»   » ഗണേഷിന്റെ പാര്‍ട്ടിയിലൂടെ സുരേഷ് ഗോപി വരും?

ഗണേഷിന്റെ പാര്‍ട്ടിയിലൂടെ സുരേഷ് ഗോപി വരും?

Posted By:
Subscribe to Filmibeat Malayalam
Suresh Gopi-Ganesh Kumar
മലയാള സിനിമയിലെ തീപ്പൊരി താരം സുരേഷ് ഗോപി രാഷ്ട്രീയത്തിലേക്കെന്ന് റിപ്പോര്‍ട്ട്. അച്ഛന്‍-മകന്‍ പോരിനെ തുടര്‍ന്ന് ഗണേഷ് അനുകൂലികള്‍ രൂപീകരിച്ച ജനകീയ വേദി പ്രസ്ഥാനം സുരേഷ് ഗോപിയുടെ രാഷ്ട്രീയ പ്രവേശനത്തിന് അരങ്ങൊരുക്കുമെന്നാണ് വാര്‍ത്തകള്‍.

ഗണേഷ് അനുകൂലികളെ പാര്‍ട്ടി അധ്യക്ഷന്‍ ബാലകൃഷ്ണയ്‌ക്കൊപ്പമുള്ളവര്‍ പുറത്താക്കുമെന്ന ഘട്ടത്തിലാണ് എത്തിയതോടെയാണ് ജനകീയ വേദിയെന്ന പേരിലൊരു പ്രസ്ഥാനം രൂപം കൊണ്ടത്. സംസ്‌ക്കാരിക സംഘടനയാണെന്നാണ് വെയ്‌പ്പെങ്കിലും വ്യക്തമായ രാഷ്ട്രീയലക്ഷ്യങ്ങള്‍ പ്രസ്ഥാനത്തിനുണ്ട്.

രാഷ്ട്രീയത്തോടും രാഷ്ട്രീയക്കാരോടും എന്നും അടുപ്പം പുലര്‍ത്തിയിട്ടുള്ള സുരേഷ് ഗോപി ജനകീയ വേദിയിലെത്തുന്നതും ചില ലക്ഷ്യങ്ങളോടെയാണെന്ന് പറയപ്പെടുന്നു. ഇത് സംബന്ധിച്ച് സുരേഷ് ഗോപിയും ഗണേഷും ചര്‍ച്ചകള്‍ നടത്തിയതായാണ് അറിയുന്നത്. സിനിമയില്‍ നില്‍ക്കുമ്പോള്‍ തന്നെ രാഷ്ട്രീയത്തിലും സ്വന്തമായൊരു ഇരിപ്പിടം വേണമൊന്നൊരു മോഹം സുരേഷ് ഗോപിയ്ക്കുണ്ട്. ജനകീയ വേദി അത് സാക്ഷാത്ക്കരിയ്ക്കുമോയെന്നാണ് അറിയേണ്ടത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam