For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പഴയ ഹിറ്റ് താരജോഡി വീണ്ടും ഒന്നിച്ച് അഭിനയിക്കുന്നു! ഇത്തവണ മമ്മൂട്ടി മുഖ്യമന്ത്രി സുഹാസിനിയോ?

  |
  പഴയ നായികക്കൊപ്പം മമ്മൂട്ടി വീണ്ടും | filmibeat Malayalam

  തെന്നിന്ത്യന്‍ സിനിമയില്‍ ഒരു കാലത്ത് തിളങ്ങി നിന്ന നടിയായിരുന്നു സുഹാസിനി. മലയാളത്തില്‍ ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് എത്തിയ സുഹാസിനി ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നിന്നിരുന്നുവെങ്കിലും അമ്മ വേഷങ്ങളിലൂടെയും മറ്റും തിരിച്ച് വരവ് നടത്തിയിരുന്നു.

   mammootty-suhasini

  മലയാളത്തില്‍ ടൊവിനോ തോമസ് നായകനായി അഭിനയിച്ച അബിയുടെ കഥ അനുവിന്റെയും ആയിരുന്നു സുഹാസിനി അഭിനയിച്ച് അവസാനമിറങ്ങിയ മലയാള ചിത്രം.കേരളത്തില്‍ അല്ലെങ്കിലും മലയാളികള്‍ക്ക് സന്തോഷം നല്‍കുന്നൊരു വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. ഒത്തിരി വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കൂടി ചേരലാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

   സുഹാസിനി

  സുഹാസിനി

  തമിഴ് സിനിമയിലെ പ്രമുഖ നടനായ ചാരുഹാസന്റെ മകളായി ജനിച്ച സുഹാസിനിയുടെ സിനിമയിലേക്കുള്ള വരവ് അതിവേഗമായിരുന്നു. സിന്ധു ഭൈരവി എന്ന സിനിമയിലൂടെ 1986 ല്‍ ദേശീയ പുരസ്‌കാരം നേടിയ സുഹാസിനി സംവിധായകന്‍ മണിരത്‌നത്തെയായിരുന്നു വിവാഹം കഴിച്ചത്. നടി എന്ന ലേബലില്‍ നിന്നും സംവിധാനത്തിലും നിര്‍മാണത്തിലും സുഹാസിനി ചുവടുറപ്പിച്ചിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നിങ്ങനെ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ എല്ലാ ഭാഷചിത്രങ്ങളിലും അന്ന് മുതല്‍ ഇന്ന് വരെയും സുഹാസിനി സജീവമായി പ്രവര്‍ത്തിക്കുകയാണ്.

   മലയാളത്തിലെ പ്രിയനടി...

  മലയാളത്തിലെ പ്രിയനടി...

  തമിഴിലാണ് പ്രധാനമെങ്കിലും മറ്റുള്ള ഭാഷകളിലെ പോലെ മലയാളത്തിലും നിരവധി സിനിമകളില്‍ സുഹാസിനി അഭിനയിച്ചിരുന്നു. പത്മരാജന്റെ കൂടെവിടെ എന്ന ചിത്രത്തിലൂടെയായിരുന്നു സുഹാസിനി ആദ്യമായി മലയാളത്തില്‍ അഭിനയിച്ചത്. വാനപ്രസ്ഥത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച നടിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാലിന്റെ മാത്രമല്ല മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി പ്രമുഖ താരങ്ങളുടെയെല്ലാം നായികയായി സുഹാസിനി തിളങ്ങിയിരുന്നു.

  മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്നു...

  മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്നു...

  എണ്‍പതുകളിലെ ഹിറ്റ് ജോഡികളായിരുന്ന മമ്മൂട്ടിയും സുഹാസിനിയും ഒന്നിക്കാന്‍ പോവുകയാണെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. മമ്മൂട്ടിയുടെ നായികയായിട്ടല്ലെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒരു സിനിമയിലൂടെ ഒന്നിക്കുകകയാണ്. തെലുങ്കില്‍ ഏറെ നാളുകള്‍ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന യാത്ര എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിച്ചഭിനയിക്കാന്‍ പോവുന്നത്. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയില്‍ സബിത ഇന്ദ്ര റെഡ്ഡിയുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. വൈഎസ്ആറിന്റെ ഭരണകാലത്ത് മന്ത്രിയായിരുന്ന സബിത ആന്ധ്രയിലെ ആദ്യ വനിതാ ആഭ്യന്തര മന്ത്രി കൂടിയായിരുന്നു.

  സിനിമ തുടങ്ങുന്നു..

  സിനിമ തുടങ്ങുന്നു..

  ജൂണ്‍ 20 ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കാന്‍ പോവുകയാണ്. മാഹി വി രാഘവ് സംവിധാനം ചെയ്യുന്ന സിനിമ 2004 അസംബ്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച വൈഎസ്ആറിന്റെ 147 കിലോമീറ്റര്‍ പദയാത്ര മുന്‍നിര്‍ത്തിയാണ് ഒരുക്കുന്നത്. 2009 സെപ്റ്റംബറില്‍ ഒരു ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച വൈഎസ്ആറിന്റെ രാഷ്ട്രീയ ജീവിതം തന്നെയായിരിക്കും സിനിമയിലുണ്ടാവുക. ചിത്രത്തിലെ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു. മമ്മൂട്ടി തെലുങ്ക് സ്‌റ്റൈലിലുള്ള മുണ്ടും കുര്‍ത്തയും ധരിച്ച് നില്‍ക്കുന്ന ചിത്രമുള്‍പ്പെടെയുള്ള ലുക്കാണ് പുറത്ത് വന്നത്.

  താരങ്ങള്‍

  താരങ്ങള്‍

  ഓരോ ദിവസം കഴിയുംതോറും സിനിമയില്‍ അഭിനയിക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്നുള്ളതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്ന് കൊണ്ടിരിക്കുകയാണ്. വൈഎസ്ആറിന്റെ ഭാര്യയായ വിജയലക്ഷ്മിയുടെ വേഷത്തില്‍ എത്തുന്നത് ആശ്രിത വെമുഗന്തിയാണ്. മകനായി തമിഴ് നടന്‍ സൂര്യ അഭിനയിക്കുമ്പോള്‍ വൈഎസ്ആറിന്റെ മകള്‍ ഷാര്‍മിളയുടെ വേഷത്തില്‍ ഭൂമിക അഭിനയിക്കും.

  English summary
  Suhasini signs YSR biopic in Mammootty starrer
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X