»   » എന്തൊരു ബഹളം എന്തൊരു ബഹളം.. ഞണ്ടുകളുടെ നാട്ടിലെ ഇടവേള വിജയിച്ചതിന്റെ സന്തോഷം കണ്ടോ...

എന്തൊരു ബഹളം എന്തൊരു ബഹളം.. ഞണ്ടുകളുടെ നാട്ടിലെ ഇടവേള വിജയിച്ചതിന്റെ സന്തോഷം കണ്ടോ...

Posted By: Rohini
Subscribe to Filmibeat Malayalam

ഓണച്ചിത്രങ്ങളുടെ തിരക്കാണ് ഇപ്പോള്‍ തിയേറ്ററില്‍. മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം, മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ, പൃഥ്വിരാജിന്റെ ആദം ജോണ്‍, നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നീ ചിത്രങ്ങളും മത്സരിച്ച് മുന്നേറുന്നു.

ഫഹദിന് വീണ്ടും പിഴയ്ക്കുന്നു, റോള്‍ മോഡല്‍ വരുത്തിവച്ചത് കോടികളുടെ നഷ്ടം!!

കൂട്ടത്തില്‍ കുടുംബ പ്രേക്ഷകരുടെ അകമഴിഞ്ഞ പിന്തുണയാണ് നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിന് ലഭിയ്ക്കുന്നത്. ചിത്രം വിജയിച്ചതിന്റെ ആഘോഷം പങ്കുവയ്ക്കാന്‍ സിനിമയുടെ മുന്നിലും പിന്നിലും പ്രവൃത്തിച്ചവരെല്ലാം ഒത്തചേര്‍ന്നു. അതിന്റെ ലൈവ് വീഡിയോ വൈറലാകുന്നു.

ആഘോഷം.. ആഘോഷം

ചിത്രത്തിന്റെ വിജയാഘോഷത്തില്‍ പങ്കെടുക്കാന്‍ സംവിധായകന്‍ ഉള്‍പ്പടെയുള്ള അണിയറപ്രവര്‍ത്തകരും നിവിന്‍ പോളി അടക്കമുള്ള അഭിനേതാക്കളും എത്തി. ക്കേക് മുറിച്ചും വിശേഷങ്ങള്‍ പങ്കുവച്ചും ഓരോരുത്തരും വിജയത്തിന്റെ സന്തോഷം അറിയിച്ചു.
l-oridavela

അല്‍ത്താഫ് ചിത്രം

പ്രേമത്തിലൂടെ ശ്രദ്ധേയനായ അല്‍ത്താഫ് അലിയാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന കുടുംബ ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത്. ഇതോടെ മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനായി അല്‍ത്താവ്.

നിവിന്‍ പോളി

ചിത്രത്തിലെ നായകന്‍ എന്നതിനപ്പുറം നിര്‍മാകതാവ് കൂടെയാണ് നിവിന്‍. പോളി ജൂനിയറിന്റെ ബാനറിലാണ് നിവിന്‍ ചിത്രം നിര്‍മിച്ചിരിയ്ക്കുന്നത്. നേരത്തെ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിന്റെയും നിര്‍മാണത്തില്‍ നിവിന്‍ പങ്കാളിയായിട്ടുണ്ട്.

താരങ്ങള്‍

നിവിനെ കൂടാതെ, ലാല്‍, അഹാന കൃഷ്ണ, ഐശ്വര്യ ലക്ഷ്മി, ശാന്തി കൃഷ്ണ, സിജു വില്‍സണ്‍, ഷറഫുദ്ദീന്‍, കൃഷ്ണകുമാര്‍ തുടങ്ങിയവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.

ഇതാണ് വീഡിയോ

ഇതാണ് ചിത്രം വിജയിച്ചതിന്റെ ഭാഗമായി അണിയറപ്രവര്‍ത്തകര്‍ ആഘോഷിച്ച നിമിഷങ്ങള്‍. നിവിന്റെ ഫേസ്ബുക്ക് പേജിലൂടെ ലൈവ് വരികയായിരുന്നു. വീഡിയോ കാണൂ...

English summary
Success celebration of Njandukalude Naatil Oridavela

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam