»   » സുഗീത് കുഞ്ചാക്കോ ടീം വീണ്ടും ഒന്നിക്കുന്നു, സൂപ്പര്‍ഹിറ്റ് ചിത്രത്തിനായി കാത്തിരിക്കാം

സുഗീത് കുഞ്ചാക്കോ ടീം വീണ്ടും ഒന്നിക്കുന്നു, സൂപ്പര്‍ഹിറ്റ് ചിത്രത്തിനായി കാത്തിരിക്കാം

Posted By: Nihara
Subscribe to Filmibeat Malayalam

ഓര്‍ഡിനറി, മധുരനാരങ്ങ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബനും സുഗീതും വീണ്ടും ഒരുമിക്കുകയാണ്. വിനായകനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.

മുഴുനീള ഹാസ്യ ചിത്രമാണ് പ്ലാന്‍ ചെയ്യുന്നതെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തായ നിഷാദ് പറഞ്ഞു. ഫാമിലി എന്റര്‍ടെയിനറായ ചിത്രത്തില്‍ നിരവധി ആക്ഷന്‍ സീക്വന്‍സുകളുമുണ്ട്.

സൂപ്പര്‍ഹിറ്റ് ചിത്രമായ ഓര്‍ഡിനറിക്ക് ശേഷം

ഗവിയുടെ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ ഓര്‍ഡിനറിക്ക് ശേഷം ഈ ടീം ഒരുമിച്ചത് മധുരനാരങ്ങയിലൂടെയാണ്. ഈ രണ്ടു ചിതത്തിലും ബിജു മേനോന്‍ കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടിനെയാണ് സുഗീത് പരിചയപ്പെടുത്തിയത്. ഇരുവര്‍ക്കുമിടയില്‍ മികച്ചൊരു കെമിസ്ട്രി വര്‍ക്കൗട്ട് ചെയ്യിപ്പിക്കാനും അത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുകയും ചെയ്തു.

പുതിയ കൂട്ടുകെട്ട്

വിനായകനാണ് ഈ ചിത്രത്തില്‍ ചാക്കോച്ചനൊപ്പം എത്തുന്നത്. വളരെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് വിനായകന്‍ അവതരിപ്പിക്കുന്നത്.

ഗ്രാമത്തില്‍ നിന്നും നഗരത്തിലെത്തുന്ന യുവാവ്

തന്റെ ഗ്രാമത്തില്‍ നിന്നും കൊച്ചിയിലെത്തുന്ന ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.

നിറയെ ചിത്രങ്ങളുമായി ചാക്കോച്ചന്‍

മഹേഷ് നാരായണന്റെ ടേക്ക് ഓഫിലാണ് കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന രാമന്റെ ഏതന്‍തോട്ടത്തിലും ചാക്കോച്ചനാണ് നായകന്‍. പുതുവര്‍ഷത്തില്‍ കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് താരം.

English summary
After the hits Ordinary and Madhura Naranga, the team of Kunchacko Boban, director Sugeeth and scriptwriter Nishad Koya will reunite for an upcoming movie, which is all set to go on floors by mid-March.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam