»   » സുഗീതിന്റെ മൂന്നാം ചിത്രത്തില്‍ പൃഥ്വി

സുഗീതിന്റെ മൂന്നാം ചിത്രത്തില്‍ പൃഥ്വി

Posted By:
Subscribe to Filmibeat Malayalam

ഓര്‍ഡിനറി എന്ന ആദ്യചിത്രത്തോടെ ഹിറ്റ് സംവിധായകനായ സുഗീതിന്റെ മൂന്നാമത്തെ ചിത്രത്തില്‍ പൃഥ്വിരാജും വിനീത് ശ്രീനിവാസനും നായകരാകുന്നു. ഒരു സിനിമാക്കഥ എന്നു പേരിട്ടിരിക്കുന്ന ചിത്രം മുംബൈ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്.
കുര്‍ബാന്‍ ഫിലിംസിന്റെ ബാനറില്‍ ഷഹീര്‍ സേട്ട് ആണ് നിര്‍മാണം.

സുഗീതിന്റെ രണ്ടാമത്തെ ചിത്രമായ ത്രീ ഡോട്ട്‌സ് വന്‍ പരാജയമായിരുന്നു. ആദ്യ ചിത്രത്തിന്റെ വിജയത്തില്‍ അമിത ആത്മവിശ്വാസം കൊണ്ട് സുഗീത് ഓര്‍ഡിനറി ഫിലിംസിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ബിജുമേനോന്‍, പ്രതാപ് പോത്തന്‍ എന്നിവരായിരുന്നു നായകരായിരുന്നത്.

Prithviraj

കഥയുടെ പാളിച്ചയായിരുന്നു ത്രീഡോട്ട്‌സിന്റെ പരാജയ കാരണം. ആദ്യചിത്രത്തില്‍ ഗവി എന്ന ടൂറിസ്റ്റ് സ്ഥലത്തിന്റെ പ്രത്യേകതയും ബിജുമേനോന്റെ കോമഡിയും ഹിറ്റിന് അവസരമൊരുക്കിയപ്പോള്‍ രണ്ടാം ചിത്രത്തില്‍ എടുത്തുപറയാന്‍ ഒന്നുമുണ്ടായിരുന്നില്ല. പൃഥ്വിരാജും വിനീതും ആദ്യമായി ഒന്നിക്കുന്നു എന്നൊരു പ്രത്യേകത കൂടി ഒരു സിനിമാക്കഥയ്ക്കുണ്ട്.

English summary
PrithviRaj and Vineeth Sreenivasan With Sugeeth in new movie Oru Cinema Katha.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam