»   » ബ്ലസ്സിയുടെ കളിമണ്ണില്‍ സുഹാസിനിയും

ബ്ലസ്സിയുടെ കളിമണ്ണില്‍ സുഹാസിനിയും

Posted By:
Subscribe to Filmibeat Malayalam

മലയാളികളുടെ പ്രിയപ്പെട്ട നായികനടിയാണ് സുഹാസിനി, എണ്‍പതുകളിലും തൊണ്ണൂറുകളിലുമായിട്ടാണ് സുഹാസിനിയുടെ മികച്ച മലയാളചിത്രങ്ങളില്‍ ഏറെയും പുറത്തുവന്നിട്ടുള്ളത്. പിന്നീട് മലയാളത്തില്‍ അത്ര സജീവമല്ലാതിരുന്ന താരം ചെറിയ ഇടവേളകളില്‍ ചില ചിത്രങ്ങളില്‍ വന്നുപോയിക്കൊണ്ടിരുന്നു.

ഇതിനിടെ അഭിനയത്തിലുപരി സിനിമയുടെ മറ്റു മേഖലകളിലും സുഹാസിനി കഴിവുതെളിയിച്ചു. എന്തായാലും ഇപ്പോഴിതാ സുഹാസിനി വീണ്ടും മലയാളത്തിലെത്തുകയാണ്. ബ്ലസ്സി സംവിധാനം ചെയ്യുന്ന കളിമണ്ണ് എന്ന ചിത്രത്തിലാണ് സുഹാസിനി ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നത്.

Suhasini

പലപ്പോഴും വ്യത്യസ്തതകളുള്ള ചിത്രങ്ങളുടെ ഭാഗമാകാന്‍ സുഹാസിനി താല്‍പര്യം കാണിക്കാറുണ്ട്. കളിമണ്ണാണെങ്കില്‍ പലതുകൊണ്ടും മലയാളസിനിമയിലെ വ്യത്യസ്തമായ ചിത്രമാകാന്‍ പോവുകയുമാണ്.

ശ്വതേ മേനോന്‍ നായികയാകുന്ന ചിത്രത്തില്‍ മൂന്ന് ഐറ്റം നമ്പറുകളാണുള്ളത്. ഒരു സാധാരണ ബ്ലിസി ചിത്രത്തില്‍ ഇല്ലാത്തതെല്ലാം കളിമണ്ണിലുണ്ട്. ഒപ്പം പ്രസവം ചിത്രീകരിച്ചുവെന്ന വിവാദവും. എന്തായാലും ചിത്രമിറങ്ങുന്നതുവരെ എല്ലാവരും കാത്തിരിക്കണമെന്നും അതുകഴിഞ്ഞ് വിവാദം വേണോയെന്ന് തീരുമാനിക്കാമെന്നുമാണ് ബ്ലസ്സി പറയുന്നത്.

English summary
Actress Suhasini is set to make her comebacl through Blessy's Kalimannu.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X