»   » സിങ്കം 2 കന്നടയിലും , കിച്ച സുധീപ് നായകന്‍?

സിങ്കം 2 കന്നടയിലും , കിച്ച സുധീപ് നായകന്‍?

Posted By:
Subscribe to Filmibeat Malayalam

ബാംഗ്ലൂര്‍: സൂര്യയുടെ സിങ്കം 2 ബോക്‌സോഫീസുകളില്‍ തീര്‍ത്ത വിജയം ചിത്രത്തെ പല ഭാഷകളിലേക്ക് മൊഴിമാറ്റുന്നതിനും റീമേക്ക് ചെയ്യുന്നതിനും കാരണമാവുകയാണ്. കോടിക്കണക്കിന് രൂപയാണ് ചിത്രം ലാഭം ഉണ്ടാക്കിയിരിക്കുന്നത്. തെലുങ്കിലും ഹിന്ദിയിലുമെല്ലാം ചിത്രം സിങ്കം 2 എത്തുകയാണ്.

ചിത്രത്തിന്റെ കന്നടപ്പതിപ്പ് നിര്‍മ്മിയ്ക്കാനൊരുങ്ങുകയാണ് നടനും സംവിധായകനുമായ കിച്ച സുധീപ് എന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതലല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

Sudeep

ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ജൂലൈ 26 ന് തീയേറ്റററുകളില്‍ എത്തും. ഒന്നിന് പുറകെ മറ്റൊന്നായി തമിഴില്‍ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ റിലീസാണ് വരാന്‍ പോവുന്നത്. പൊതുവെ തമിഴ് ചിത്രങ്ങള്‍ തെലുങ്കിലേക്കും കന്നടത്തിലേക്കും മൊഴിമാറ്റുന്ന പതിവുണ്ട്. അങ്ങനെയാണെങ്കില്‍ ഇനി ഒരു മൊഴിമാറ്റ ചിത്രങ്ങളുടെ ഘോഷയാത്ര തന്നെയായിരിയ്ക്കും നടക്കുക.

സുധീപ് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ദക്ഷിണേന്ത്യയില്‍ ശ്രദ്ധേയനായ നടനാണ്.2013 ഏപ്രിലില്‍ പുറത്തിറങ്ങിയ കിച്ച എന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ സുധീപിന്റെ അഭിനയ ജീവിതത്തില്‍ മുതല്‍ക്കൂട്ടായ ചിത്രമാണ്. ഈഗ എന്ന തെലുങ്ക് ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

English summary
Reports say that there are possibilities of Kiccha Sudeep remaking the sequel too, but nothing has been confirmed yet

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam