»   » കുഞ്ചാക്കോ ബോബന്‍ നല്ലൊരു തറവാടിയാണെന്ന് സുധീഷ്

കുഞ്ചാക്കോ ബോബന്‍ നല്ലൊരു തറവാടിയാണെന്ന് സുധീഷ്

Written By:
Subscribe to Filmibeat Malayalam

കുഞ്ചാക്കോ ബോബന്റെ ആദ്യ ചിത്രമായ അനിയത്തിപ്രാവു മുതല്‍ സുധീഷിന് ചാക്കോച്ചനെ പരിചയമുണ്ട്. അനിയത്തിപ്രാവില്‍ നല്ല സുഹൃത്തുക്കളായിട്ടാണ് സുധീഷും ചാക്കോച്ചനും എത്തിയത്. ആ സൗഹൃദം പിന്നീടുള്ള ചിത്രങ്ങളിലും വ്യക്തി ജീവിതത്തിലും ഉണ്ടായി.

അനിയത്തിപ്രാവ് ചാക്കോച്ചന്റെ ആദ്യത്തെ ചിത്രമാണ്. എന്നാല്‍ സുധീഷ്് അതിന് മുനപ് ചില സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിരുന്നു. എന്നിരുന്നാലും ഒരു മുഴുനീള വേഷം ചെയ്തത് അനിയത്തിപ്രാവിലാണ്. കുഞ്ചാക്കോ ബോബനെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ സുധീഷ് പറഞ്ഞ കാര്യങ്ങള്‍ എന്താണെന്ന് നോക്കാം,

കുഞ്ചാക്കോ ബോബന്‍ നല്ലൊരു തറവാടിയാണെന്ന് സുധീഷ്

ആ സമയത്ത് ഫാസില്‍ സാര്‍ ഞങ്ങളെ ഒരു കുടുംബം പോലെയാണ് കണ്ടിരുന്നത്. വളരെ എന്‍ജോയ് ചെയ്താണ് തങ്ങള്‍ ആ സിനിമയില്‍ അഭിനയിച്ചതെന്ന് സുധീഷ് പറയുന്നു

കുഞ്ചാക്കോ ബോബന്‍ നല്ലൊരു തറവാടിയാണെന്ന് സുധീഷ്

ചാക്കോച്ചനെ ഞാന്‍ മനസ്സിലാക്കിയിട്ടുള്ളതില്‍ ചിലകാര്യങ്ങള്‍ എടുത്തുപറയേണ്ടതുണ്ട്. ചാക്കോച്ചന്റെ സ്വഭാവവും പെരുമാറ്റവും. പലരും ചാക്കോച്ചനെക്കുറിച്ചുപറയുന്ന ഒരു വാക്കുണ്ട്. നല്ലൊരു തറവാടിയാണെന്ന്. അതുതന്നെയാണ് എനിക്കും പറയാനുള്ളത്.

കുഞ്ചാക്കോ ബോബന്‍ നല്ലൊരു തറവാടിയാണെന്ന് സുധീഷ്

ഞങ്ങള്‍ ഒരേമനസ്സില്‍ ചിന്തിക്കുന്നവരായതുകൊണ്ടോ, ഒരേ കാഴ്ചപ്പാടുള്ളവരായതുകൊണ്ടോ ആണെന്നറിയില്ല; എനിക്ക് ചാക്കോച്ചനുമായി നല്ലൊരു ആത്മബന്ധം പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്.

കുഞ്ചാക്കോ ബോബന്‍ നല്ലൊരു തറവാടിയാണെന്ന് സുധീഷ്

അനിയത്തിപ്രാവ് ഹിറ്റായി ഓടിയതിനുശേഷം തുടര്‍ച്ചയായി ഞങ്ങളൊരുമിച്ച് കുറെ സിനിമകളില്‍ അഭിനയിച്ചിരുന്നു, അത് മിക്കതും സുഹൃത്തുക്കളായിതന്നെയായിരുന്നു എന്നതാണ് മറ്റൊരു കാര്യം.

കുഞ്ചാക്കോ ബോബന്‍ നല്ലൊരു തറവാടിയാണെന്ന് സുധീഷ്

ഇടക്കാലത്ത് ചാക്കോച്ചന്‍ സിനിമയില്‍നിന്നും ഒന്നുവിട്ടുനിന്നിരുന്നു. അതിനുശേഷം വീണ്ടും ചാക്കോച്ചന്‍ സജീവമായി വന്നപ്പോള്‍ മമ്മി&മി എന്ന ചിത്രത്തില്‍ ഞങ്ങളൊരുമിച്ചഭിനയിച്ചു. അപ്പോഴും കൂട്ടുകാരുടെ വേഷംതന്നെ കിട്ടിയെന്നതാണ് രസകരമായ കാര്യം.

കുഞ്ചാക്കോ ബോബന്‍ നല്ലൊരു തറവാടിയാണെന്ന് സുധീഷ്

നിരന്തരം ഫോണില്‍ വിളിച്ച് ക്ഷേമാന്വേഷണങ്ങളൊന്നുമില്ല. എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കില്‍ ഫോണ്‍ ചെയ്യും, സംസാരിക്കും. അതാണ് പതിവ്.

കുഞ്ചാക്കോ ബോബന്‍ നല്ലൊരു തറവാടിയാണെന്ന് സുധീഷ്

കുറെ വര്‍ഷംമുമ്പ് ഞാന്‍ ഇഷ്ടമായ് എന്നൊരു സീരിയല്‍ സംവിധാനം ചെയ്തിരുന്നു. അതിന്റെ പ്രമോ ചെയ്യാന്‍ ഞാന്‍ ക്ഷണിച്ചത് ചാക്കോച്ചനെയാണ്. ചാക്കോച്ചന്‍ വളരെ സ്‌നേഹപൂര്‍വ്വം വന്ന് അത് ചെയ്തുതരികയും ചെയ്തിരുന്നു.

English summary
Sudheesh telling about Kunchacko Boban

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam