»   » മുഴുവന്‍ തുകയും നല്‍കിയിരുന്നു, ലൊക്കേഷനില്‍ പ്രത്യേക താമസവും ഒരുക്കിയിരുന്നുവെന്ന് താഹിര്‍ യൂസഫ്!

മുഴുവന്‍ തുകയും നല്‍കിയിരുന്നു, ലൊക്കേഷനില്‍ പ്രത്യേക താമസവും ഒരുക്കിയിരുന്നുവെന്ന് താഹിര്‍ യൂസഫ്!

Written By:
Subscribe to Filmibeat Malayalam

സൗബിനെ നായകനാക്കി നവാഗതനായ സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ കഴിഞ്ഞ വാരത്തിലാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ആദ്യദിനം മുതല്‍ത്തന്നെ മികച്ച പ്രതികരണം നേടിയ ചിത്രവുമായി ബന്ധപ്പെട്ട് അത്ര നല്ല വാര്‍ത്തയായിരുന്നില്ല ശനിയാഴ്ച രാവിലെ പുറത്തുവന്നത്. പ്രേക്ഷകരെയും സിനിമാപ്രവര്‍ത്തകരെയും ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള പ്രതികരണമായിരുന്നു സുഡുവിന്റേത്.

Lissy: പ്രിയദര്‍ശനുമായുള്ള വിവാഹ മോചനത്തെക്കുറിച്ച് ലിസിയുടെ നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍, കാണൂ!

ചിത്രത്തില്‍ സുഡുമോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സാമുവല്‍ ആബിയോള റോബിന്‍സണിന്റെ ഫേസ്ബുക്ക് പോസ്റ്റായിരുന്നു പ്രേക്ഷകരെ ഞെട്ടിച്ചത്. ചിത്രത്തില്‍ പ്രവര്‍ത്തിച്ചതിനെക്കുറിച്ച് നേരത്തെ നല്ല അഭിപ്രായമായിരുന്നു താരം പ്രകടിപ്പിച്ചത്. എന്നാല്‍ പ്രതിഫലത്തിന്‍രെ കാര്യത്തില്‍ തന്നെ വേണ്ടത്ര പ്രതികരിച്ചില്ലെന്നായിരുന്നു താരം വ്യക്തമാക്കിയത്. തുടക്കത്തില്‍ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു താരം കാര്യം വ്യക്തമാക്കിയത്. പിന്നീട് വീഡിയോയിലൂടെയും താരം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ സുഡുമോന്റെ ആരോപണത്തിന് വ്യക്തമായ മറുപടിയുമായി നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

നെഗറ്റീവ് റിവ്യൂ, ഹൈഡ്രജന്‍ ബലൂണ്‍ പറത്തി വിജയിപ്പിക്കുന്ന മാതൃഭൂമിയോട് ചാക്കോച്ചന് പറയാനുള്ളത് കാണൂ

പ്രതിഫലത്തിലെ ഏറ്റക്കുറച്ചില്‍

സുഡാനി ഫ്രം നൈജീരിയ എന്ന മലയാള സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയിരിക്കുകയാണ് സാമുവല്‍ റോബിന്‍സണ്‍. സൗബിന്‍ ഷാഹിറിനൊപ്പം മികച്ച പ്രകടനം തന്നെയാണ് ഈ താരവും കാഴ്ച വെച്ചത്. സിനിമ വിജയകരമായി മുന്നേറുകയാണ്. പ്രേക്ഷകര്‍ സുഡുമോനെയും ഏറ്റെടുത്തിരിക്കുകയാണ്. അതിനിടയിലാണ് പ്രതിഫലത്തിലെ ഏറ്റക്കുറച്ചിലിനെക്കുറിച്ച് താരം തുറന്നുപറഞ്ഞത്. കുറഞ്ഞ പ്രതിഫലമാണ് തനിക്ക് ലഭിച്ചതെന്നായിരുന്നു താരത്തിന്റെ പരാതി.

താഹിര്‍ യൂസഫിന്റെ മറുപടി

സാമുവലിന്റെ കുറിപ്പ് പുറത്ത് വന്ന് നിമിഷങ്ങള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ മറുപടിയുമായി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ എത്തിയിരുന്നു. പ്രൊഡക്ഷന്‍ ഹെഡും നിര്‍മ്മാതാക്കളില്‍ ഒരാളായ സമീര്‍ താഹിറിന്റെ പിതാവുമായ താഹിര്‍ യൂസഫാണ് വിഷയത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ചത്.

ലൊക്കേഷനില്‍ പ്രത്യേക സൗകര്യം

ഒരു തരത്തിലുള്ള വിവേചനവും കാണിക്കാതെയാണ് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചത്. ലൊക്കേഷനില്‍ അദ്ദേഹത്തിനായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. കരാറൊപ്പിട്ട മുഴുവന്‍ തുകയും നല്‍കിയാണ് അദ്ദേഹത്തെ യാത്രയാക്കിയതെന്നും താഹിര്‍ യൂസഫ് വ്യക്തമാക്കിയിട്ടുണ്ട്.

സിനിമാപ്രവര്‍ത്തകരുടെ പ്രതികരണം

സമീര്‍ താഹിറിനെയും ഷൈജു ഖാലിദിനെയും കുറിച്ച് ഒരു തരത്തിലുള്ള ആരോപണവും ഇതുവരെ ഉയര്‍ന്നുവന്നിട്ടില്ല. അതുകൊണ്ട് തന്നെ സിനിമാപ്രവര്‍ത്തകരും ആശങ്കയിലാണ്. എന്നാല്‍ നിജസ്ഥിതി വ്യക്തമാക്കി ഇരുവരും രംഗത്ത് വന്നതോടെ എല്ലാവിധ ആശങ്കകളും അവസാനിക്കുകയായിരുന്നു.

English summary
Thahir Yusuf about Sudani From nigeria controversy.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X