»   » Soubin: സൗബിനും സുഡു മോനും ബോക്‌സോഫീസിനെ അങ്ങ് സ്വന്തമാക്കി! നാല് ദിവസം കൊണ്ട് സിനിമയുടെ കളക്ഷന്‍..!

Soubin: സൗബിനും സുഡു മോനും ബോക്‌സോഫീസിനെ അങ്ങ് സ്വന്തമാക്കി! നാല് ദിവസം കൊണ്ട് സിനിമയുടെ കളക്ഷന്‍..!

Written By:
Subscribe to Filmibeat Malayalam
സുഡാനി ഫ്രം നൈജീരിയ പ്രേക്ഷകർ ഏറ്റുവാങ്ങി, 4 ദിവസത്തെ കളക്ഷൻ | filmibeat Malayalam

മലയാളത്തിലേക്ക് മറ്റൊരു സൂപ്പര്‍ ഹിറ്റ് സിനിമ കൂടി എത്തിയിരിക്കുകയാണ്. വീണ്ടുമൊരു നവാഗതന്റെ സിനിമ കൂടി ഹിറ്റായി എന്നുള്ളതാണ് മറ്റൊരു സവിശേഷത. സൗബിന്‍ ഷാഹിറിനെ നായകനാക്കി സക്കറിയ തിരക്കഥ എഴുതി സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയയാണ് പ്രേക്ഷകരുടെ ഹൃദയം തുളച്ച് കയറി ഇറങ്ങി പോയത്.

കേരളത്തില്‍ ഏറ്റവുമധികം ഫുട്‌ബോള്‍ ആരാധകരുള്ളത് മലപ്പുറത്താണ്. അങ്ങനെ മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോളിന്റെ പശ്ചാതലത്തിലായിരുന്നു സുഡാനി ഫ്രം നൈജീരിയ നിര്‍മ്മിച്ചത്. തിയറ്ററില്‍ പോയി കണ്ട എല്ലാവരും പോസീറ്റിവ് റിവ്യൂ ആണ് പറഞ്ഞത്. എന്നാല്‍ കളക്ഷന്റെ കാര്യത്തില്‍ സിനിമയുടെ സ്ഥിതി എന്താണെന്ന് അറിയണ്ടേ..?

സുഡാനി ഫ്രം നൈജീരിയ

സുഡാനി ഫ്രം നൈജീരിയ എന്ന പേരിലും ഒരു വ്യത്യസ്തതയുണ്ട്. അത് എന്താണെന്നുള്ളത് സിനിമ കാണുമ്പോള്‍ എല്ലാവര്‍ക്കും വ്യക്തമാകുന്നതുമാണ്. മലപ്പുറത്ത് സെവന്‍സ് കളിക്കാനെത്തുന്ന ആഫ്രിക്കന്‍ വംശജരെയാണ് സുഡാനികള്‍ എന്നും ഇപ്പോള്‍ സുഡുവെന്നും വിശേഷിപ്പിക്കുന്നത്. അങ്ങനെ ഫുട്‌ബോള്‍ ഭ്രാന്തനായ മജീദ് (സൗബിന്‍ ഷാഹിര്‍) മലപ്പുറത്തെത്തിക്കുന്ന നൈജീരിയക്കാരനാണ് സിനിമയില്‍ സുഡാനിയായി അഭിനയിക്കുന്നത്. സാമുവല്‍ അബിയോളാ റോബിന്‍സണ്‍ ആണ് നൈജീരിയയില്‍ നിന്നും കേരളത്തിലെത്തി മലയാളികളുടെ ഹൃദയത്തെ തൊട്ട് ഉണര്‍ത്തിയിരിക്കുന്നത്. സിനിമയിലെ സാമുവലിന്റെ അഭിനയത്തെ കുറിച്ച് എല്ലാവര്‍ക്കും മികച്ച അഭിപ്രായമാണുള്ളത്.


സിനിമയുടെ പ്രകടനം..

മാര്‍ച്ച് 23 നായിരുന്നു സുഡാനി ഫ്രം നൈജീരിയ റിലീസിനെത്തിയത്. 100 തിയറ്ററുകളിലായിട്ടായിരുന്നു സുഡാനിയ്ക്ക് പ്രദര്‍ശനം കിട്ടിയിരുന്നത്. തുടക്കം തന്നെ മോശമില്ലാത്ത പ്രകടനം കാഴ്ച വെച്ച സിനിമയ്ക്ക് കൊച്ചി മള്‍ട്ടിപ്ലെക്‌സിലും ഗംഭീര സ്വീകരണമായിരുന്നു കിട്ടിയത്. ആദ്യദിനം മള്‍ട്ടിപ്ലെക്‌സില്‍ 17 പ്രദര്‍ശനമായിരുന്നു ലഭിച്ചിരുന്നതെങ്കിലും നാല് ദിവസം കൊണ്ട് കളക്ഷന്റെ കാര്യത്തിലും സിനിമ മോശമില്ലാത്ത രീതിയിലാണ് പ്രകടനം നടത്തുന്നത്. ഫോറം കേരള പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരമാണ് സിനിമയുടെ കളക്ഷനെ കുറിച്ചുള്ള ഏകദേശ ധാരണ പുറത്ത് വന്നത്.


ആഴ്ചയുടെ അവസാനം

റിലീസ് ദിനത്തില്‍ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 4.2 ലക്ഷം രൂപയായിരുന്നു സിനിമയ്ക്ക് കളക്ഷനായി കിട്ടിയിരുന്നത്. സിനിമ കണ്ടിറിങ്ങുന്നവരില്‍ നിന്നും ലഭിക്കുന്ന റിവ്യൂസ് തുടര്‍ന്ന് വരുന്ന പ്രദര്‍ശനങ്ങളിലും കാണാമായിരുന്നു. ആഴ്ചയുടെ അവസാനമായതിനാല്‍ സിനിമയ്ക്ക് നല്ല സപ്പോര്‍ട്ട് തന്നെയായിരുന്നു ലഭിച്ചിരുന്നത്. ഞായറാഴ്ചയും ശനിയാഴ്ചയും സിനിമയ്ക്ക് 90 മുതല്‍ 98 ശതമാനം വരെയാണ് വര്‍ദ്ധനവുണ്ടായത്. ഈ ദിവസങ്ങളില്‍ മാത്രമായി 16.44 ലക്ഷമാണ് സിനിമ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും മാത്രം നേടിയത്. അതിന് മുന്‍പും ശേഷവും സിനിമ വലിയ ഉയരങ്ങളിലേക്ക് ആണ് എത്തുന്നത്.നാല് ദിവസം കൊണ്ട്..

മാര്‍ച്ച് 23 നായിരുന്നു സുഡാനി ഫ്രം നൈജീരിയ റിലീസിനെത്തിയത്. മൂന്ന് ദിവസം കഴിഞ്ഞ് നാലാമത്തെ ദിവസം ആരംഭിച്ചതേ ഉള്ളു. എന്നാല്‍ ശനിയും ഞായറും രണ്ട് ദിവസം കൊണ്ട 16 ലക്ഷത്തിന് മുകളില്‍ നേടിയതോടെ 22 ലക്ഷമാണ് സിനിമയുടെ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നുമാത്രമുള്ള കളക്ഷന്‍. കേരള ബോക്‌സോഫീസില്‍ നിന്നും സിനിമയുടെ കളക്ഷനെ കുറിച്ച് വന്നാല്‍ എത്ര ശതമാനം വിജയമാണെന്നുള്ളത് വ്യക്തമാകും. സൗബിനും സുഡാനിയും കേരളത്തിലുണ്ടാക്കിയ തരംഗം പെട്ടൊന്നും മാറില്ല. ഇനിയുള്ള ദിവസങ്ങളില്‍ കളക്ഷനിലും സിനിമ ഉയരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

മലപ്പുറത്തിന് മാത്രം സാധ്യമായൊരു ഇന്റർനാഷണൽ സിനിമ.. സുഡാനി വെറൈറ്റിയാണ്! ശൈലന്റെ റിവ്യൂ!!


ഇത്രയും മോശമായി പെരുമാറാന്‍ താരങ്ങള്‍ക്ക് കഴിയുമോ? ആരാധകരെ വിലകെട്ട വസ്തുവായി കാണുന്നവരുമുണ്ട്!!

English summary
Sudani From Nigeria box office: 4 days collections!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X