twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കമലഹാസനെ പോലെ, പക്ഷേ മലയാള സിനിമയില്‍ തിളങ്ങാനാണ് ആഗ്രഹം, സുദേവ് നായര്‍ പറയുന്നു

    |

    സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിക്കുന്നത് വരെ ഒരുപക്ഷേ മലയാളികള്‍ക്ക് അത്ര സുപരിചതനല്ലാത്ത ഒരു നടനായിരുന്നു സുദേവ് നായര്‍. അതുപോലെ തന്നെ സുദേവിന്റെ ചിത്രമായ മൈ ലൈഫ് പാര്‍ട്ടണറും.

    എന്നാല്‍ ചലച്ചിത്ര അവാര്‍ഡിന് ശേഷം മലയാളികള്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു കഴിഞ്ഞു സുദേവിനെയും ലൈഫ് പാര്‍ട്ടണര്‍ എന്ന സിനിമയെയും. ഒരുപാട് വെല്ലുവെളികള്‍ നേരിട്ടുക്കൊണ്ട് തന്നെയാണ് സുദേവ് നായര്‍ എന്ന കലാകാരന്‍ മലയാളത്തിലെ മികച്ച നടന്മാര്‍ക്കൊപ്പം ഇപ്പോള്‍ എത്തി നില്‍ക്കുന്നത്.

    സിനിമ എന്ന മോഹം മനസിന്റെ ഉള്ളില്‍ ഒളിപ്പിച്ചു ഇത്രയും കാലം നടന്നു. ഇനി ആ മോഹങ്ങള്‍ പ്രേക്ഷകര്‍ക്ക് മുമ്പില്‍ തുറന്ന് വെയ്ക്കാന്‍ സുദേവിന് മൈ ലൈഫ് പാര്‍ട്ടണര്‍ എന്ന സിനിമ മാത്രം മതി.

    കൂടുതല്‍ പ്രിയം മലയാള സിനിമ

    കമലഹാസനെ പോലെ, പക്ഷേ മലയാള സിനിമയില്‍ തിളങ്ങാനാണ് ആഗ്രഹം, സുദേവ് നായര്‍ പറയുന്നു

    മഹാരാഷ്ട്രയിലാണ് പഠിച്ചതും വളര്‍ന്നതും. എങ്കിലും മലയാള സിനിമകളോടാണ് കൂടുതല്‍ പ്രിയം. പ്രമേയത്തിലും അഭിനയ മികവിലും എപ്പോഴും നമ്മുടെ മലയാള സിനിമ തന്നെയാണ് ഏറ്റവും മുമ്പില്‍. എനിക്ക് മലയാള സിനിമയില്‍ നില്‍ക്കാനാണ് ആഗ്രഹം. ഈ ആഗ്രഹം കൊണ്ട് തന്നെയാണ് സിനിമാ പഠനത്തിന് ശേഷം താന്‍ നേരെ കേരളത്തിലേക്ക് വന്നത്. സുദേവ് നായര്‍ പറയുന്നു.

    അഭിനയത്തെ കുറിച്ചുള്ള എന്റെ ധാരണകള്‍ തെറ്റായിരുന്നു

    കമലഹാസനെ പോലെ, പക്ഷേ മലയാള സിനിമയില്‍ തിളങ്ങാനാണ് ആഗ്രഹം, സുദേവ് നായര്‍ പറയുന്നു

    കംബ്യൂട്ടര്‍ സയന്‍സാണ് പഠിച്ചതെങ്കിലും, സിനിമാ എന്ന മോഹം തന്നെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റുട്ടില്‍ എത്തിച്ചു. പക്ഷേ അവിടെ എത്തിയപ്പോള്‍ മുതലാണ് തന്റെ ഇതുവരെയുള്ള അഭിനയ ധാരണകള്‍ തെറ്റാണെന്ന് മനസ്സിലായത്. നസിറൂദ്ദീന്‍ ഷായെ പോലുള്ള വലിയ ആളുകള്‍ ഞങ്ങള്‍ക്ക് ക്ലാസ്സ് എടുത്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മൂന്ന് ദിവസത്തെ ക്ലാസാണ് തന്റെ ജീവിതം മാറ്റി മറിച്ചത്.

    കമലഹാസനെ പോലെയാകണം

    കമലഹാസനെ പോലെ, പക്ഷേ മലയാള സിനിമയില്‍ തിളങ്ങാനാണ് ആഗ്രഹം, സുദേവ് നായര്‍ പറയുന്നു

    കമല ഹാസന്‍ എന്ന നടന്റെ അഭിനയം എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തെ സൂഷ്മമായി ഞാന്‍ പഠിക്കാറുമുണ്ട്. അതുക്കൊണ്ട് തന്നെ കമലഹാസനെ പോലെയാകാനാണ് തന്റെ ആഗ്രഹം.

    ഇനി പൃഥിരാജിനൊപ്പം

    കമലഹാസനെ പോലെ, പക്ഷേ മലയാള സിനിമയില്‍ തിളങ്ങാനാണ് ആഗ്രഹം, സുദേവ് നായര്‍ പറയുന്നു

    ഗുലാബ് ഗ്യാങ് എന്ന ഹിന്ദി സിനിമയിലാണ് താന്‍ ആദ്യം വര്‍ക്ക് ചെയ്തത്. ചിത്രത്തില്‍ വില്ലന്റെ വേഷമാണ് താന്‍ അവതരിപ്പിച്ചത്. അതിന് ശേഷമാണ് താന്‍ നായകന്റെ വേഷത്തില്‍ ലൈഫ് പാര്‍ട്ടണറില്‍ എത്തുന്നത്. ഇനി പൃഥിരാജിനൊപ്പം അനാര്‍ക്കലി എന്ന ചിത്രത്തിലാണ് അഭിനയിക്കുക.

    English summary
    Sudev Nair, the actor who won the Best Actor trophy aong with Nivin Pauly in the Kerala State Film Awards 2015
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X