»   » ലെനയും മേക്കോവര്‍ നടത്തി ഞെട്ടിക്കുന്നോ?

ലെനയും മേക്കോവര്‍ നടത്തി ഞെട്ടിക്കുന്നോ?

Posted By:
Subscribe to Filmibeat Malayalam

ഇനി വേണമെങ്കില്‍ ലെനയ്ക്കും നായിക നിരയിലേക്ക് മാറാവുന്നതാണ്. അഭിനയത്തിലെ കഴിവ് ഇതിനോടകം ലെന തെളിയിച്ചു കഴിഞ്ഞു. പ്രാമാണോ? ലെനയ്ക്ക് ഇനി അതും ഒരു പ്രശ്‌നമാണെന്ന് തോന്നുന്നതേയില്ല.

കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ ലെന മേക്കോവര്‍ നടത്തി ആരാധകരെ ഞെട്ടിയ്ക്കുകയാണ്. വെള്ളിത്തരയില്‍ പണ്ടു വരുമ്പോഴുള്ള നാടന്‍ ലുക്കൊക്കെ ലെനയ്ക്ക് ഇപ്പോള്‍ അപരിചിതം. ലെനയുടെ കൂടുതല്‍ വിശേഷങ്ങള്‍ ചിത്രങ്ങളിലൂടെ, തുടര്‍ന്ന് വായിക്കൂ...

ലെനയും മേക്കോവര്‍ നടത്തി ഞെട്ടിക്കുന്നോ?

എങ്ങനെയുണ്ട് ലെനയുടെ മേക്കോവര്‍. മലയാള സിനിമയില്‍ രമ്യ നമ്പീശന്‍ മുതലിങ്ങോട്ട് മുക്തവരെ വമ്പന്‍ മേക്കോവര്‍ നടത്തിയ നടിമാരെ പ്രേക്ഷകര്‍ കണ്ടതാണ്. ലെനയും ഇപ്പോള്‍ ആ വഴിയാണ്.

ലെനയും മേക്കോവര്‍ നടത്തി ഞെട്ടിക്കുന്നോ?

പുതിയ മേക്കോവറില്‍ ലെനയുടെ യഥാര്‍ത്ഥ പ്രായം പോലും മറഞ്ഞു പോകുന്നു.

ലെനയും മേക്കോവര്‍ നടത്തി ഞെട്ടിക്കുന്നോ?

ഓമന തിങ്കള്‍ പക്ഷി എന്ന ടെലിവിഷന്‍ സീരിയലാണ് ലെനയെ ശ്രദ്ധേയയാക്കിയത്. ഈ സീരിയലാണ് ലെനയ്ക്ക് വെള്ളിത്തിരയിലേക്കുള്ള വാതില്‍ തുറന്നതും

ലെനയും മേക്കോവര്‍ നടത്തി ഞെട്ടിക്കുന്നോ?

സീരിയലുകള്‍ക്കിടയിലാണ് ലെന ബിഗ്‌സ്‌ക്രീനില്‍ ചെറിയ ചില വേഷങ്ങളുമായി എത്തിയത്. സ്‌നേഹം എന്ന ചിത്രത്തില്‍ ജയറാമിന്റെ പെങ്ങളായിട്ടാണ് തുടക്കം. പിന്നീട് പേരുപോലും ഇല്ലാത്ത കഥാപാത്രങ്ങളായി ഒത്തിരി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. രണ്ടാം ഭാവം, ബിഗ് ബി, കാര്യസ്ഥന്‍ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ശ്രദ്ധേയമായി

ലെനയും മേക്കോവര്‍ നടത്തി ഞെട്ടിക്കുന്നോ?

രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് ലെനയ്ക്ക് കരിയര്‍ ബ്രേക്ക് കിട്ടിയത്. പിന്നീടങ്ങോട്ട് കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളുടെ ചാകരയായിരുന്നു. അസരുവിത്ത്, സ്പിരിറ്റ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങി അഭിനയിച്ച ഓരോ കഥാപാത്രങ്ങളിലും ലെന തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു.

ലെനയും മേക്കോവര്‍ നടത്തി ഞെട്ടിക്കുന്നോ?

അനേഗന്‍ എന്ന ധനുഷ് ചിത്രത്തിലൂടെ ലെന തമിഴില്‍ അരങ്ങേറ്റം കുറിച്ചു. ഒട്ടും മോശമല്ലാത്ത വേഷം തന്നെയായിരുന്നു അനേകനിലെ ഡോ. രാധിക. ഇപ്പോള്‍ ആരിഫ് എന്ന ഹിന്ദി ചിത്രത്തില്‍ അക്ഷയ് കുമാറിനൊപ്പവും അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നു.

ലെനയും മേക്കോവര്‍ നടത്തി ഞെട്ടിക്കുന്നോ?

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, കന്യക ടാക്കീസ് എന്നീചിത്രങ്ങളിലെ അഭിനയത്തിന് 2013 ല്‍ കേരള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം വാങ്ങി. 2008 ല്‍ അരനാഴിക നേരം എന്ന ടെലിവിഷന്‍ പരിപാടിയ്ക്കും ലെന സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കി. ട്രാഫിക് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും ലെനയ്ക്കായിരുന്നു

English summary
Stunning make over of actress Lena

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam