റ്റുമായി വന്നു. തിരക്കഥയില്‍ എഴുതാത്ത അതിമനോഹരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ളൊരു സ്‌ക്രിപ്റ്റ്. ഇത് കണ്ട് ലാലും ഷാജി കൈലാസും കോരിത്തരിച്ചുപോയി... അതാണ് ഗാനരംഗത്ത് നമ്മള്‍ കാണുന്നത്.


ആ പാട്ട്

ഒരുപാട് തവണ കണ്ടതും കേട്ടതുമാണെങ്കിലും ഒരിക്കല്‍ കൂടെ ഹരിമുരളീരവം കണ്ടുകൊണ്ട് കേള്‍ക്കാം


English summary
Story behind the hit song Harimuraleeravam from Aaram Thamburan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam