»   » ബോക്സോഫീസില്‍ സുഡാനി കുതിപ്പ് തുടരുന്നു, സിനിമയുടെ 8 ദിവസത്തെ കലക്ഷന്‍ പുറത്തുവിട്ടു, കാണൂ!

ബോക്സോഫീസില്‍ സുഡാനി കുതിപ്പ് തുടരുന്നു, സിനിമയുടെ 8 ദിവസത്തെ കലക്ഷന്‍ പുറത്തുവിട്ടു, കാണൂ!

Written By:
Subscribe to Filmibeat Malayalam

മലപ്പുറത്തുകാരുടെ ഫുട്‌ബോള്‍ പ്രേമത്തെക്കുറിച്ചാണ് ഇപ്പോള്‍ പ്രേക്ഷക സമൂഹവും സിനിമാപ്രവര്‍ത്തകരും ഒരുപോലെ വാചാലരാവുന്നത്. കലക്ഷനിലും ഏറെ മുന്നിലാണ് സുഡാനി ഫ്രം നൈജീരിയ. വീക്കെന്‍ഡ് കലക്ഷനിലും ഏറെ മുന്നിലാണ് സൗബിന്‍ ഷാഹിര്‍ നായകനായ ഈ ചിത്രം. സാമ്പത്തിക വിജയവും മികച്ച പ്രതികരണവുമായി ചിത്രം മുന്നേറുകയാണ്. സൗബിനോടൊപ്പം തുല്യ പ്രാധാന്യമുള്ള വേഷത്തിലാണ് സാമുവല്‍ അബിയോള റോബിന്‍സണും എത്തിയത്. ഇവര്‍ക്കൊപ്പം മികച്ച പ്രകടനമാണ് രണ്ട് ഉമ്മമാരും കാഴ്ച വെച്ചത്. സിനിമ കണ്ടവരെല്ലാം ഉമ്മമാരുടെ പ്രകടനത്തെക്കുറിച്ച് വാചാലരായിരുന്നു.

ഫോണിലൂടെയാണ് പ്രൊപ്പോസ് ചെയ്തത്, 14 വര്‍ഷം മുന്‍പ് ദിവ്യയോട് പ്രണയം അറിയിച്ചതിനെക്കുറിച്ച് വിനീത്!

ആദ്യ ദിനത്തില്‍ സിനിമ കാണുന്നതോടെ തീരുന്നതല്ല പ്രേക്ഷകരുടെ ആകാംക്ഷ. സിനിമയുടെ കലക്ഷന്‍ നിലവാരത്തെക്കുറിച്ചും ബോക്‌സോഫീസിലെ പ്രകടനത്തെക്കുറിച്ചുമൊക്കെ അറിയാന്‍ പ്രേക്ഷകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്. കൊച്ചി മള്‍ട്ടിപ്ലക്‌സ് ഉള്‍പ്പടെ എല്ലായിടത്തുനിന്നും മികച്ച കലക്ഷനാണ് സുഡാനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ കലക്ഷനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

Odiyan: മമ്മൂട്ടിയുടേത് സൗഹൃദ സന്ദര്‍ശനം, ഒടിയന്‍ മാണിക്യന്‍റെ ഗുരുവാകാനെത്തുന്നത് ബോളിവുഡ് താരം!

കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയത്

ആദ്യദിനം മുതല്‍ മികച്ച പ്രതികരണം നേടിയ സിനിമയ്ക്ക് കൊച്ചി മള്‍ട്ടിപ്ലക്‌സിലും വന്‍വരവേല്‍പ്പാണ് ലഭിച്ചത്. വീക്കെന്‍ഡ് ഉള്‍പ്പടെയുളള ദിനങ്ങളില്‍ മോശമില്ലാത്ത കലക്ഷനാണ് ചിത്രത്തിന് ലബിച്ചത്. ഫോറം കേരളയുടെ റിപ്പോര്‍ട്ട് പ്രകാരം 16.44 ലക്ഷമാണ് മൂന്ന് ദിനം കൊണ്ട് സുഡാനി മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയത്.

ബോക്‌സോഫീസില്‍ കുതിപ്പ് തുടരുന്നു

വാരാന്ത്യത്തില്‍ മികച്ച പ്രകടനമാണ് ചിത്രം കാഴ്ച വെച്ചത്. കുടുംബപ്രേക്ഷകര്‍ ഒന്നടങ്കം തിയേറ്ററുകളിലേക്കെത്തിയപ്പോള്‍ കലക്ഷനിലും അത് പ്രതിഫലിച്ചിരുന്നു. മികച്ച നിരൂപക പ്രശംസ നേടിയ സിനിമ നല്ല പ്രതികരണവുമായി മുന്നേറുന്നതിന്റെ സന്തോഷത്തിലാണ് അണിയറപ്രവര്‍ത്തകര്‍.

8 ദിവസം കൊണ്ട് നേടിയത്

പുതിയ റിലീസുളുണ്ടായിട്ടും സുഡാനി കുതിപ്പ് തുടരുകയാണ്.ദ ദിവസം കൊണ്ട് 43.5 ലക്ഷമാണ് ചിത്രം നേടിയതെന്ന് ഫോറം കേരളയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടനാടന്‍ മാര്‍പാപ്പ, വികടകുമാരന്‍, സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ തുടങ്ങിയ സിനിമകളാണ് സുഡാനിക്ക് പിന്നാലെ തിയേറ്ററുകളിലേക്ക് എത്തിയത്.

അമ്പത് ലക്ഷം അകലെയല്ല

സുഡാനിയെ സംബന്ധിച്ച് അമ്പത് ലക്ഷമെന്ന നേട്ടം അധികം അകലെയല്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. വീക്കെന്‍ഡില്‍ മികച്ച കലക്ഷന്‍ നേടിയ ചിത്രം വരും ദിനങ്ങളിലും അതാവര്‍ത്തിക്കുമെന്നാണ് വിലയിരുത്തല്‍. ആരാധകരും ഇത് ശരി വെക്കുന്നുണ്ട്.

പ്രതിഫലത്തെക്കുറിച്ചുള്ള തര്‍ക്കം

സിനിമ വിജയകരമായി മുന്നേറുന്നതിനിടയിലാണ് അത്ര ശുഭകരമല്ലാത്ത വാര്‍ത്ത പുറത്തുവന്നത്. തനിക്ക് ലഭിച്ച പ്രതിഫലം കുറഞ്ഞുപോയെന്നും വര്‍ണ്ണ വിവേചനത്തിന് ഇരയായെന്നും വെളിപ്പെടുത്തി സുഡുമോന്‍ രംഗത്തുവന്നതോടെ ചലച്ചിത്രലോകവും പ്രേക്ഷകരും ആകെ ഞെട്ടിയിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു സാമുല്‍ റോബിന്‍സണ്‍ പ്രതികരിച്ചത്.

വിശദീകരണവുമായി നിര്‍മ്മാതാക്കളെത്തി

സുഡാനി ഫ്രം നൈജീരിയയുടെ നിര്‍മ്മാതാക്കളായ ഷൈജു ഖാലിദും സമീര്‍ താഹിറും കാര്യങ്ങള്‍ വിശദീകരിച്ച് രംഗത്തുവന്നതോടെയാണ് സംഭവത്തെക്കുറിച്ചുള്ള കൃത്യമായ വിവരം ലഭിച്ചത്. നിശ്ചയിച്ചുറപ്പിച്ചത് പ്രകാരമുള്ള തുക താരത്തിന് നല്‍കിയിരുന്നുവെന്നും മറ്റൊരു താരത്തിലുള്ള പ്രശ്‌നവുമില്ലെന്നും ഇവര്‍ വ്യക്തമാക്കിയതോടെയാണ് ആശങ്കയ്ക്ക് വിരാമമായത്.

English summary
Sudani From Nigeria Box Office: 8 Days Collections!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X