Just In
- 7 hrs ago
രണ്ട് കൈപ്പത്തികളും നഷ്ടപ്പെട്ട ശ്രീധരൻ നായകനാകുന്നു, 'ഒരിലത്തണലിൽ'
- 7 hrs ago
മോഹൻലാലിനും ഫഹദിനുമൊപ്പം സംവിധായകൻ രഞ്ജിത്ത്, ആകാംക്ഷയോടെ ആരാധകർ
- 7 hrs ago
നവാസിന് ഇത്രയും വലിയ മകളുണ്ടായിരുന്നോ? സിനിമയിലേക്ക് അരങ്ങേറ്റം നടത്തി താരപുത്രി നെഹ്റിന്
- 8 hrs ago
ആദ്യമൊക്കെ വിമര്‍ശനങ്ങള്‍ കേട്ടാല്‍ സങ്കടം വരുമായിരുന്നു, ഇപ്പോഴെല്ലാം കോമഡിയാണെന്ന് ബാല
Don't Miss!
- News
ലീഗിന്റെ വനിതാ സ്ഥാനാര്‍ത്ഥി ആരാകും? അഞ്ച് പേരുകള്‍ സജീവ പരിഗണനയില്‍, മുതിര്‍ന്ന നേതാവ് എത്തും!!
- Sports
ISL 2020-21: ഗോവയെ സമനിലയില്‍ തളച്ച് ബ്ലാസ്റ്റേഴ്സ്; ഏഴാം സ്ഥാനത്ത് കയറി
- Finance
കേന്ദ്ര ബജറ്റില്‍ കേരളത്തിന് അര്‍ഹമായ പരിഗണന നൽകണം, കേന്ദ്രത്തിന് കത്തയച്ച് ജി സുധാകരൻ
- Lifestyle
കാലിന്റെ വിരലുകള്‍ ഇങ്ങനെയാണോ, മഹാഭാഗ്യം പടികയറി വരും
- Automobiles
വിജയത്തിന് മാറ്റുകൂട്ടി ആനന്ദ് മഹീന്ദ്ര; ഇന്ത്യന്‍ ടീമിലെ ആറ് താരങ്ങള്‍ക്ക് ഥാര്‍ സമ്മാനിച്ചു
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇടവേളയ്ക്കുശേഷം സുകന്യ വീണ്ടുമെത്തുന്നു
ഇടക്കാലത്ത് മലയാളത്തില്‍ ഏറെ ചിത്രങ്ങളില്‍ പ്രധാന വേഷങ്ങള്‍ ചെയ്ത താരമായിരുന്നു സുകന്യ. തമിഴിലും തെലുങ്കിലും ഏറെക്കാലം മുന്നിരനായികമാര്ക്കൊപ്പമായിരുന്നു സുകന്യയുടെ സ്ഥാനം. അടുത്തിടെയായി സിനിമകള്‍ക്കിടയില്‍ വലിയ ഇടവേളകളാണ് സുകന്യയെടുക്കുന്നത്. ഇപ്പോഴിതാ മലയാളത്തിലേയ്ക്ക് തിരിച്ചെത്തുകയാണ് താരം.
നവാഗതനായ എം ബി പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മൈ ലൈഫ് പാട്ണര്‍ എന്ന ചിത്രത്തിലൂടെയാണ് സുകന്യ വീണ്ടുമെത്തുന്നത്. മുമ്പ് ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ലോഹിതദാസിന്റെ നിവേദ്യമെന്ന ചിത്രത്തില്‍ വില്ലനായി എത്തുകയും ചെയ്തിട്ടുള്ള പത്മ കുമാറാണ് സംവിധായകവേഷമണിയുന്നത്.
ചിത്രത്തില്‍ അമീര്‍, സുദേവ് നായര്‍, അനുശ്രീ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. അസാധാരണമായ ജീവിതസാഹചര്യങ്ങളില്‍ രണ്ട് യുവാക്കള്‍ക്കൊപ്പം ജീവിക്കേണ്ടിവരുന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുക. രണ്ട് ആണ്‍കുട്ടികള്‍ക്ക് ഒരുപെണ്‍കുട്ടിയെ എത്തരത്തില്‍ സുരക്ഷിതയാക്കാന്‍ കഴിയുമെന്നകാര്യത്തിനാണ് കഥയില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നതെന്ന് സംവിധായകന് പറയുന്നു. ചിത്രത്തില്‍ സുകന്യയും ഒരു പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
മലയാളത്തില്‍ പലചിത്രങ്ങളിലും നായികയായിട്ടുള്ള സുകന്യ സൂപ്പര്താരങ്ങളുള്പ്പെടെയുള്ള നായകന്മാര്ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലുമായി ഇരുപത്തിയഞ്ചോളം ചിത്രങ്ങളില്‍ സുകന്യ അഭിനയിച്ചിട്ടുണ്ട്.

ഇടവേളയ്ക്കുശേഷം സുകന്യ വീണ്ടുമെത്തുന്നു
1989ല്‍ തമിഴില്‍ പുറത്തിറങ്ങിയ ഈശ്വര്‍ ആണ് സുകന്യയുടെ ആദ്യ ചിത്രം.

ഇടവേളയ്ക്കുശേഷം സുകന്യ വീണ്ടുമെത്തുന്നു
1994ല്‍ പുറത്തിറങ്ങിയ സാഗരം സാക്ഷിയെന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ ഭാര്യയുടെ വേഷത്തിലാണ് സുകന്യ ആദ്യമായി മലയാളത്തില്‍ എത്തിയത്.

ഇടവേളയ്ക്കുശേഷം സുകന്യ വീണ്ടുമെത്തുന്നു
ചന്ദ്രലേഖ, രക്തസാക്ഷികള്‍ സിന്ദാബാദ്, ഉടയോന്, ഇന്നത്തെ ചിന്താവിഷയം എന്നീ ചിത്രങ്ങളില്‍ സുകന്യ മോഹന്‍ലാലിനൊപ്പം അഭിനയിച്ചു. മൂന്ന് ചിത്രങ്ങളിലും പ്രധാന കഥാപാത്രങ്ങളെയായിരുന്നു സുകന്യ അവതരിപ്പിച്ചത്.

ഇടവേളയ്ക്കുശേഷം സുകന്യ വീണ്ടുമെത്തുന്നു
തൂവല്‍ക്കൊട്ടാരം എന്ന ചിത്രത്തില്‍ ജയറാമിന്റെ പ്രണയിനിയായ നൃത്താധ്യാപികയായിട്ടാണ് സുകന്യ അഭിനയിച്ചിരുന്നത്. ഈ ചിത്രത്തില്‍ മഞ്ജുവാര്യരും തുല്യപ്രാധാന്യമുള്ള റോള്‍ ചെയ്തിരുന്നു.

ഇടവേളയ്ക്കുശേഷം സുകന്യ വീണ്ടുമെത്തുന്നു
സുകന്യ അഭിനയിച്ചവയില്‍ മനോഹരമായൊരു ചിത്രമാണ് കാണാക്കിനാവ്. ഇതില്‍ മുരളിയുടെ ഭാര്യാവേഷമായിരുന്നു സുകന്യയ്ക്ക്.

ഇടവേളയ്ക്കുശേഷം സുകന്യ വീണ്ടുമെത്തുന്നു
അമ്മ അമ്മായിഅമ്മ, സ്വസ്ഥം ഗൃഹഭരണം എന്നീ ചിത്രങ്ങളില്‍ മുകേഷിനൊപ്പം സുകന്യ അഭിനയിച്ചു.

ഇടവേളയ്ക്കുശേഷം സുകന്യ വീണ്ടുമെത്തുന്നു
പുതുമുഖതാരങ്ങള്‍ക്ക് പ്രാധാന്യം നല്കിയൊരുക്കിയ നോട്ബുക്ക ്എന്ന ചിത്രത്തില്‍ അമ്മവേഷമായിരുന്നു സുകന്യയ്ക്ക്.

ഇടവേളയ്ക്കുശേഷം സുകന്യ വീണ്ടുമെത്തുന്നു
ഭരതനാട്യം നര്‍ത്തകിയായ സുകന്യ നല്ലൊരു ഗായികയും സംഗീതസംവിധായികയും കൂടിയാണ്.

ഇടവേളയ്ക്കുശേഷം സുകന്യ വീണ്ടുമെത്തുന്നു
അഴകു തിരുപ്പതി തിരുകുടൈ തിരുവിഴ എന്ന പേരില്‍ ഒരു ഭക്തിഗാന ആല്‍ബം സുകന്യ പുറത്തിറക്കിയിട്ടുണ്ട്.

ഇടവേളയ്ക്കുശേഷം സുകന്യ വീണ്ടുമെത്തുന്നു
തമിഴില്‍ പുതു നെല്ല് പുതുനാതു, വാല്ട്ടര് വെറ്റ്രിവേല്‍, രാജരാജന് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള പിലിം ഫേര് പുരസ്കാരവും, മികച്ച നടിയ്ക്കുള്ള തമിഴ്നാട് സര്‍ക്കാറിന്റെ പുരസ്കാരവും സുകന്യയ്ക്ക് ലഭിച്ചിട്ടുണ്ട്.

ഇടവേളയ്ക്കുശേഷം സുകന്യ വീണ്ടുമെത്തുന്നു
2002ലായിരുന്നു സുകന്യയും ആര് ശ്രീധരനും തമ്മിലുള്ള വിവാഹം നടന്നത്. പിന്നീട് 2011ല്‍ ഇവര്‍ വിവാഹമോചനം നേടി. വിവാഹത്തിന് ശേഷവും സുകന്യ അഭിനയം തുടര്ന്നതായിരുന്ു ഇവര്‍ക്കിടയില്‍ പ്രശ്നമായി മാറിയത്. ഇവരുടെ വിവാഹമോചനം വിവാദമാവുകയും വലിയ വാര്‍ത്തയായി മാറുകയും ചെയ്തിരുന്നു.