»   » മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം തിളങ്ങി നിന്ന ആ നായിക ഇടവേളയ്ക്ക് ശേഷം വീണ്ടുമെത്തുന്നു!

മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം തിളങ്ങി നിന്ന ആ നായിക ഇടവേളയ്ക്ക് ശേഷം വീണ്ടുമെത്തുന്നു!

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടി, മോഹന്‍ലാല്‍. ജയറാം, റഹ്മാന്‍, മുകേഷ് എന്നിവരുടെ നായികയായി ഒരു കാലത്ത് സിനിമയില്‍ തിളങ്ങി നിന്ന സുകന്യ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. പ്രിയദര്‍ശന്‍ ചിത്രമായ ആമയും മുയലുമായിരുന്നു താരത്തിന്റെതായി പുറത്തിറങ്ങിയ അവസാനത്തെ മലയാള ചിത്രം.

അവസരങ്ങള്‍ക്ക് മുന്നില്‍ മുഖം തിരിച്ച് പ്രണവ്, ആഗ്രഹമുണ്ടായിട്ടും ചെയ്യാന്‍ പറ്റാതെ കാളിദാസനും!

'ആദി' വിജയത്തില്‍ ദിലീപ് മാത്രമല്ല മോഹന്‍ലാലും കേക്ക് മുറിച്ചു, ഇതൊന്നുമറിയാതെ പ്രണവ് ഹിമാലയത്തില്‍!

വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുന്ന താരത്തിന് കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ക്കാണ് താരം ജീവന്‍ പകര്‍ന്നത്. ഒരു കാലത്ത് തിളങ്ങി നിന്ന അഭിനേത്രികള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുമ്പോള്‍ വന്‍വരവേല്‍പ്പാണ് ലഭിക്കുന്നത്. തിരിച്ചുവരവിനൊരുങ്ങുന്ന സുകന്യയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കൂ.

നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നു

വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സുകന്യ മലയാളത്തിലേക്ക് തിരിച്ചുവരുന്നത്. മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യനിലൂടെയാണ് താരം തിരിച്ചെത്തുന്നത്.

ഫെബ്രുവരിയില്‍ ചിത്രീകരണം

നിമിഷ സജയനും ടൊവിനോ തോമസുമാണ് ചിത്രത്തിലെ നായികനായകന്‍മാര്‍. ഫെബ്രുവരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സുകന്യ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ഇടയ്ക്ക് സിനിമയില്‍ നിന്നും അപ്രത്യക്ഷമായ താരം തിരിച്ചെത്തിയിരുന്നു.

രണ്ടാമത്തെ തിരിച്ചുവരവ്

നീണ്ട കാലയളവിന് ശേഷം ഇടയ്ക്ക് സിനിമയില്‍ തിരിച്ചെത്തിയ താരം രണ്ടാമതും അപ്രത്യക്ഷമാവുകയായിരുന്നു. അതിന് ശേഷമാണ് വീണ്ടും വരുന്നത്. ഇത് രണ്ടാമത്തെ തിരിച്ചുവരവായി വിശേഷിപ്പിക്കാം.

സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം

മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, മുകേഷ്, റഹ്മാന്‍ തുടങ്ങിയവരോടൊപ്പം നായികയായി തിളങ്ങി നിന്നിരുന്ന താരമായിരുന്നു സുകന്യ. സുകന്യയുടെ പല സിനിമകളും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.

അന്യഭാഷയിലെ താരം

തമിഴിലും തെലുങ്കിലും നായികയായി തിളങ്ങി നിന്ന സുകന്യ മലയാളത്തിലേക്ക്് എത്തിയപ്പോഴും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ താരം മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി.

ആദ്യ സിനിമ

1991 ല്‍ പുറത്തിറങ്ങിയ പുതു നെല്ല് പുതു നാത്ത് എന്ന സിനിമയാണ് സുകന്യയുടെ ആദ്യ സിനിമ. കൃഷ്ണവേണി എന്ന കഥാപാത്രമായാണ് താരം തുടക്കമിട്ടത്.

മലയാളത്തിലേക്ക് എത്തിയത്

ഐവി ശശി സംവിധാനം ചെയ്ത അപാരതയിലൂടെയാണ് സുകന്യ മലയാളത്തില്‍ തുടക്കം കുറിച്ചത്. റഹ്മാനായിരുന്നു ചിത്രത്തിലെ നായകന്‍.

മമ്മൂട്ടിയുടെ നായികയായി

സിബി മലയില്‍ സംവിധാനം ചെയ്ത സാഗരം സാക്ഷിയില്‍ മമ്മൂട്ടിയുടെ ഭാര്യയായാണ് സുകന്യ വേഷമിട്ടത്. മമ്മൂട്ടിക്കൊപ്പമുള്ള ആദ്യ സിനിമയായിരുന്നു ഇത്.

ജയറാമിനൊപ്പം

ജയറാമും ദിലീപും മഞ്ജു വാര്യരുമെല്ലാം അഭിനയിച്ച തൂവല്‍ക്കൊട്ടാരത്തില്‍ ജയറാമിന്റെ നായികയായാണ് സുകന്യ അഭിനയിച്ചത്. മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു അത്.

മോഹന്‍ലാലിനൊപ്പം

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചന്ദ്രലേഖയിലൂടെയാണ് സുകന്യ മോഹന്‍ലാലിനൊപ്പം അഭിനയിച്ചത്. നായികയല്ലെങ്കിലും അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെയായിരുന്നു താരത്തിന് ലഭിച്ചത്.

മുകേഷിനോടൊപ്പം

മമ്മൂട്ടി, മോഹന്‍ലാല്‍. ജയറാം എന്നിവരെക്കൂടാതെ മുകേഷിനൊപ്പവും സുകന്യ അഭിനയിച്ചിരുന്നു. അമ്മ അമ്മായി അമ്മ, സ്വസ്ഥം ഗൃഹഭരണം തുടങ്ങിയ സിനിമകളില്‍ ഇവര്‍ ഒരുമിച്ചിരുന്നു.

നര്‍ത്തകി കൂടിയാണ്

അഭിനയം മാത്രമല്ല നൃത്തവും സുകന്യയ്ക്ക് വഴങ്ങിയിരുന്നു. ഭരതനാട്യ നര്‍ത്തകി കൂടിയായ സുകന്യയുടെ നൃത്തരംഗങ്ങള്‍ തൂവല്‍ക്കൊട്ടാരത്തില്‍ കൃത്യമായി കാണിച്ചിരുന്നു.

മുരളിയുടെ ഭാര്യയായി കാണാക്കിനാവില്‍

മുരളിയുടെ ഭാര്യയായും സുകന്യ വേഷമിട്ടിരുന്നു. കാണാക്കിനാവ് എന്ന സിനിമയിലായിരുന്നു ഇവരുവരും ഒരുമിച്ചെത്തിയത്.

അമ്മ വേഷത്തിലും എത്തി

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ട് ബുക്കില്‍ അമ്മ വേത്തിലാണ് താരം എത്തിയത്.

ഗായികയും കൂടിയാണ്

ഭരതനാട്യം മാത്രമല്ല ആലാപനത്തിലും അഗ്രഗണ്യയാണ് സുകന്യ. നല്ലൊരു ഗായികയും സംഗീത സംവിധായികയും കൂടിയാണ് താരം.

മികച്ച നടി

ഫിലിം ഫെയര്‍ പുരസ്‌കാരം, മികച്ച നടിക്കുള്ള തമിഴ് നാട് സര്‍ക്കാരിന്റെ സംസ്ഥാന പുരസ്‌കാരം എന്നിവയും സുകന്യയ്ക്ക് ലഭിച്ചിരുന്നു.

വ്യക്തി ജീവിതത്തിലെ പ്രതിസന്ധികള്‍

ഏറെ പ്രതീക്ഷകളോടെയാണ് സുകന്യവിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. എന്നാല്‍ അത്ര നല്ല കാര്യങ്ങളായിരുന്നില്ല താരത്തിനെ കാത്തിരുന്നത്. തുടര്‍ന്ന് താരം വിവാഹമോചിതയാവുകയായിരുന്നു.

ആമയും മുയലും

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ആമയും മുയലും എന്ന ചിത്രത്തിലാണ് ഒടുവിലായി സുകന്യ അഭിനയിച്ചത്. 2014 ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്.

ആരാധകര്‍ക്ക് സന്തോഷം

പ്രിയപ്പെട്ട അഭിനേത്രി ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിലാണ് സുകന്യയുടെ ആരാധകര്‍. ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നവര്‍ക്ക് ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കാറുള്ളത്.

English summary
Sukanya making comeback to Malayalam Film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam