twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സൂഫിയും സുജാതയും സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ വെൻ്റിലേറ്ററിലാണെന്ന് വിജയ് ബാബു

    |

    മലയാള സിനിമയിലെ യുവനിര സംവിധായകന്മാരില്‍ ശ്രദ്ധേയനായ ഷാനവാസ് നരണിപ്പുഴ അന്തരിച്ചെന്ന വാർത്തയിൽ പ്രതികരണവുമായി നിർമാതാവും നടനുമായ വിജയ് ബാബു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംവിധായകന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിഞ്ഞിരുന്ന ഷാനവാസിന് ഇന്ന് രാവിലെ ഒന്‍പത് മണിയോടെ മസ്തിഷ്‌ക മരണം സംഭവിച്ചു എന്നാണ് ആദ്യം വന്ന റിപ്പോർട്ട്.

    Recommended Video

    സൂഫിയും സുജാതയും സംവിധായകന്‍ മരിച്ചിട്ടില്ല, വ്യാജവാർത്തയെന്ന് വിജയ് ബാബു

    വാർത്ത വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ വിജയ് ബാബു രംഗത്ത് വരികയായിരുന്നു. വെൻ്റിലേറ്ററിൻ്റെ സഹായത്തിലാണ് ഷാനവാസിപ്പോഴും. ഇപ്പോഴും അദ്ദേഹത്തിൻ്റെ ഹൃദയം മിടിക്കുന്നുണ്ട്. എല്ലാവരും അദ്ദേഹത്തിന് വേണ്ടി പ്രാർഥിക്കുക. ഒരു അത്ഭുതം സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം. കൂടുതൽ വിവരങ്ങൾ വഴിയെ അറിയിക്കാം. ദയവ് ചെയ്ത് വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും വിജയ് ബാബു പറയുന്നു.

    naranipuzha-shanavas

    പുതിയ സിനിമയുടെ എഴുത്ത് ജോലികളുമായി അട്ടപ്പാടിയില്‍ തിരക്കിലിരിക്കവേയാണ് ഷാനവാസിന് ഹൃദയാഘാതം സംഭവിക്കുന്നത്. ഉടനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോയി. വഴിയില്‍ വെച്ച് ആംബുലന്‍സില്‍ നിന്ന് രക്തസ്രാവം ഉണ്ടായതായി ആദ്യം വന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. കോയമ്പത്തൂരിലെ കെ.ജി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച ഷാനവാസ് വൈകാതെ തിരിച്ച് വരുമെന്നുള്ള പ്രതീക്ഷയിലും പ്രാര്‍ഥനകളിലുമായിരുന്നു പ്രിയപ്പെട്ടവര്‍.

     pics

    മലപ്പുറം ജില്ലയിലെ നരണിപ്പുഴ സ്വദേശിയായ ഷാനവാസ് കരി, സൂഫിയും സുജാതയും എന്നീ സിനിമകള്‍ ചെയ്തു. സംവിധായകന്‍, തിരക്കഥാകൃത്ത് എന്നതിന് പുറമെ മികച്ച എഡിറ്റര്‍ കൂടിയായിരുന്നു ഷാനവാസ്. സിനിമയില്‍ എഡിറ്ററായിട്ടാണ് തുടക്കം കുറിച്ചത്. 2015ല്‍ കരി എന്ന ചിത്രം സംവിധാനം ചെയ്തു, ഈ ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒട്ടനവധി ചലച്ചിത്രയോത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമാവുകയും ചെയ്തു.

    മലയാളത്തിലെ ആദ്യ ഒടിടി റിലീസ് ആയ സൂഫിയും സുജാതയും വിജയമായതോടെയാണ് ഷാനവാസിനെ കുറിച്ച് പുറംലോകം അറിയുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും ഷാനവാസായിരുന്നു. കൊവിഡ് പ്രതിസന്ധിയില്‍ തിയേറ്ററുകള്‍ അടച്ചെങ്കിലും ഒടിടി റിലീസ് ചെയ്ത് കൈയടി വാങ്ങാന്‍ ഷാനവാസിന് സാധിച്ചിരുന്നു. തുടക്കത്തില്‍ വലിയ പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും സിനിമ വലിയ തരംഗമായി. പുതിയ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിയാലിരുന്നു ഷാനവാസ്.

    Read more about: death മരണം
    English summary
    Sufiyum Sujathayum Director Naranipuzha Shanavas Is On Ventilator Support Clarifies Vijay Babu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X