twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രശാന്ത് നീല്‍ പറഞ്ഞ കെ.ജി.എഫിന്റെ കഥ ഇങ്ങനെയായിരുന്നില്ല: യഷ്

    |

    തെന്നിന്ത്യൻ സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കെ ജി എഫ് ചാപ്റ്റര്‍ 2. ആരാധകരുടെ പ്രതീക്ഷകൾക്കും മേലെയാണ് റോക്കി ഭായിയുടെ മിന്നുന്ന പ്രകടനം. ചിത്രത്തിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്ത്‌ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

    KGF 2

    ഇന്ത്യന്‍ സിനിമാലോകത്തെ തന്നെ ഒരു അത്ഭുത സൃഷ്ടി എന്നാണ് ചലച്ചിത്ര നിരൂപകർ കെ ജി എഫ് ചാപ്റ്റര്‍ 2നെ വിശേഷിപ്പിക്കുന്നത്. തിരക്കഥ, ക്യാമറ, എഡിറ്റിങ്, സംഗീതം തുടങ്ങി എല്ലാ മേഖലയിലും മികവ് പുലര്‍ത്തുന്ന മികച്ച ദൃശ്യവിസ്മയമാണ് കെ.ജി.എഫ് ചാപ്റ്റര്‍ 2. ഇന്ത്യന്‍ സിനിമയിലെ റെക്കോഡുകള്‍ ഭേദിച്ചുകൊണ്ടാണ് കെ ജി എഫ് തീയറ്റേറുകളിൽ നിറഞ്ഞോടുന്നത്.

    സമൂഹ മാധ്യമങ്ങളിലും ഇപ്പോൾ കെ ജി എഫും റോക്കി ഭായിയുമാണ് സംസാരവിഷയം. സിനിമയുടെ ഗംഭീര മേക്കിങ്ങിന് സംവിധായകന്‍ പ്രശാന്ത് നീലിനെ പ്രശംസിക്കുകയാണ് ആരാധകരും സിനിമാ നിരൂപകരും. എന്നാല്‍ സംവിധായകൻ പ്രശാന്ത് നീല്‍ മോശം നരേറ്ററാണെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് യഷ്.

    അദ്ദേഹം ആദ്യം കെ ജി എഫിന്റെ കഥ പറഞ്ഞപ്പോൾ അത് തനിക്ക് മനസിലായെന്നും യഷ് പറയുന്നു. കഥയിൽ കെ ജി എഫ് ചെറിയ ഭാഗമായിരുന്നു എന്നും അമ്മയെ കേന്ദ്രീകരിച്ചുള്ള കഥയാണ് തന്നോട് പറഞ്ഞതെന്നും യഷ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കുകയുണ്ടായി.

    Yash,Prasanth neil

    'പ്രശാന്ത് നീല്‍ ഒരു മോശം നരേറ്ററാണ്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് എന്തൊക്കെ ചെയ്യാനാവുമെന്ന് എല്ലാവര്‍ക്കും മനസിലായി. അദ്ദേഹം ആദ്യം എന്നോട് കഥ പറയുമ്പോള്‍ എനിക്കൊന്നും മനസിലായില്ല. പക്ഷേ അദ്ദേഹം എന്താണ് എന്നോട് പറയാന്‍ ശ്രമിക്കുന്നതെന്ന് എനിക്ക് മനസിലായിരുന്നു. അദ്ദേഹം ഒരു ആശയം അവതരിപ്പിച്ചു.

    തുടക്കത്തില്‍ കെ ജി എഫും അതിനെ ചുറ്റി പറ്റിയുള്ള കഥകളും വളരെ ചെറിയ ഒരു ഭാഗമായിരുന്നു. കെ ജി എഫ് എന്നൊരു ഇല്ലീഗല്‍ മൈനുണ്ടെന്നും അവിടെ ജനങ്ങളെ പിടിച്ചുകൊണ്ടു വന്നിരിക്കുന്നു എന്ന് മാത്രമാണ് പറഞ്ഞത്.

    അമ്മയുടെ ഭാഗമായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. എന്തിനാണ് ഒന്നിലേക്ക് മാത്രം കേന്ദ്രീകരിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. കെ.ജി.എഫിന് ഒരു വലിയ കഥയാകാനുള്ള സ്‌കോപ് ഉണ്ടായിരുന്നല്ലോ.

    അമ്മയെ കാണിക്കുന്നത് സിമ്പോളിക്കായിട്ടാണ്. തനിക്ക് സാധിക്കാത്ത ഒരു കാര്യം മകനെ കൊണ്ട് നടത്താനാണ് അമ്മ ആഗ്രഹിച്ചത്. അതുകൊണ്ട് ഹീറോയ്ക്ക് കടന്നു വരാന്‍ അങ്ങനെയുള്ള ചില പ്രശ്‌നങ്ങളും ഡ്രാമയും വേണം. അങ്ങനെ കെ.ജി.എഫ് വലിയ കഥയായി മാറി,' യഷ് പറഞ്ഞു.

    KGF 2

    100 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം റെക്കോഡ് കളക്ഷനാണ് നേടിക്കൊണ്ടിരിക്കുന്നത്. ഏപ്രില്‍ 14ന് റിലീസ് ചെയ്ത് നാലാം ദിനത്തില്‍ 500 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ് ചിത്രം. ലോകമെമ്പാടുനിന്നും 552 കോടി കെ ജി എഫ് നേടിയെന്ന് ട്രേഡ് അനലിസ്റ്റ് രമേശ് ബാല ട്വീറ്റ് ചെയ്തു.ഗ്ലോബല്‍ ബോക്‌സ് ഓഫീസിൽ രണ്ടാം സ്ഥാനത്താണ് കെ ജി എഫ് ഇപ്പോൾ നില്‍ക്കുന്നത്.

    പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ കെ ജി എഫ് ചാപ്റ്റർ 1 കന്നഡ ചിത്രത്തിന്‍റെ തുടര്‍കഥയാണ്‌ കെ.ജി.എഫ് ചാപ്റ്റര്‍ 2. ചിത്രത്തിന്റെ റിലീസ് കൊവിഡ് കാരണമായിരുന്നു വൈകിയത്. കോളാറിന്റെ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്.

    Recommended Video

    KGF Chapter 2 Malayalam Review | KGF കണ്ട് കണ്ണ് തള്ളി | Yash | Sanjay Dutt | Filmibeat Malayalam

    യാഷ് നായകനായി എത്തിയ ചിത്രത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് വില്ലനായി എത്തുന്നത്. ശ്രീനിധി ഷെട്ടി, രവീണ ടണ്ടൺ, മാളവിക, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്. അഞ്ചു ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് നേടിയത്.

    Read more about: kgf yash
    English summary
    Story of KGF narrated by Prashant Neil was not like this says Yash
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X