»   » ഷൂട്ടിങ് സെറ്റില്‍ എല്ലാവരെയും ചികിത്സിക്കേണ്ടി വന്ന ഒരു നായിക!!

ഷൂട്ടിങ് സെറ്റില്‍ എല്ലാവരെയും ചികിത്സിക്കേണ്ടി വന്ന ഒരു നായിക!!

Posted By:
Subscribe to Filmibeat Malayalam

ആശ ശരത്തിന്റെ കണ്ടെത്താല്‍ എന്തായാലും പിഴച്ചില്ല. പുതിയ ചിത്രത്തിന് വേണ്ടി നായികയെ വേണം എന്ന് രഞ്ജിത്ത് ശങ്കര്‍ ആശയോട് പറഞ്ഞപ്പോള്‍, ആശ ഡോക്ടര്‍ സ്വാതിയെ വിളിച്ച് അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ചു. പിന്നെ എല്ലാം പെട്ടന്നായിരുന്നു, പെരുമ്പാവൂര് കാരിയായ ഡോക്ടര്‍ സ്വാതി നാരായണന്‍ ജയസൂര്യയുടെ നായികയായി സു സു സുധി വാത്മീകത്തില്‍ എത്തി.

സിനിമ മികച്ച വിജയം നേടുമ്പോള്‍ സ്വാതിയ്ക്ക് സന്തോഷമുണ്ട്. എന്നാല്‍ നിങ്ങളറിയുമോ, ആയുര്‍വേദ ഡോക്ടര്‍ ആയ സ്വാതിയ്ക്ക് ആ സെറ്റില്‍ എല്ലാവരെയും ചികിത്സിക്കേണ്ടി വന്നിട്ടുണ്ട്. അജു വര്‍ഗീസിനും, ടിജി രവിയ്ക്കുമൊക്കെ ആയുര്‍വേദ ചികിത്സാവിധികള്‍ പറഞ്ഞുകൊടുത്തു എന്ന് അടുത്തിടെ പങ്കെടുത്ത ഒരു ടെലിവിഷന്‍ പരിപാടിയില്‍ സ്വാതി പറഞ്ഞു.

Also Read: ആശ ശരത്ത് കൊണ്ടുവന്ന ജയസൂര്യയുടെ പുതിയ നായികയെ കണ്ടോ?

ഷൂട്ടിങ് സെറ്റില്‍ എല്ലാവരെയും ചികിത്സിക്കേണ്ടി വന്ന ഒരു നായിക!!

ആശ ശരത്താണ് സ്വാതിയെ സിനിമയ്ക്ക് പരിചയപ്പെടുത്തിയത്. തങ്ങള്‍ കുടുംബ സുഹൃത്തുക്കളായിരുന്നു എന്ന് സ്വാതി പറയുന്നു.

ഷൂട്ടിങ് സെറ്റില്‍ എല്ലാവരെയും ചികിത്സിക്കേണ്ടി വന്ന ഒരു നായിക!!

സു സു സുധി വാത്മീകത്തില്‍ ജയസൂര്യയുടെ നായികയായിട്ടാണ് സ്വാതിയുടെ അരങ്ങേറ്റം. ചിത്രത്തില്‍ രണ്ട് നായികമാരില്‍ ഒരാളാണ് സ്വാതി

ഷൂട്ടിങ് സെറ്റില്‍ എല്ലാവരെയും ചികിത്സിക്കേണ്ടി വന്ന ഒരു നായിക!!

ഡോക്ടര്‍ ആണെന്ന് അറിഞ്ഞപ്പോള്‍ സെറ്റില്‍ എല്ലാവരും ചികിത്സ വേണം എന്ന് പറഞ്ഞ് സമീപിക്കുമായിരുന്നത്രെ. ടിജി രവിയുടെ കൈയ്യിലെ ഒരു വെള്ളപ്പാടിന് ആയുര്‍വേദ ചികിത്സവിധികള്‍ ചോദിച്ചറിഞ്ഞു. അജു വര്‍ഗീസിനെയും ചികിത്സിച്ചിട്ടുണ്ട്

ഷൂട്ടിങ് സെറ്റില്‍ എല്ലാവരെയും ചികിത്സിക്കേണ്ടി വന്ന ഒരു നായിക!!

ഡോക്ടര്‍ ആകണം എന്നായിരുന്നില്ല ആഗ്രഹം. ഡാന്‍സിനോടാണ് പാഷന്‍. അന്നും ഇന്നും അതങ്ങനെ തന്നെയാണ്. അവസരം കിട്ടിയപ്പോള്‍ അഭിനയിച്ചു.

ഷൂട്ടിങ് സെറ്റില്‍ എല്ലാവരെയും ചികിത്സിക്കേണ്ടി വന്ന ഒരു നായിക!!

വിനയന്‍ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തില്‍ കാവേരിയുടെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ടാണ് സ്വാതി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്.

ഷൂട്ടിങ് സെറ്റില്‍ എല്ലാവരെയും ചികിത്സിക്കേണ്ടി വന്ന ഒരു നായിക!!

ലോകം അറിയപ്പെടുന്ന വലിയൊരു നര്‍ത്തകി ആകണമെന്നാണ് തന്റെ ആഗ്രഹമെന്ന് സ്വാതി പറയുന്നു.

ഷൂട്ടിങ് സെറ്റില്‍ എല്ലാവരെയും ചികിത്സിക്കേണ്ടി വന്ന ഒരു നായിക!!

ആയുര്‍വേദ ഡോക്ടറായി തുടരണം. അതിനൊപ്പം ഡാന്‍സും അഭിനയവും കൊണ്ടും പോകാന്‍ കഴിയണം എന്നാണ് ആഗ്രഹിക്കുന്നത്- സു സു സുധിയുടെ നായിക സ്വ സ്വ സ്വാതി പറയുന്നു

English summary
Su Su Sudhi Valmeekam shooting experience of Swathy Narayanan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam