»   » അച്ഛന്‍ തുടങ്ങിവച്ചു, ഇന്ദ്രജിത്ത് പൂര്‍ത്തിയാക്കി

അച്ഛന്‍ തുടങ്ങിവച്ചു, ഇന്ദ്രജിത്ത് പൂര്‍ത്തിയാക്കി

Posted By:
Subscribe to Filmibeat Malayalam

1979ല്‍ സുകുമാരനെ നായകനാക്കി ഒരു സിനിമയെടുത്തു. എവിടയോ ഒരു ശത്രു എന്നായിരുന്നു ചിത്രത്തിന്റെ പേര്. പക്ഷേ, പിന്നീട് പല കാരണങ്ങള്‍ കൊണ്ടും ആ ചിത്രത്തിന്റെ പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ചിത്രം പുനരാവിഷ്‌കരിക്കാന്‍ അതിന്റെ ശില്‍പികള്‍ തീരുമാനിച്ചു. നായകനായി സുകുമാരന്റെ മകനെ തന്നെ കാസ്റ്റ് ചെയ്തു. അങ്ങനെയാണ് ഏഴാമത്തെ വരവ് എന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് നായകനാകുന്നത്.

അച്ഛന്‍ തുടങ്ങിവച്ചത് തനിക്ക് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ഇന്ദ്രജിത്ത്. കലാതീതമായ പ്രമേയത്തോടെ ഒരുക്കിയ എവിടെയോ ഒരു ശത്രു, മലയാള സിനിമയുടെ നാഴിക കല്ലായ് മാറുമെന്ന് അന്നേ പ്രതീക്ഷിച്ചിരുന്നു. കാലത്തിനനുസൃതമായി ചില മാറ്റങ്ങള്‍ വരുത്തി ചിത്രം പുനര്‍നിര്‍മ്മിച്ച് പുറത്തിറങ്ങുമ്പോള്‍ അത് അംഗീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ദ്രജിത്ത് പറഞ്ഞു.

Ezhamathe Varavu

ഹരിഹരന്‍ എംടി വാസുദേവന്‍ കൂട്ടുകെട്ടിലാണ് ഏഴാമത്തെ വരവ് എത്തുന്നത്. അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും ഇന്ത്രജിത്ത് പങ്കുവയ്ക്കുന്നു. ഭാവനയാണ് ചിത്രത്തിലെ നായിക. വിനീത് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൂര്‍ണമായും വനമേഖലകളിലായിരുന്നു ചിത്രീകരണം.

English summary
In 1979 started a movie 'Evidayo Oru Sathru' staring Sukumaran. But unfortunately that movie can't complete. now Sukumaran's son Indrajith complete that movie named Ezhamathe Varavu.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam