»   » പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിയെത്തി; തെരുവനായ കടിച്ച കുട്ടിയ്ക്ക് സഹായവുമായി

പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിയെത്തി; തെരുവനായ കടിച്ച കുട്ടിയ്ക്ക് സഹായവുമായി

Posted By:
Subscribe to Filmibeat Malayalam

പിറന്നാള്‍ ദിനത്തിലും സാഹായവുമായി മമ്മൂട്ടിയുടെ കരങ്ങള്‍. കോതമംഗലത്ത് തെരുവനായയുടെ കടിയേറ്റ രണ്ടരവയസ്സുകാരന്‍ ദേവാനന്ദിന് സഹായവുമായി പിറന്നാള്‍ ബോയ് എത്തി.

ചികിത്സയ്ക്കാവശ്യമായ സാമ്പത്തിക സഹായമാണ് മമ്മൂട്ടി ദേവാനന്ദിന് വാഗ്ദാനം ചെയ്തിരിയ്ക്കുന്നത്. വിവരം കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ചിട്ടുണ്ടെന്ന് മമ്മൂട്ടിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

mammooty-dog-attack

ഇന്നലെ (സെപ്റ്റംബര്‍ ആറ്) ഉച്ചയോടെയാണ് ദേവാനന്ദിനെ തെരുവനായ ക്രൂരമായി ആക്രമിച്ചത്. കുട്ടിയുടെ മുഖം കടിച്ചുകീറി. നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിട്ടുണ്ട്.

അതേ സമയം, കുട്ടിയെ തെരുവു നായ കടിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. തെരുവ് നായ്ക്കളുടെ ശല്യം ദിനം പ്രതി വര്‍ദ്ധിച്ച് വരികയാണ്. ഒടുവിലത്തേതാതാണ് കോതമംഗലത്തെ സംഭവം.

English summary
Stray dog attacked two and half year old boy. The boy severely injured. Mega star Mammooty offered help.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam