twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇടി, വെടി, പുക ഇവ കണ്ട് തെറ്റിദ്ധരിക്കരുത്! സ്ട്രീറ്റ് ലൈറ്റ്‌സ് ബ്രഹ്മാണ്ഡ സിനിമയല്ല കാരണമിതാണ്...

    |

    മമ്മൂട്ടി ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് സ്ട്രീറ്റ് ലൈറ്റ്‌സ്. കസബയ്ക്ക് ശേഷം മമ്മൂട്ടി പോലീസുകാരനായി അഭിനയിക്കുന്നു എന്ന പ്രത്യേകതയുമായിട്ടാണ് സിനിമ വരുന്നത്. റിപ്പബ്ലിക് ദിനമായ നാളെയാണ് ചിത്രം തിയറ്ററുകളിലേക്കെത്തുന്നത്. ത്രില്ലര്‍ സിനിമയായി നിര്‍മ്മിച്ചിരിക്കുന്ന സിനിമയിലെ മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങളടങ്ങിയ ട്രെയിലറായിരുന്നു പുറത്ത് വന്നത്.

    നാളെ ജെയിംസായി മമ്മൂട്ടി വരുന്നു, അതിന് മുമ്പ് ഇക്കയുടെ അഞ്ച് പോലീസ് വേഷങ്ങള്‍ ഇവയായിരുന്നു!!നാളെ ജെയിംസായി മമ്മൂട്ടി വരുന്നു, അതിന് മുമ്പ് ഇക്കയുടെ അഞ്ച് പോലീസ് വേഷങ്ങള്‍ ഇവയായിരുന്നു!!

    എന്നാല്‍ ആരാധകരോട് ബ്രഹ്മാണ്ഡ സിനിമയാണെന്ന് കരുതി ആരും സിനിമ കാണാന്‍ വരരുതെന്ന് പറഞ്ഞിരിക്കുകയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയ ഫവാസ് മുഹമ്മദ്. സിനിമ സ്ട്രീറ്റ് എന്ന സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട് കുറിപ്പിലൂടെയാണ് ഫവാസ് സിനിമയെ കുറിച്ച് തുറന്ന് പറഞ്ഞത്.

    തിരക്കഥാകൃത്ത് പറയുന്നതിങ്ങനെ..

    തിരക്കഥാകൃത്ത് പറയുന്നതിങ്ങനെ..

    സ്ട്രീറ്റ് ലൈറ്റ്‌സ് എന്ന ചിത്രത്തിന്റെ തിരകഥാകൃത്താണ് ഞാന്‍. മമ്മൂക്ക ഓഡിയോ ലോഞ്ചില്‍ പറഞ്ഞ പോലെ ഈ സിനിമ ഒരു ദിവസം കൊണ്ട് സംഭവിക്കുന്ന കഥയാണ് പറയുന്നത്. ഒരു ദിവസം പുലര്‍ച്ചെ ആരംഭിച്ച് അടുത്ത ദിവസം പുലര്‍ച്ച വരെ നടക്കുന്ന സംഭവങ്ങളാണ് ഈ സിനിമ കൈകാര്യം ചെയ്യുന്നത്.

     ബ്രഹ്മാണ്ഡ സിനിമയല്ല..

    ബ്രഹ്മാണ്ഡ സിനിമയല്ല..

    ഈ കൊച്ചു സമയത്തിനിടയില്‍ ബ്രഹ്മാണ്ടമായ ഒന്നും തന്നെ പ്രതീക്ഷിച്ചു കൊണ്ട് സിനിമ കാണാന്‍ ചെല്ലരുത് എന്ന അഭ്യര്‍ത്ഥന ഉണ്ട്. ട്രയ്‌ലറില്‍ കണ്ട ഇടി, വെടി, പുക എല്ലാം പ്രധാനമായും ഒരു സ്‌പെസിഫിക് കാലഘട്ടത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് പറയുന്നത്. എല്ലാ തരത്തിലുളള പ്രേക്ഷകര്‍ക്കും ദഹിക്കാവുന്ന രീതിയില്‍ തന്നെ ആണ് സംവിധായകന്‍ ചിത്രം ഒരുക്കിയിട്ടുള്ളത്.

     ജെയിംസ് മുഴുനീള കഥാപാത്രമാണ്

    ജെയിംസ് മുഴുനീള കഥാപാത്രമാണ്

    മമ്മൂക്ക ഈ ചിത്രത്തില്‍ കുറച്ചു സമയം മാത്രമേ ഉള്ളൂ എന്ന് പറഞ്ഞു കൊണ്ടുള്ള വാര്‍ത്തകള്‍ എല്ലാം അടിസ്ഥാരഹിതമാണ് എന്ന് പ്രത്യേകം പറയുന്നു. ചിത്രത്തില്‍ ഉടനീളം ജെയിംസ് എന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനായി മമ്മൂക്ക ഉണ്ട്..എന്നിരുന്നാലും ഇതില്‍ അഭിനയിച്ചിരിക്കുന്ന മറ്റ് കഥാപാത്രങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യം ചിത്രത്തില്‍ ഉണ്ട്.

    സത്യമിതാണ്...

    സത്യമിതാണ്...

    കഥയുടെ സ്വഭാവം പുറത്ത് അറിയാതിരിക്കാന്‍ ഈ ചിത്രം വളരെ രഹസ്യമായാണ് ചിത്രീകരിച്ചത് എന്നൊക്കെ പറഞ്ഞു കൊണ്ടുള്ള വാര്‍ത്തകളും തെറ്റാണ്. ഇതിന്റെ സംവിധായകന്‍ ഒരു മുന്‍നിര ഛായാഗ്രാഹകന്‍ ആയത് കൊണ്ട് അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന്റെ ബലത്തില്‍ കഥ ഡിമാന്‍ഡ് ചെയ്യുന്നത് പോലെ പലപ്പോഴും യൂണിറ്റ് ഒന്നും ഇല്ലാതെ ആണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടത്തിയത്. അത് കൊണ്ട് ഇങ്ങനെ ഒരു സിനിമയുടെ ചിത്രീകരണം നടക്കുന്നത് പബ്ലിക് അറിഞ്ഞു കാണില്ല എന്നതാണ് സത്യം. അല്ലാതെ ഒന്നും മനപ്പൂര്‍വ്വം ഒളിച്ചു വയ്ക്കാന്‍ ശ്രമിച്ചിട്ടില്ല...

     എല്ലാവരും സിനിമ കാണാന്‍ പോവണം

    എല്ലാവരും സിനിമ കാണാന്‍ പോവണം

    എല്ലാവരും സിനിമ തീയേറ്ററില്‍ തന്നെ പോയി കണ്ട് നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കണം... ഈ സിനിമയെ കുറിച്ച് മുന്‍വിധിയോട് കൂടിയുള്ള അഭിപ്രായങ്ങളും കൂടാതെ എന്തെങ്കിലും സംശയങ്ങളും ഉണ്ടെങ്കില്‍ ഇവിടെ ചോദിക്കാം... എന്നെ കൊണ്ട് പറ്റാവുന്ന തരത്തില്‍ ഞാന്‍ ഉത്തരം തരാന്‍ ശ്രമിക്കുന്നതാണ്..

    English summary
    ‎Street Lights Script writter Fawaz Mohamed's‎ facebook post
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X