twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിയര്‍പ്പും ചോരയും കൊണ്ടെഴുതിയ ചരിത്രം; തുറമുഖത്തില്‍ വില്ലനായി എത്തുന്നത് സുദേവ് നായര്‍

    |

    കൊച്ചി തുറമുഖത്തെ തൊഴിലാളി സമരചരിത്രത്തിന്റെ കഥ പറയുന്ന തുറമുഖത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്‌. രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തില്‍ നിവിന്‍ പോളിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചിരുന്നത്. കരയില്‍ നങ്കൂറ്റമിട്ടിരിക്കുന്ന കപ്പലുകള്‍ ആക്രമിക്കാനായി കുതിക്കുന്ന വഞ്ചികളായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉണ്ടായിരുന്നത്.

    നിമിഷ സജയന്‍ ,ബിജു മേനോന്‍, ഇന്ദ്രജിത്ത്, അര്‍ജ്ജുന്‍ അശോകന്‍,പൂര്‍ണിമ ഇന്ദ്രജിത്ത്,മണികണ്ഠന്‍ ആചാരി ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സുദേവ് നായരാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. ആദ്യചിത്രമായ ലൈഫ് പാര്‍ട്ണറിലൂടെതന്നെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സുദേവ് മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തിയ മാമാങ്കത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മിഖായേല്‍ ,കായംകുളം കൊച്ചുണ്ണി , അതിരന്‍, അബ്രഹാമിന്റെ സന്തതികള്‍ തുടങ്ങിയ ചിത്രങ്ങളിലും ഗംഭീരപ്രകടനമായിരുന്നു സുദേവ് കാഴ്ചവെച്ചത്‌.

    Thuramukham

    കെ എം ചിദംബരന്‍ എഴുതിയ തുറമുഖം എന്ന നാടകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ആരംഭിച്ച് 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ സമ്പ്രദായവും, തൊഴിലാളി പ്രതിരോധങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇയ്യോബിന്റെ പുസ്തകത്തിന്റെ തിരക്കഥാകൃത്തും ചിദംബരന്റെ മകനുമായ ഗോപന്‍ ചിദംബരനാണ് തുറമുഖത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

    ആടുതോമ റൗഡിയായിരുന്നില്ല; സ്വർഗത്തിൽ നിന്ന് പ്രിയപ്പെട്ട മേരിക്ക് ചാക്കോ മാഷിന്റെ കത്ത്‌ !!ആടുതോമ റൗഡിയായിരുന്നില്ല; സ്വർഗത്തിൽ നിന്ന് പ്രിയപ്പെട്ട മേരിക്ക് ചാക്കോ മാഷിന്റെ കത്ത്‌ !!

    നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് പൂര്‍ണിമ ചിത്രത്തിലൂടെ. നിവിന്‍ പോളിയുടെ ഉമ്മയുടെ വേഷത്തിലാണ് പൂര്‍ണിമ ചിത്രത്തിലെത്തുന്നത്. രാജീവ് രവിയുടെ സംവിധാനത്തില്‍ നിവിന്‍ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. തെക്കേപ്പാട്ട് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്. രാജീവ് രവിയുടെ മുന്‍ചിത്രമായ കമ്മട്ടിപ്പാടവും കൊച്ചി പശ്ചാത്തലത്തിലുള്ളതായിരുന്നു. എറണാകുളത്ത്‌ വര്‍ഷങ്ങള്‍ക്കുമുമ്പ് ഉണ്ടായിരുന്ന കമ്മട്ടിപ്പാടത്തെയും അവിടുത്തെ മനുഷ്യരുടെയും പൊള്ളുന്ന ജീവിതം പറഞ്ഞ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ടചിത്രങ്ങളിലൊന്നാണ്. നായകനായും പ്രതിനായകനായും തനിക്ക് ഇനിയും മലയാള സിനിമയില്‍ ഏറെ ദൂരം പോവാനുണ്ടെന്ന് വിനായകന്‍ ഒരിക്കല്‍ക്കൂടി തെളിയിക്കുകയായിരുന്നു ചിത്രത്തിലെ ഗംഗ എന്ന കഥാപാത്രത്തിലൂടെ. അതുകൊണ്ടുതന്നെ
    കമ്മട്ടിപ്പാടത്തിനുശേഷം വന്‍താരനിരയുമായി രാജീവ് രവി എത്തുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.

    ദിപ്പോ ശരിയാക്കി തരാമെന്ന് ചാക്കോച്ചന്‍! ഒഴിവു സമയത്തെ കളിയുടെ വീഡിയോയുമായി നടന്‍ദിപ്പോ ശരിയാക്കി തരാമെന്ന് ചാക്കോച്ചന്‍! ഒഴിവു സമയത്തെ കളിയുടെ വീഡിയോയുമായി നടന്‍

    കോവിഡ് ഇപ്പോള്‍ തമാശയല്ല, മാതൃരാജ്യം സംരക്ഷിക്കാനായി വീട്ടില്‍ തന്നെ ഇരിക്കൂ: ശോഭനകോവിഡ് ഇപ്പോള്‍ തമാശയല്ല, മാതൃരാജ്യം സംരക്ഷിക്കാനായി വീട്ടില്‍ തന്നെ ഇരിക്കൂ: ശോഭന

    English summary
    Sudev Nair plays the villain role Nivin Pauly’s Thuramukham
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X