twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓട്ടർഷയിൽ ആദ്യം പരിഗണിച്ചത് മറ്റൊരു നടിയെ, ഒടുവിൽ സംഭവിച്ചത്, അനുശ്രീ എത്തിപ്പെട്ടതിങ്ങനെ...

    കണ്ണൂർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഭൂരിഭാഗം ചിത്രങ്ങളെല്ലാം രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങുന്നവയാണ്.

    |

    Recommended Video

    ഓട്ടർഷയിൽ ആദ്യം പരിഗണിച്ചിരുന്നത് അനുശ്രീയെ അല്ല

    ഓട്ടോ ഓടിക്കുന്ന സ്ത്രീകൾ നിത്യ ജീവിതത്തിലെ സ്ഥിരം കാഴ്ചയാണ്. നിരവധി സ്ത്രീകളാണ് ഉപജീവനത്തിനായി ഈ മേഖലയിൽ എത്തുന്നത്. സാധാരണക്കാരുടെ വാഹനമാണ് ഓട്ടോ. നിത്യജീവിതത്തിൽ ഓട്ടോയെ ആശ്രയിക്കാത്ത ഒരു മലയാളികൾ പോലും ഉണ്ടാകില്ല. ഇപ്പോൾ ബിഗ് സ്ക്രീനിലെ സംസാര വിഷയവും ഓട്ടർഷ തന്നെയാണ്. സുജിത് വാസുദേവൻ സംവിധാനം ചെയ്ത ഓട്ടർഷ ബഹുദൂരം സവരി നടത്തി കൊണ്ടിരിക്കുകയാണ്.

    ബിയർ കുപ്പിയുമായി പോലീസ് ജീപ്പിൽ വിശാൽ!! സർക്കാരിന് പിന്നാലെ അയോഗ്യയും, നടൻ വിശാലിന് മുന്നറിയിപ്പ്ബിയർ കുപ്പിയുമായി പോലീസ് ജീപ്പിൽ വിശാൽ!! സർക്കാരിന് പിന്നാലെ അയോഗ്യയും, നടൻ വിശാലിന് മുന്നറിയിപ്പ്

    നടൻ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ കയറി കൂടി താരമാണ് അനുശ്രീ. വീട്ടമ്മയായും നാട്ടിൻ പുറത്തെ കുട്ടിയായും പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനമുറപ്പിച്ച താരത്തെ മറ്റൊരു വ്യത്യസ്ത മുഖമാണ് ചിത്രത്തിലൂടെ സുജിത് പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചത്. ആ കഥാപാത്രത്തിനോട് അനുശ്രീ നൂറ് ശതമാനം നീതി പുലർത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ കഥാപാത്രത്തിൽ ആദ്യം പരിഗണിച്ചത് മറ്റൊരു നടിയായിരുന്നുവത്രെ. മനോരമ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് സുജിത് ഇക്കാര്യം വ്യക്തമാക്കിയത്.

    അപകട സമയത്ത് വാഹനമോടിച്ചത് ബാലഭാസ്കർ!! സ്ഥിരീകരിച്ച് സാക്ഷികൾ, നിർണ്ണായക മൊഴി ആ കാർ ഡ്രൈവറിന്റേത്അപകട സമയത്ത് വാഹനമോടിച്ചത് ബാലഭാസ്കർ!! സ്ഥിരീകരിച്ച് സാക്ഷികൾ, നിർണ്ണായക മൊഴി ആ കാർ ഡ്രൈവറിന്റേത്

     ആദ്യ ഓപ്ഷൻ  അനുശ്രീ അല്ലായതിരുന്നു

    ആദ്യ ഓപ്ഷൻ അനുശ്രീ അല്ലായതിരുന്നു

    സിനിമയിൽ അനിത എന്ന കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചിരുന്നത് അനുശ്രീയെ അല്ലായിരുന്നു. ഈ കഥാപാത്രവുമായി ബന്ധപ്പെട്ട് ഒരുപാട് ചർച്ചകൾ നടന്നിരുന്നു. അങ്ങനെയാണ് അനുശ്രീയിൽ ചിത്രമെത്തുന്നത്. ഏറ്റവും അവസാന ഓപ്ഷൻ അനുശ്രീ തന്നെയായിരുനന്നു. ഒരിക്കലും തള്ളിക്കളയാൻ പറ്റാത്ത് നടിയാണ് അനുശ്രീ- സുജിത് പറഞ്ഞു.

     വലിയ താര പരിവേഷമില്ലാത്ത  നടി

    വലിയ താര പരിവേഷമില്ലാത്ത നടി

    ഓട്ടർഷയിലെ അനിതയെ അവതരിപ്പിക്കാൻ വലിയ താര പദവി ഇല്ലാത്ത ഒരാളായിരിക്കണമെന്ന് എനിയ്ക്ക് നിർബന്ധമുണ്ടായിരുന്നു. സാധാരണക്കാരുമായി വളരെ അടുത്തു നിൽക്കുന്ന ഒരാളെ വേണമായിരുന്നു. ഓട്ടർഷയിലെ അനിത ഒരു സാധാരണക്കാരിയായ പെൺകുട്ടിയാണ്. അതിനാൽ തന്നെ ഈ കഥാപാത്രം ചെയ്യാൻ അത്തരത്തിലുള്ള ഒരു പെൺകുട്ടി വേണമെന്ന് താൻ നിർബന്ധം പിടിച്ചതെന്നും സുജിത് പറഞ്ഞു.

    കണ്ണൂരിന്റെ രാഷ്ട്രീയമില്ല

    കണ്ണൂരിന്റെ രാഷ്ട്രീയമില്ല

    കണ്ണൂർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഭൂരിഭാഗം ചിത്രങ്ങളും രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങുന്നവയാണ്. എന്നാൽ ചിത്രത്തിലൂട സാധരണ ജനങ്ങളുടെ കഥ പറയാനാണ് ഉദ്ദേശിച്ചത്. ഏറ്റവും നല്ല ഓട്ടോ തൊഴിലാളികൾ ഉള്ള സ്ഥലം കണ്ണൂരും കോഴിക്കോടുമാണെന്നാണ് പറയാറുളളത്. എന്നാൽ ചിത്രത്തിനു വേണ്ടി കണ്ണൂർ തിരഞ്ഞെടുക്കുകയായിരുന്നെന്നും സുജിത് പറഞ്ഞു.

     അനുശ്രീയുടെ കണ്ണൂർ ഭാഷ

    അനുശ്രീയുടെ കണ്ണൂർ ഭാഷ

    കണ്ണൂർ പശ്ചാത്തലത്തിൽ ഇറങ്ങി ചിത്രമായതു കൊണ്ട് ഭാഷ അനുശ്രീയ്ക്ക് ഒരു പ്രശ്നമായിരുന്നു. പൊതുവെ കണ്ണൂർ ഭാഷ പരിചയമില്ലാത്തവർക്ക് വഴങ്ങൻ ബുദ്ധിമുട്ടാണ്. എങ്കിലും ചിത്രത്തിൽ ഡബ്ബ് ചെയ്യാൻ അനുശ്രീയെ തന്നെ തീരുമാനിച്ചിരുന്നു. എന്നാൽ അന്ന് അനുശ്രീയ്ക്ക്ട്രാക്ക് നൽകാൻ എത്തിയതായിരുന്നു സ്നേഹ പാലേരി. സ്നേഹയുടെ ശബ്ദവും അനുശ്രിയുടെ ശബ്ദവുമായി നല്ല സാമ്യമുണ്ടായിരുന്നു. അങ്ങനെയാണ് സ്നേഹ അനുശ്രിയ്ക്ക് ഡബ്ബ് ചെയ്തത്.

     തമിഴിലെ പോലെ  മലയാളത്തിലും

    തമിഴിലെ പോലെ മലയാളത്തിലും

    തമിഴിൽ ഏറെ ഹിറ്റായ ചിത്രമായിരുന്നു അരുവി. നയൻതാരയെ പോലെ മുൻനിര നായികമാർ ഇൻസ്ട്രിയിൽ ഉണ്ടായിട്ടും അതിഥി ബാലൻ എന്ന പുതുമുഖ താരമാണ് ചിത്രത്തിലെ നായിക. അതു പോലെയുളള പുതിയ പരീക്ഷണങ്ങൾ മലയാള സിനിമയിലും നടക്കേണ്ടതുണ്ടെന്ന് സുജിത് പറഞ്ഞു. കൂടാതെ എല്ലാ സിനിമകളെ പോലേയും റിസ്ക്ക് ഈ ചിത്രത്തിലും ഉണ്ടായിരുന്നു. എന്നാൽ ചിത്രം മലയാളി പ്രേക്ഷകർ ഏറ്റെടുക്കുമെന്ന് നല്ല വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസം സത്യമാകുകയായിരുന്നു.

    English summary
    sujith vasudev says about autorsha anusree character
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X