»   » ഒറ്റ സിനിമ മതി ഒരു നടന്റെ ജീവിതം മാറിമറിയാന്‍

ഒറ്റ സിനിമ മതി ഒരു നടന്റെ ജീവിതം മാറിമറിയാന്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam

അഭിനയിച്ച് വഴക്കവും തഴക്കവും വരണമെന്നില്ല, ചിലപ്പോള്‍ ഒരു സിനിമ മാത്രം മതി ഒരു നടന്റെ ജീവിതം തന്നെ മാറി മറിയാന്‍. വര്‍ഷങ്ങളായി അഭിനയത്തില്‍ തഴക്കവും വഴക്കവും വന്നിട്ടുള്ള അഭിനേതാക്കളെ കടത്തി വെട്ടിയാണ് സുദേവ് നായര്‍ മികവിന്റെ പുരസ്‌കാരം കൈപ്പിടിയില്‍ ഒതുക്കിയത്.

മലയാളിയാണെങ്കിലും മലയാളികള്‍ക്ക് അധികം പരിചിതനല്ലാത്ത ഒരു വ്യക്തിയാണ് സുദേവ് നായര്‍. ഒരു പക്ഷേ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മുതലായിരിക്കും സുദേവ് എന്ന നടനെ മലയാളികള്‍ അറിയാന്‍ തുടങ്ങിയത് .

sudhev

ന്യൂജനറേഷന്‍ സിനിമകളില്‍ അഭിനയിച്ച് കുറച്ചെങ്കിലും അഭിനയ വഴക്കം വന്നിട്ടുളള നടനാണ് നിവിന്‍ പോളി. എന്നാല്‍ സാമ്പത്തികമായും വാണിജ്യ പരമായി പരാജയപ്പെട്ടിട്ടുള്ള മൈ ലൈഫ് പാര്‍ട്ടണര്‍ എന്ന ചിത്രത്തിലെ അഭിനയ മികവിന്റെ അടിസ്ഥാനത്തില്‍ നിവിന്‍ പോളിക്കൊപ്പം സുദേവ് ഉയര്‍ന്ന് വന്നത് അഭിനന്ദാര്‍ഹമാണ്. കഷടപ്പാടിന് ലഭിച്ച അംഗീകാരമെന്നാണ് സംസ്ഥാന അവാര്‍ഡ് ലഭിച്ചപ്പോള്‍ സുദേവ് പറഞ്ഞത്.

പൂനൈ ഫിലിം ഇന്‍സറ്റിറ്റൂട്ടില്‍ നിന്ന് സിനിമാ പഠനവും പിന്നീട് പഠനത്തിന് ശേഷം നിരവധി ഹ്രസ്വ ചിത്രങ്ങളും സുദേവ് നിര്‍മ്മിച്ചിട്ടുണ്ട്. ലൈംഗീക ന്യൂനപക്ഷങ്ങളുടെ നേര്‍ക്കഴ്ചകളെ മുന്‍നിര്‍ത്തി എംബി പത്മ കുമാര്‍ നിര്‍മ്മിച്ച മൈ ലൈഫ് പാര്‍ട്ടണര്‍ എന്ന ചിത്രമാണ് സുദേവിന്റെ അരങ്ങേറ്റ ചിത്രം.

English summary
His first break was in Gulaab Gang, a film in Hindi and it was his performance in that film that got him a call for My Life Partner, which tells the story of same-sex lovers. Sudev essays the role of 'Kiran,' a homosexual, in that film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam