»   » പുലിമുരുകനൊപ്പം നൂറിന്റെ ഒരു റെക്കോര്‍ഡ് ഈ നടനുമുണ്ട്!

പുലിമുരുകനൊപ്പം നൂറിന്റെ ഒരു റെക്കോര്‍ഡ് ഈ നടനുമുണ്ട്!

Posted By: Pratheeksha
Subscribe to Filmibeat Malayalam

പുലിമുരുകന്‍ 100 കോടി തികയ്ക്കുന്ന ആദ്യ മലയാള ചിത്രമെന്ന റെക്കോര്‍ഡ് നേടിയപ്പോള്‍ മറ്റൊരു റെക്കോര്‍ഡിനര്‍ഹനായിരിക്കുകയാണ് നടന്‍ സുധീര്‍ കരമന. വ്യത്യസ്തമായ ഒട്ടേറെ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ സാന്നിദ്യം ഉറപ്പിച്ച സുധീര്‍ 100 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തിലാണ്.

പുലിമുരുകനില്‍ ഹാജിയാരുടെ വേഷമായിരുന്നു സുധീറിന്. എന്നാല്‍ സുധീറിന്റെ നൂറാമത്തെ ചിത്രം പുലിമുരുകനല്ല. ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന എബിയാണ് സുധീറിന്റെ നൂറാമത്തെ ചിത്രം. ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ അച്ഛനായാണ് സുധീര്‍ അഭിനയിക്കുന്നത്.

സുധീര്‍ കരമന

അന്തരിച്ച നടന്‍ കരമന ജനാര്‍ദ്ദനന്‍ നായരുടെ മകനായ സുധീര്‍ ഭരത്‌ഗോപി സംവിധാനം ചെയ്ത ടെലിഫിലീമിലൂടെയാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്.പത്മകുമാര്‍ സംവിധാനം ചെയ്ത വാസ്തവം ആണ് സുധീറിന്റെ ആദ്യ ചിത്രം.

ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങള്‍

പിന്നീട് ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിലൂടെ സുധീര്‍ മലയാളി പ്രേക്ഷകര്‍ക്ക് പരിചിതനായി. ഹൈസ്‌കൂള്‍ പ്രിന്‍സിപ്പലായ സുധീറിന് സിനിമയില്‍ അവസരങ്ങള്‍ തേടി നടക്കേണ്ടി വന്നിട്ടില്ല നല്ല റോളുകള്‍ സുധീറിനെ തേടിയെത്തുകയായിരുന്നു.

ജനപ്രിയ ചിത്രങ്ങളുടെ ഭാഗമായി

എന്നു നിന്റെ മൊയ്തീന്‍,പാവാട, വര്‍ഷം, ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്‍ ,ഫ്രൈഡേ, കന്യക ടാക്കീസ് തുടങ്ങി ജനപ്രീതിയാര്‍ജ്ജിച്ച ചിത്രങ്ങളുടെയെല്ലാം ഭാഗമാവാന്‍ സുധീറിന് കഴിഞ്ഞു.

നൂറാമത്തെ ചിത്രം

ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന എബിയാണ് സുധീറിന്റെ നൂറാമത്തെ ചിത്രം. ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ അച്ഛന്റെ വേഷമാണ് സുധീറിന്. മോഹന്‍ലാല്‍ നായകനാവുന്ന മേജര്‍ രവി ചിത്രം 71 ബിയോണ്ട് ദി ബോര്‍ഡര്‍ എന്ന ചിത്രത്തിലും സുധീര്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

English summary
actor sudheer karamana completed 100 films in malayalam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam