»   » കഥ അടിച്ചുമാറ്റുന്നതും മോഷണം: ടിഎ റസാഖ്

കഥ അടിച്ചുമാറ്റുന്നതും മോഷണം: ടിഎ റസാഖ്

Posted By: ഷിബു
Subscribe to Filmibeat Malayalam
TA Razak
തേങ്ങ മോഷ്ടിച്ചാല്‍ അറസ്റ്റ് ചെയ്യുന്ന പൊലീസ് കഥ മോഷ്ടിക്കുന്നവര്‍ക്കെതിരെയും കുറ്റം ചുമത്തണമെന്ന് തിരക്കഥാകൃത്ത് ടി എ റസാഖ്. അമേരിക്കയിലും കൊറിയയിലും ആരോ സൃഷ്ടിക്കുന്ന സിനിമകള്‍ പകര്‍ത്തിയെഴുതി ഇവിടെ സ്വന്തം സിനിമയായി പ്രദര്‍ശിപ്പിക്കുകയാണ് ചിലര്‍ ഇത് കടുത്ത കുറ്റം തന്നെയാണ്. ന്യൂജനറേഷന്‍ സിനിമ എന്ന പേരില്‍ എന്ത് വൃത്തികേടുകളും തോന്ന്യാസവും വിളിച്ചുപറയുന്ന സിനിമകളെ ഒരിയ്ക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ജനമനസുകളെ നന്മയിലേക്ക് നയിക്കുന്ന സിനിമകളാണ് നമുക്ക് വേണ്ടതെന്നും റസാഖ് പറഞ്ഞു.

ടി എ റസാക്കിന്റെ നേതൃത്വത്തില്‍ കോഴിക്കോട് കേന്ദ്രമാക്കി പുതുതായി ആരംഭിക്കുന്ന 'സ്റ്റോറി ടെല്ലേഴ്‌സ് മൂവി കമ്പനി'യുടെ പ്രവര്‍ത്തനോദ്ഘാടനത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റോറി ടെല്ലേഴ്‌സ് മൂവി കമ്പനിയുടെ പ്രഥമ സിനിമയായ 'മൂന്നാം നാള്‍ ഞായറാഴ്ച' എന്ന സിനിമ റസാഖ് തന്നെ കഥയെഴുതി സംവിധാനം ചെയ്യുകയാണ്.

തമിഴ് നടനും സംവിധായകനുമായ സമുദ്രക്കനിയും സലിംകുമാറും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഹിന്ദി നടി മിഥാലി, മാമുക്കോയ, കെ പി എ സി ലളിത തുടങ്ങിയവരും വേഷമിടുന്നു. മധു അമ്പാട്ട് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രം ജനുവരിയില്‍ ചിത്രീകരണം നടക്കും. ആദ്യം ഗള്‍ഫിലും തുടര്‍ന്ന് കോഴിക്കോട്ടുമാണ് ചിത്രീകരണം. മതം മാറ്റമാണ് സിനിമയുടെ പ്രമേയം. ഈ സിനിമ നല്ല കഥകള്‍ക്കുവേണ്ടി കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്കുള്ള സമ്മാനമാണെന്നും ടി എ റസാഖ് വ്യക്തമാക്കി.

English summary
Story lifting from other movies want to be a punishable crime: TA Razak

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam