»   » നിങ്ങള്‍ ഒരു ദേശസ്‌നേഹിയാണോ? എങ്കില്‍ ഈ മോഹന്‍ലാല്‍ ചിത്രം കാണാതിരിക്കരുത്! പറയുന്നതാരാണെന്നോ???

നിങ്ങള്‍ ഒരു ദേശസ്‌നേഹിയാണോ? എങ്കില്‍ ഈ മോഹന്‍ലാല്‍ ചിത്രം കാണാതിരിക്കരുത്! പറയുന്നതാരാണെന്നോ???

By: Karthi
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ  കരിയറിലെ ഏറ്റവും ശ്രദ്ധേയ വിജയങ്ങള്‍ സമ്മാനിച്ച വര്‍ഷമായിരുന്നു 2016. അത് 2017ലും ആവര്‍ത്തിക്കുകയാണ് മോഹന്‍ലാല്‍. അതുകൊണ്ടുതന്നെ വിഷു ചിത്രമായി എത്തുന്ന 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിനേക്കുറിച്ച് ആരാധകര്‍ക്ക് ഏറെ പ്രതീക്ഷകളാണുള്ളത്. 

Read Also: പുലിമുരുകന്റെ റെക്കോര്‍ഡ് മോഹന്‍ലാല്‍ തന്നെ തകര്‍ക്കും!!! 'ഏട്ടന്‍' ഒരുങ്ങി തന്നെയാ!!!

പട്ടാളക്കഥ പറയുന്ന ചിത്രം മേജര്‍ രവിയും മോഹന്‍ലാലും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്. മുന്‍ചിത്രങ്ങളെപ്പോലെ ഇതും മികച്ച വിജയമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ചിത്രത്തിന്റെ ക്യാമറാമാന്‍ സുചിത് വാസുദേവിന് ചിത്രത്തേക്കുറിച്ച് മികച്ച അഭിപ്രായമാണ്. തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം ഇത് പങ്കുവച്ചത്.

ചിത്രം തനിക്ക് സമ്മാനിച്ചത് അതിശയകരമായ അനുഭവങ്ങളായിരുന്നെന്ന് സുജിത് വാസുദേവ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ഓരോ ദിവസവും ഓരോ നിമിഷവും മോഹന്‍ലാല്‍ എന്ന നടന്‍ തന്നെ അതിശയിപ്പിക്കുകയായിരുന്നു. നിങ്ങള്‍ക്കത് സിനിമയില്‍ കാണാനാകുമെന്നും അദ്ദേഹം കുറിച്ചു.

ഇത് ഒരു മാസ് ചിത്രമോ കുടുംബ പ്രേക്ഷകരെ മാത്രം ലക്ഷ്യം വച്ചുള്ളതോ അല്ല. ദേശം സ്‌നേഹം തുളുമ്പുന്ന ചിത്രം രാഷ്ട്രത്തെ ബഹുമാനിക്കുന്ന രാജ്യത്തെ സ്‌നേഹിക്കുന്ന ഒരോ ഇന്ത്യക്കാരനും വേണ്ടിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.

ഇതുപോലെ ഒരു സിനിമയുടെ ഭാഗമാകാന്‍ തനിക്ക് അവസരം നല്‍കിയ മേജര്‍ രവിക്ക് അദ്ദേഹം നന്ദി പറയുന്നുണ്ട്. മേജര്‍ രവിക്കൊപ്പം ഒരു ചിത്രത്തില്‍ ആദ്യമായാണ് സുജിത് വാസുദേവ് പ്രവര്‍ത്തിക്കുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായ ദൃശ്യത്തിലും സുജിത് വാസുദേവായിരുന്നു ക്യാമറമാന്‍.

രണ്ട് ഉയര്‍ന്ന പട്ടാള ഉദ്യോഗസ്ഥരുടെ ജീവിതവും അവരുടെ ബന്ധവുമാണ് സിനിമ പറയുന്നത്. ചിത്രത്തില്‍ മേജര്‍ മഹാദേവനായും പിതാവ് കേണല്‍ സഹദേവനായും മോഹന്‍ലാല്‍ അഭിനയിക്കുന്നു. ഇന്ത്യ പാക് യുദ്ധ കാലത്ത് രാജസ്ഥാന്‍ മേഖലയിലുണ്ടായ ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

മോഹന്‍ലാലിന്റെ എക്കാലത്തേയും മികച്ച ബ്ലോക്ക് ബസ്റ്ററായ പുലിമുരുകന്‍ മൂന്ന് ഭാഷകളിലാണ് പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍ ഉടന്‍ റിലീസ് ചെയ്യുന്ന മോഹന്‍ലാല്‍ മേജര്‍ രവി ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് 4 ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും. അതില്‍ മലയാളത്തിലും തെലുങ്കിലും ഒരേ സമയം റിലീസ് ചെയ്യും. പിന്നാലെ ഹിന്ദിയിലും തമിഴിലും ചിത്രം പ്രദര്‍ശനത്തിനെത്തും.

സുജിത് വാസുദേവിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

English summary
1971 Beyond Borders is for every Indian whoever respect INDIA and Love INDIA, said Sujith Vaassudev.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam